Saudi: ജിദ്ദ വിമാനത്താവളത്തിൽ അടിയന്തിര പ്രാഥമിക ശുശ്രൂഷ നൽകാൻ വനിതകളെ നിയോഗിക്കും

Saudi News: ഇങ്ങനെയൊരു പരിശീലന പരിപാടി സൗദിയിലെ വിമാനത്താവളങ്ങളിൽ ആദ്യമായാണ് ആരംഭിച്ചിരിക്കുന്നത്.  ഇവർക്ക് മൂന്ന് മാസത്തെ പരിശീലനത്തിനുശേഷം ജോലി നൽകും.  

Written by - Zee Malayalam News Desk | Last Updated : Feb 11, 2023, 11:19 AM IST
  • ജിദ്ദ വിമാനത്താവളത്തിൽ അടിയന്തിര പ്രാഥമിക ശുശ്രൂഷ നൽകാൻ ഇനി വനിതകളും
  • ഇതിനാവശ്യമായ പരിശീലന പരിപാടികൾ ആരംഭിച്ചിട്ടുണ്ട്
  • ഇങ്ങനെയൊരു പരിശീലന പരിപാടി സൗദിയിലെ വിമാനത്താവളങ്ങളിൽ ആദ്യമായാണ് ആരംഭിച്ചിരിക്കുന്നത്
Saudi: ജിദ്ദ വിമാനത്താവളത്തിൽ അടിയന്തിര പ്രാഥമിക ശുശ്രൂഷ നൽകാൻ വനിതകളെ നിയോഗിക്കും

റിയാദ്: ജിദ്ദ വിമാനത്താവളത്തിൽ അടിയന്തിര പ്രാഥമിക ശുശ്രൂഷ നൽകാൻ ഇനി വനിതകളും. ഇതിനാവശ്യമായ പരിശീലന പരിപാടികൾ ആരംഭിച്ചിട്ടുണ്ട്.  സൗദി അക്കാദമി ഓഫ് സിവിൽ ഏവിയേഷന്റെ സഹകരണത്തോടുകൂടി ജിദ്ദ വിമാനത്താവള കമ്പനിയാണ് വനിതകൾക്ക് വിമാനത്താവളത്തിൽ അടിയന്തിര ഘട്ടങ്ങളിൽ നൽകേണ്ട പ്രഥമ ശുശ്രൂഷ സംബന്ധിച്ചുള്ള പരിശീലനം നൽകുന്നത്. 

Also Read: Shukra Gochar 2023: 4 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ ശുക്ര ദശ ആരംഭിക്കും, ലഭിക്കും മഹാ ധനമഴ! 

ഇങ്ങനെയൊരു പരിശീലന പരിപാടി സൗദിയിലെ വിമാനത്താവളങ്ങളിൽ ആദ്യമായാണ് ആരംഭിച്ചിരിക്കുന്നത്.  ഇവർക്ക് മൂന്ന് മാസത്തെ പരിശീലനത്തിനുശേഷം ജോലി നൽകും.  വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതോടൊപ്പം സ്ത്രീ ശാക്തീകരണത്തിനുള്ള സംഭാവന നൽകുകയും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുകയുമാണ് ഇങ്ങനൊരു പരിശീലന പരിപാടിയുടെ ലക്‌ഷ്യം. 

Also Read: Viral Video: ദാഹിച്ചു വലഞ്ഞ രാജവെമ്പാലയ്ക്ക് വെള്ളം നൽകുന്ന വീഡിയോ വൈറലാകുന്നു! 

പരിശീലനത്തിൽ ആളുകളെ ഒഴിപ്പിക്കൽ, സുരക്ഷയും ആരോഗ്യ നടപടിക്രമങ്ങളും, പരിക്കേറ്റവരെ വിമാനത്താവളങ്ങളിൽ എത്തിക്കൽ, വിമാനത്താവളത്തിലെ അടിയന്തര നടപടികളെക്കുറിച്ചും പ്രാബല്യത്തിലുള്ള നിയന്ത്രണങ്ങളെയും വ്യവസ്ഥകളെയും സംബന്ധിച്ച അറിവ് പകരൽ എന്നിവയുൾപ്പെടും. 

Also Read: Benefits Of Drinking Turmeric Water: മഞ്ഞൾ വെള്ളം ദിവസവും കുടിക്കൂ.. ശരീരഭാരം നിയന്ത്രിക്കാം ഒപ്പം സന്ധി വേദനയും! 

കുവൈത്തിൽ പരിശോധനകളിൽ പിടിച്ചെടുത്ത മദ്യക്കുപ്പികൾ നശിപ്പിച്ചു

വിവിധ സ്ഥലങ്ങളില്‍ നിന്നും പരിശോധനകളില്‍ പിടിച്ചെടുത്ത 1.15 ലക്ഷം മദ്യക്കുപ്പികള്‍ കുവൈത്ത് അധികൃതര്‍ നശിപ്പിച്ചു.  നടപടി രാജ്യത്തെ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരുന്നു. പോലീസും കസ്റ്റംസും ഉള്‍പ്പെടെയുള്ള സുരക്ഷാ വകുപ്പുകള്‍ പല സ്ഥലങ്ങളില്‍ നിന്നും പിടിച്ചെടുത്ത മദ്യശേഖരമായിരുന്നു നശിപ്പിച്ചത്.

Also Read: Viral Video: ഗ്ലാസിൽ നിന്നും വെള്ളം കുടിക്കുന്ന പെരുമ്പാമ്പ്..! അപൂർവ്വ വീഡിയോ വൈറലാകുന്നു! 

 

കേസുകളില്‍ കോടതി വിധികള്‍ വരികയും നടപടികള്‍ പൂര്‍ത്തിയാവുകയും ചെയ്ത സാഹചര്യത്തിലാണ് മദ്യം നശിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. കുവൈത്ത് പോലീസിന് പുറമെ, മുനിസിപ്പാലിറ്റി, കസ്റ്റംസ്, ജനറല്‍ അഡ്‍മിനിസ്ട്രേഷന്‍ ഓഫ് ഡ്രഗ് കണ്‍ട്രോള്‍ തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്നായിരുന്നു നടപടികള്‍ സ്വീകരിച്ചത്.  നടപടിയുടെ മേൽനോട്ടം പബ്ലിക് പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥര്‍ വഹിക്കുകയും ചെയ്തു. പരിശോധനകളില്‍ പിടിച്ചെടുത്ത മദ്യം ഉപയോഗ ശൂന്യമാക്കി നശിപ്പിക്കണമെന്നാണ് കുവൈത്ത് സര്‍ക്കാറിന്റെ തീരുമാനം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News