GAjalakshmi Rajayoga 2024: ഈ മാസം ഇവർക്ക് നേട്ടങ്ങൾ മാത്രം; ലഭിക്കും വമ്പിച്ച ധനലാഭം ഒപ്പം പുരോഗതിയും!

Guru Shukra Chandra Yuti: ജ്യോതിഷ പ്രകാരം ഒരു വ്യക്തിയുടെ ജാതകത്തിൽ വ്യാഴം, ശുക്രൻ, ചന്ദ്രൻ എന്നിവ 1, 4, 7 അല്ലെങ്കിൽ 10 മത്തെ ഭവനങ്ങളിൽ വരുമ്പോൾ ഗജലക്ഷ്മി രാജയോഗം രൂപപ്പെടുന്നു

Gajalakshmi Rajayoga: അറിവും വികാസവുമായി ബന്ധപ്പെട്ട ഗ്രഹമാണ് വ്യാഴം. ഇന്ത്യൻ ജ്യോതിഷത്തിൽ ഗജലക്ഷ്മി രാജയോഗം വളരെ ശുഭകരമായ ഒരു യോഗമാണ്‌.  

 

1 /10

ജ്യോതിഷ പ്രകാരം ഒരു വ്യക്തിയുടെ ജാതകത്തിൽ വ്യാഴം, ശുക്രൻ, ചന്ദ്രൻ എന്നിവ 1, 4, 7 അല്ലെങ്കിൽ 10 മത്തെ ഭവനങ്ങളിൽ വരുമ്പോൾ ഗജലക്ഷ്മി രാജയോഗം രൂപപ്പെടുന്നു എന്നാണ്. അറിവും വികാസവുമായി ബന്ധപ്പെട്ട ഗ്രഹമാണ് വ്യാഴം. ഇന്ത്യൻ ജ്യോതിഷത്തിൽ ഗജലക്ഷ്മി രാജയോഗം വളരെ ശുഭകരമായ ഒരു യോഗമാണ്‌.

2 /10

Gajlaxmi Rajyog in Taurus 2024: ജ്യോതിഷത്തിൽ ശുക്രനെ ഭൂതങ്ങളുടെ ദേവനായും വ്യാഴത്തെ ദേവന്മാരുടെ ഗുരുവായുമാണ് കണക്കാക്കുന്നത്.  ഈ രണ്ട് ഗ്രഹങ്ങളും അവയുടെ ചലനം മാറ്റുമ്പോഴോ അല്ലെങ്കിൽ ഒരേ രാശിയിൽ വരുമ്പോഴോ 12 രാശികളേയും ബാധിക്കാറുണ്ട്

3 /10

ഇപ്പോൾ ഭാഗ്യത്തിൻ്റെയും അറിവിൻ്റെയും ഘടകമായ വ്യാഴം ഇടവ രാശിയിലുണ്ട്, മെയ് 19 ന് സൗന്ദര്യത്തിൻ്റെയും സന്തോഷത്തിൻ്റെയും ഭൗതികാസക്തിയുടെയും ഘടകമായ ശുക്രനും ഇടവ രാശിയിൽ സംക്രമിക്കും. 

4 /10

ഇത്തരമൊരു സാഹചര്യത്തിൽ 12 വർഷത്തിനുശേഷം വ്യാഴ ശുക്ര കൂടിച്ചേരലിലൂടെ ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കും.  ഇത് ഈ 4 രാശിക്കാർക്ക് വളരെയധികം ശുഭകരവും ഫലദായകവുമായിരിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

5 /10

ജ്യോതിഷ പ്രകാരം ഗജലക്ഷ്മി എന്ന വാക്ക് ഒരു വ്യക്തിയുടെ ജാതകത്തിൽ 1, 4, 7 അല്ലെങ്കിൽ 10 മത്തെ ഭാവങ്ങളിൽ നിൽക്കുമ്പോൾ രാജയോഗത്തോടൊപ്പം ആത്യന്തികമായ ഭാഗ്യം, അധികാരം, സമ്പത്ത്, സമൃദ്ധി എന്നിവയെ പ്രതീകപ്പെടുത്തും. അറിവും വികാസവുമായി ബന്ധപ്പെട്ട ഗ്രഹമാണ് വ്യാഴം. 

6 /10

ഏതൊക്കെ രാശിക്കാർക്കാണ് ഗജലക്ഷ്മീ രാജയോഗം ഗുണങ്ങൾ നൽകുന്നതെന്ന് നോക്കാം...

7 /10

ചിങ്ങം (Leo): ഗജലക്ഷ്മീ രാജയോഗം ജനങ്ങൾക്ക് അനുകൂലമായിരിക്കും.   തൊഴിൽ രഹിതർക്ക് ജോലി ലഭിക്കാനിടയുണ്ട്, സമൂഹത്തിൽ നിങ്ങൾക്ക് ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും, ബിസിനസ്സിൽ ഒരു വലിയ ഇടപാടിന് അന്തിമരൂപമായേക്കാം. വാഹനങ്ങളും വസ്തുവകകളും വാങ്ങാണ് യോഗം, ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും, മുടങ്ങിക്കിടക്കുന്ന ജോലികൾക്ക് ആക്കം കൂട്ടും. 

8 /10

മേടം (Aries): ഇടവ രാശിയിലെ വ്യാഴ ശുക്ര സംഗമവും ഗജലക്ഷ്മി രാജയോഗവും ജനങ്ങൾക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. സമൂഹത്തിൽ ബഹുമാനം ഉണ്ടാകും,  ബിസിനസിൽ ഒരു വലിയ ഇടപാട് നടത്താൻ സാധിക്കും,  കരിയറിന് നല്ല സമയം ആയിരിക്കും, അവിവാഹിതർക്ക് സമയം അനുകൂലമായിരിക്കും, വിവാഹാലോചനകൾ വരാം.

9 /10

ഇടവം (Taurus): ഈ രാശിയിലെ ഗജലക്ഷ്മീ രാജയോഗം ജാതകർക്ക് ഒരു വലിയ അനുഗ്രഹമായിരിക്കും. സാമ്പത്തിക പുരോഗതി, തൊഴിലിലും ബിസിനസ്സിലും വളർച്ച, ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത, കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും, ഒരു പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ഇത് അനുകൂല സമയമാണ്.

10 /10

കർക്കടകം (Cancer): ശുക്ര_വ്യാഴം സംക്രമത്തിലൂടെ സൃഷ്ടിക്കുന്ന ഗജലക്ഷ്മീ രാജയോഗം ഈ രാശിക്കാർക്ക് വളരെ നല്ല ഫലം നൽകും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങൾക്ക് ജോലി ബിസിനസ് എന്നിവ സംബന്ധിച്ചു  യാത്ര ചെയ്യാം. കരിയറിലെ പുരോഗതിക്ക് പുതിയ വഴികൾ തെളിയും (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola