No Way Out Review : "പടം എനിക്ക് ഇഷ്ടപ്പെട്ടില്ല"; നോ വേ ഔട്ട് സിനിമയിൽ ഒന്നുമില്ലെന്ന് രമേശ് പിഷാരടിയുടെ മകൾ

ചിത്രത്തിൻറെ ആദ്യ ദിനം സമ്മിശ്ര അഭിപ്രായങ്ങളുമായി മുന്നോട്ട് പോവുകയാണ്.

Written by - Zee Malayalam News Desk | Last Updated : Apr 22, 2022, 08:24 PM IST
  • ചിത്രത്തിൻറെ ആദ്യ ദിനം സമ്മിശ്ര അഭിപ്രായങ്ങളുമായി മുന്നോട്ട് പോവുകയാണ്.
  • പല തീയേറ്ററുകളിലും ആദ്യ ദിനം പ്രേക്ഷകർ ഇല്ലാത്തത് കാരണം ഷോ ക്യാൻസൽ ചെയ്യേണ്ടി വന്നു.
  • എന്നാൽ ചിത്രം തനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ലെന്നും ചിത്രത്തിൽ നല്ലതായി ഒന്നുമില്ലെന്നും തുറന്നുപറയുകയാണ് രമേശ് പിഷാരടിയുടെ മകൾ.
No Way Out Review : "പടം എനിക്ക് ഇഷ്ടപ്പെട്ടില്ല";  നോ വേ ഔട്ട് സിനിമയിൽ ഒന്നുമില്ലെന്ന് രമേശ് പിഷാരടിയുടെ മകൾ

കൊച്ചി  :  രമേശ് പിഷാരടി നായകനായ "നോ വേ ഔട്ട്" എന്ന ചിത്രം ഇന്ന് തീയേറ്ററിൽ റിലീസ് ചെയ്തു. ചിത്രത്തിൻറെ ആദ്യ ദിനം സമ്മിശ്ര അഭിപ്രായങ്ങളുമായി മുന്നോട്ട് പോവുകയാണ്. പല തീയേറ്ററുകളിലും ആദ്യ ദിനം പ്രേക്ഷകർ ഇല്ലാത്തത് കാരണം ഷോ ക്യാൻസൽ ചെയ്യേണ്ടി വന്നു. എന്നാൽ ചിത്രം കണ്ട പ്രേക്ഷകർ സമ്മിശ്ര അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. എന്നാൽ ചിത്രം തനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ലെന്നും ചിത്രത്തിൽ നല്ലതായി ഒന്നുമില്ലെന്നും തുറന്നുപറയുകയാണ് രമേശ് പിഷാരടിയുടെ മകൾ. 

"എനിക്ക് ഇഷ്ടപ്പെട്ടില്ല. ചിത്രത്തിൽ നല്ലതായി ഒന്നുമില്ല. പ്ളേറ്റ് എറിയലും ഗ്ലാസ് പൊട്ടിക്കലും മാത്രമേ ഉള്ളു. ഒരു സീനും എനിക്ക് ഇഷ്ടപ്പെട്ടില്ല." നിഷ്കളങ്കമായ ഈ തുറന്നുപറച്ചിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി. സ്വന്തം അച്ഛന്റെ സിനിമയെക്കുറിച്ച് മോശം അഭിപ്രായം പറയാൻ ധൈര്യം കാണിച്ച മകളെന്നും സോഷ്യൽ മീഡിയ അഭിപ്രായപ്പെട്ടു. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ ചിത്രത്തെ കുറിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

ALSO READ: No Way Out Trailer : പുറത്ത് കടക്കാൻ വഴിയില്ലാതെ രമേഷ് പിഷാരടി; 'നോ വേ ഔട്ട്' ട്രെയ്‌ലറെത്തി

ഇതൊരു കൊച്ചു ചിത്രമാണെന്നും വലിയ പടങ്ങളുടെ കൂട്ടത്തിൽ ഈ ചിത്രത്തെയും സ്വീകരിക്കണമെന്നും നടനായ രമേശ് പിഷാരടിയും സംവിധായകൻ നിതിനും ആദ്യ പ്രദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. കെജിഎഫ്, ബീസ്റ്റ്, ആർആർആർ തുടങ്ങിയ വമ്പൻ ചിത്രങ്ങൾ പ്രദർശനം തുടരുമ്പോഴും ഈ കൊച്ചു ചിത്രത്തെ ജനങ്ങൾ ഏറ്റെടുക്കുമെന്ന് പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. '

സർവൈവൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് നോ വേ ഔട്ട്. നവാഗതനായ നിധിൻ ദേവിദാസ് സംവിധാനം ചെയ്ത് ചിത്രമാണ് നോ വേ ഔട്ട്. കോമഡി കഥപാത്രങ്ങൾ മാത്രം ചെയ്ത പിഷാരടി അൽപം സീരസായിട്ടുള്ള വേഷത്തിൽ ആദ്യമായി എത്തിയ ചിത്രമാണ് നോ വേ ഔട്ട്. പിഷാരടിക്ക് പുറമെ ധർമജൻ ബോൾഗാട്ടി, സംവിധായകനായ ബേസിൽ ജോസഫ്, എന്നിവരാണ് മറ്റ കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിധിൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വർഗീസ് ഡേവിഡാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് കെ.ആർ രാഹുലാണ്. കെ.ആർ മിഥുനാണ് എഡിറ്റർ. ആകാശ് രാം കുമാർ ചീഫ് അസോസിയേറ്റ് ഡയറക്ടർ. മാഫിയ ശശിയാണ് സംഘട്ടനത്തിന് നേതൃത്വം നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News