UAE Golden Visa: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു

UAE Golden Visa: സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന വിഭാഗത്തിലാണ് ദുബായ് സാംസ്‌കാരിക വകുപ്പ് ഗോള്‍ഡന്‍ വിസ അനുവദിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 17, 2023, 01:23 PM IST
  • പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് യുഎഇ ഗോൾഡൻ വിസ
  • സാമൂഹ്യ പ്രവർത്തകൻ എന്ന വിഭാഗത്തിലാണ് ഗോൾഡൻ വിസ
  • ചടങ്ങിൽ മുനവ്വറലി തങ്ങൾ ഗോൾഡൻ വിസ ഏറ്റുവാങ്ങി
UAE Golden Visa: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു

ദുബായ്:  മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ  പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയുടെ സാന്നിധ്യത്തിലാണ് സാലെം മുഹമ്മദ് അബ്ദുല്ല അലി ബെലോബൈദായില്‍ നിന്നും ശിഹാബ് തങ്ങള്‍ യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്.

Also Read: Kuwait News: കുവൈത്തിൽ ആയിരത്തിലധികം പ്രവാസി അധ്യാപകരെ പിരിച്ചുവിടും

ഇദ്ദേഹത്തിന് സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന വിഭാഗത്തിലാണ് ദുബായ് സാംസ്‌കാരിക വകുപ്പ് ഗോള്‍ഡന്‍ വിസ അനുവദിച്ചിരിക്കുന്നത്.  ചടങ്ങിൽ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പികെ ഫിറോസ്, യുഎഇ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പികെ അന്‍വര്‍ നഹ, പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Also Read: Viral Video: പത്തി വിടർത്തി രണ്ട് മൂർഖന്മാർ സൈക്കിളിൽ..! വീഡിയോ കണ്ടാൽ ഞെട്ടും 

വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കപ്പെട്ട കലാ സാംസ്‌കാരിക, വിനോദ മാധ്യമ മേഖലകളിലെ ബഹുമുഖ പ്രതിഭകള്‍ക്ക് നേരത്തെ ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ദുബായിലെ മുന്‍നിര ബിസിനസ് സെറ്റപ്പ് സ്ഥാപനമായ ഇസിഎച്ചിന്റെ ഡിജിറ്റല്‍ സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണി മുഖേനയായിരുന്നു.  യുഎഇയിലെ വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ചടങ്ങിൽ പങ്കെടുത്തു.

 

റ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News