Death: സുഹൃത്തുക്കള്‍ മരത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍!

Nedumangad Death: രണ്ട് പറങ്കിമാവ് മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് ഇരുവരുടെയും മൃതദേഹം.  

Written by - Zee Malayalam News Desk | Last Updated : Apr 28, 2024, 07:08 AM IST
  • ഇന്നലെ രാത്രി ഒമ്പതോടെ പരിസര വാസികളില്‍ ചിലരാണ് മൃതദേഹം കണ്ടത്.
  • നെടുമങ്ങാട് പോലീസ് കേസെടുത്ത് നടപടിക്രമങ്ങള്‍ ആരംഭിച്ചു.
  • ജെസിബി ഡ്രൈവറാണ് മരിച്ച വിജീഷ്.
Death: സുഹൃത്തുക്കള്‍ മരത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍!

സുഹൃത്തുക്കളായ യുവാക്കള്‍ മരത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ നെടുമങ്ങാട് ഉളിയൂര്‍ മണക്കോട് കാവിയോട്ടുമുകള്‍ കര്‍വേലിക്കോളനിയില്‍ വിജീഷ്(26) സുഹൃത്ത് വര്‍ക്കല സ്വദേശി ശ്യാമം(26)എന്നിവരാണ് മരിച്ചത്. പൂവത്തൂര്‍ കുശര്‍ക്കോട് തെള്ളിക്കുഴിയില്‍ അടുത്തടുത്തുള്ള രണ്ട് പറങ്കിമാവ് മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടത്തിയത്. 

ഇന്നലെ രാത്രി ഒമ്പതോടെ പരിസര വാസികളില്‍ ചിലരാണ് മൃതദേഹം കണ്ടത്. ജെസിബി ഡ്രൈവറാണ് വിജീഷ്. ശ്യാമെന്നിവർ സുഹൃത്താണ്.വെള്ളിയാഴ്ച വൈകിട്ടു മുതല്‍ വിജീഷിനെ കാണാനില്ലായിരുന്നു.ബന്ധുക്കള്‍ ഇതുസംബന്ധിച്ച് ഞായറാഴ്ച പൊലീസില്‍ പരാതി കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.ഇതിനിടയിലാണ് മൃതദേഹം കാണുന്നത്. 

ALSO READ: മനോരോഗിയായ അമ്മയെ മർദ്ദിച്ച് അവശയാക്കി, പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 30 വർഷം കഠിന തടവ്

അടുത്തടുത്തായ രണ്ട് പറങ്കിമാവ് മരത്തിലെ കൊമ്പുകളില്‍ കുരുക്കിയ കയറിലാണ് ഇരുവരുടെയും മൃതദേഹം.രണ്ടു ദിവസം മുമ്പ് വിജീഷിന്റെ വീടിനു സമീപത്ത് ഒരു ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടിരുന്നതായും ഇപ്പോള്‍ അതവിടെ കാണാനില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ശ്യമും വിജീഷും തമ്മില്‍ സൗഹൃദത്തിലായത് എങ്ങനെ എന്നതും നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അറിയില്ല. നെടുമങ്ങാട് പോലീസ് കേസെടുത്ത് നടപടിക്രമങ്ങള്‍ ആരംഭിച്ചു. അല്‍ഫോണ്‍സണ്‍ വിജയമ്മ ദമ്പതികളുടെ മകനാണ് വിജീഷ്.മഹേഷ് സഹോദരനാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News