No Way Out Trailer : പുറത്ത് കടക്കാൻ വഴിയില്ലാതെ രമേഷ് പിഷാരടി; 'നോ വേ ഔട്ട്' ട്രെയ്‌ലറെത്തി

No Way Out Trailer : ചിത്രം ഏപ്രിൽ 22 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. 

Written by - Zee Malayalam News Desk | Last Updated : Apr 9, 2022, 12:03 PM IST
  • ലോക്ഡൗണിനെ തുടർന്ന് സാമ്പത്തിക പ്രശ്‌നങ്ങളിൽ കുടുങ്ങി ആത്മഹത്യ ചെയ്യാൻ വഴികൾ കണ്ടെത്തുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.
  • സർവൈവൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് നോ വേ ഔട്ട്.
  • ചിത്രം ഏപ്രിൽ 22 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.
No Way Out Trailer : പുറത്ത് കടക്കാൻ വഴിയില്ലാതെ രമേഷ് പിഷാരടി;  'നോ വേ ഔട്ട്'  ട്രെയ്‌ലറെത്തി

Kochi : രമേഷ് പിഷാരടി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം നോ വേ ഔട്ടിന്റെ ട്രൈലെർ പുറത്ത് വിട്ടു. ലോക്ഡൗണിനെ തുടർന്ന് സാമ്പത്തിക പ്രശ്‌നങ്ങളിൽ കുടുങ്ങി ആത്മഹത്യ ചെയ്യാൻ വഴികൾ കണ്ടെത്തുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. 

സർവൈവൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് നോ വേ ഔട്ട്. ചിത്രം ഏപ്രിൽ 22 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. നവാഗതനായ നിധിൻ ദേവിദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിഷാരടിക്കൊപ്പം ജൂൺ ഫെയിം രവീണ നായരും ചിത്രത്തിൽ എത്തുന്നുണ്ട്. 

ALSO READ: Kuri Movie: കുറിയിൽ ബെറ്റ്സിയായി സുരഭി ലക്ഷ്മി; ക്യാരക്ടർ പോസ്റ്റർ പുറത്ത്

കോമഡി കഥപാത്രങ്ങൾ മാത്രം ചെയ്ത പിഷാരടി അൽപം സീരസായിട്ടുള്ള വേഷത്തിൽ ആദ്യമായി എത്തുന്ന ചിത്രമാണ് നോ വേ ഔട്ട്. പിഷാരടിക്ക് പുറമെ ധർമജൻ ബോൾഗാട്ടി, സംവിധായകനായ ബേസിൽ ജോസഫ്, എന്നിവരാണ് മറ്റ് കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിധിൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വർഗീസ് ഡേവിഡാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് കെ.ആർ രാഹുലാണ്. കെ.ആർ മിഥുനാണ് എഡിറ്റർ. ആകാശ് രാം കുമാർ ചീഫ് അസോസിയേറ്റ് ഡയറക്ടർ. മാഫിയ ശശിയാണ് സംഘട്ടനത്തിന് നേതൃത്വം നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News