Jaggery: ശർക്കരയും ആർത്തവ ആരോഗ്യവും തമ്മിൽ എന്താണ് ബന്ധം? അറിയാം

ആർത്തവ വേദന ലഘൂകരിക്കാൻ ശർക്കര സഹായിക്കുമോ? എത്ര അളവിൽ ശർക്കര കഴിക്കാം? ഇക്കാര്യങ്ങൾ അറിയാം

  • May 06, 2024, 21:42 PM IST
1 /5

ശർക്കര ധാതുക്കൾ, പ്രോട്ടീനുകൾ, വിറ്റാമിനുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. ഈ പോഷകങ്ങൾ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ഇത് ശരീരത്തിന് ഊർജ്ജം നൽകുന്നതിനും സഹായിക്കുന്നു.

2 /5

ആർത്തവ സമയത്തെ ശരീരവേദനകൾ ലഘൂകരിക്കാൻ ശർക്കര മികച്ചതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്നു.

3 /5

തലച്ചോറിലെ സെറോടോണിനെ ഉത്തേജിപ്പിക്കുന്നതിലൂടെ ശർക്കര മൂഡ് ബൂസ്റ്ററായി പ്രവർത്തിക്കുന്നു. ഉന്മേഷം നിലനിർത്താൻ ശർക്കര മികച്ചതാണ്.

4 /5

ആർത്തവ സമയത്ത് മലബന്ധം, ദഹനപ്രശ്നങ്ങൾ എന്നിവ സാധാരണമാണ്. ശർക്കര ദഹനം മികച്ചതാക്കാൻ സഹായിക്കുകയും വയറു സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

5 /5

ആർത്തവ ദിനങ്ങൾക്ക് നാല്, അഞ്ച് ദിവസം മുൻപ് മുതൽ ശർക്കര കഴിക്കാം. ഏതെങ്കിലും ഭക്ഷണത്തിൽ ചേർത്തും ശർക്കര കഴിക്കാവുന്നതാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola