Ramadan 2023: റമദാന്‍ മാസത്തില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള സുസ്ഥിര പദ്ധതിയുമായി യുഎഇ

Ramadan 2023: റമദാന്‍ മാസത്തില്‍ 'ഒരു ബില്ല്യണ്‍ ഭക്ഷണ സംഭാവന' എന്ന പദ്ധതിയാണ് യുഎഇ തുടക്കമിടുന്നത്.  

Written by - Zee Malayalam News Desk | Last Updated : Mar 20, 2023, 02:53 PM IST
  • ദശലക്ഷക്കണക്കിന് ഭക്ഷണം ആവശ്യമുള്ള ആളുകൾക്ക് നൽകുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം
  • യുഎഇയിൽ നിന്നും അവിടുത്തെ ജനങ്ങളിൽ നിന്നും മനുഷ്യരാശിക്കുള്ള സന്ദേശമാണിതെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
Ramadan 2023: റമദാന്‍ മാസത്തില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള സുസ്ഥിര പദ്ധതിയുമായി യുഎഇ

അബുദാബി: റമദാന്‍ മാസത്തില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള സുസ്ഥിര പദ്ധതിയുമായി യുഎഇ രംഗത്ത്. ദശലക്ഷക്കണക്കിന് ഭക്ഷണ പൊതികളാണ് പദ്ധതിയുടെ ഭാഗമായി ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുക. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് യുഎഇ ദേശീയ വാര്‍ത്താ ഏജന്‍സിയാണ് പുറത്തുവിട്ടത്.  

Also Read: ഖത്തറില്‍ നേരിട്ടെത്താതെ തന്നെ പിസിസി ലഭ്യമാക്കാം

റമദാന്‍ മാസത്തില്‍ 'ഒരു ബില്ല്യണ്‍ ഭക്ഷണ സംഭാവന' എന്ന പദ്ധതിയാണ് യുഎഇ തുടക്കമിടുന്നത്.  ഇതിലൂടെ സുശക്തവും സുസ്ഥിരവുമായ ഭക്ഷണ വിതരണ സംവിധാനത്തിനുള്ള പദ്ധതിയാണ് യുഎഇ ആസൂത്രണം ചെയ്യുന്നത്. സുസ്ഥിരവും സുശക്തവുമായ ഭക്ഷണ പദ്ധതിയിലൂടെ യുഎഇ ലക്ഷ്യമിടുന്നത് പട്ടിണിക്കെതിരെയുള്ള പോരാട്ടമാണ്.  ശരിക്കും പറഞ്ഞാൽ ഭക്ഷ്യ ദൗര്‍ലഭ്യം നേരിടുന്ന ജനവിഭാഗത്തിന് സുരക്ഷയൊരുക്കുക എന്നതാണ് ലക്ഷ്യം. സംഘര്‍ഷങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയുള്‍പ്പടെ ആഗോളതലത്തിലെ പ്രതിസന്ധികളില്‍പ്പെട്ട് ബുദ്ധിമുട്ടുന്ന ജനവിഭാഗത്തിന് സഹായം ലഭ്യമാക്കുന്നതും യുഎഇയുടെ റമദാന്‍ ഭക്ഷ്യ വിതരണ പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

Also Read: Arbaaz Khan: മൗനം വെടിഞ്ഞ് അർബാസ് ഖാൻ... താനും മലൈകയും തമ്മിൽ ശത്രുതയില്ല; മകനുവേണ്ടി എപ്പോഴും ഒരുമിച്ച്

ലോകത്താകമാനം 828 ദശലക്ഷം ആളുകളാണ് പട്ടിണി നേരിടുന്നത് അതായത് പത്തില്‍ ഒരാള്‍ വീതം പട്ടിണി നേരുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് യുഎഇയുടെ ഭക്ഷ്യ വിതരണ പദ്ധതി സംബന്ധിച്ച് വിശദമാക്കവെ ചൂണ്ടിക്കാട്ടിയിരുന്നു. വിശുദ്ധ റമദാന്‍ മാസത്തില്‍ പട്ടിണി നേരിടുന്ന ജനവിഭാഗത്തെ സഹായിക്കുകയെന്നത് ഇസ്ലാം മതവിശ്വാസികളുടെ കടമയാണെന്ന പറഞ്ഞ ഷെയ്ഖ് മുഹമ്മദ് അന്താരാഷ്ട്ര തലത്തില്‍ പട്ടിണി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് നേതൃനിരയില്‍ നില്‍ക്കുകയെന്നതാണ് യുഎഇയുടെ ലക്ഷ്യമെന്നും. യുഎന്നിന്റെ ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിനുള്ള അന്താരാഷ്ട്ര നടപടികള്‍ക്ക് അനുസൃതമാണ് യുഎഇയുടെ റമദാന്‍ ഭക്ഷ്യ വിതരണ പദ്ധതിയെന്നും പറഞ്ഞു. 

റ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News