Saudi: സൗദിയിൽ ഇന്ന് മുതൽ കാലാവസ്ഥയിൽ മാറ്റം

Saudi: ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാറ്റിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇത് പിന്നീട് പൊടിക്കാറ്റായി രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Feb 6, 2023, 04:07 PM IST
  • തിങ്കളാഴ്ച മുതല്‍ രാജ്യത്തിന്‍റെ വിവിധ പ്രവിശ്യകളില്‍ കാലാവസ്ഥയിൽ മാറ്റമുണ്ടാകും
  • പൊടിക്കാറ്റും നേരിയ മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്
Saudi: സൗദിയിൽ ഇന്ന് മുതൽ കാലാവസ്ഥയിൽ മാറ്റം

റിയാദ്: തിങ്കളാഴ്ച മുതല്‍ രാജ്യത്തിന്‍റെ വിവിധ പ്രവിശ്യകളില്‍ കാലാവസ്ഥയിൽ മാറ്റമുണ്ടാകും. പൊടിക്കാറ്റും നേരിയ മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.  ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാറ്റിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇത് പിന്നീട് പൊടിക്കാറ്റായി രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചിട്ടുണ്ട്. 

Also Read: സൗദിയിലേക്കും പ്രവേശിച്ച് ബു‍ജീൽ ഹോൾഡിങ്സ്... ലീജാം സ്പോർട്സുമായി സംയുക്ത സംരംഭം

കാറ്റ് വീശുന്നത് തബുക്ക്, അല്‍ജൗഫ്, ഹാഇല്‍, ഉത്തര അതിര്‍ത്തി, അല്‍ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ, മക്കയുടെയും മദീനയുടെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ്. മാത്രമല്ല തീരപ്രദേശങ്ങളില്‍ തിരമാല രണ്ടര മീറ്റര്‍ വരെ ഉയരത്തിലെത്താമെന്നും റിപ്പോർട്ടുണ്ട്.  അതുപോലെ ഹഖ്ല്‍, അറാര്‍, തബൂക്ക്, തുറൈഫ്, ഖുറയാത്ത്, അല്‍ഖസീം, തബര്‍ജല്‍, റിയാദ്, വടക്കന്‍ മദീന, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ നേരിയ മഴയും മഞ്ഞുവീഴ്ചയുമുണ്ടാകുമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News