Odisha Bus Accident: ഒഡിഷയിൽ ബസ് ഫ്‌ളൈ ഓവറിൽ നിന്നും താഴേക്ക് മറിഞ്ഞു; 5 മരണം, 38 പേർക്ക് പരിക്ക്

Odisha Bus Mishap: ഒഡിഷയിലെ ജജ്പുര്‍ ജില്ലയിലെ ദേശീയപാത 16-ല്‍ ബരാബതിക്ക് സമീപമായിരുന്നു അപകടം നടന്നത്. ബസ്സിന്റെ ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Apr 16, 2024, 06:53 AM IST
  • ഒഡിഷയില്‍ ഫ്‌ളൈ ഓവറില്‍നിന്ന് ബസ് താഴേക്ക് മറിഞ്ഞ് അഞ്ചു പേർക്ക് ദാരുണാന്ത്യം
  • 38 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്
  • അപകടത്തിൽ രണ്ടു പേര് സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു
Odisha Bus Accident: ഒഡിഷയിൽ ബസ് ഫ്‌ളൈ ഓവറിൽ നിന്നും താഴേക്ക് മറിഞ്ഞു; 5 മരണം, 38 പേർക്ക് പരിക്ക്

കട്ടക്ക്: ഒഡിഷയില്‍ ഫ്‌ളൈ ഓവറില്‍നിന്ന് ബസ് താഴേക്ക് മറിഞ്ഞ് അഞ്ചു പേർക്ക് ദാരുണാന്ത്യം. 38 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കട്ടക്കില്‍നിന്ന് വൈസ്റ്റ് ബംഗാളിലെ ദിഘയിലേക്ക് പുറപ്പെട്ട ബസ് ഒഡിഷയിലെ ഫ്‌ളൈ ഓവറില്‍നിന്നും താഴേക്ക് മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

Also Read: കുമളിയിൽ ജീപ്പും ബൈക്കും കൂടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

 

അപകടത്തിൽ രണ്ടു പേര് സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. മൂന്നുപേർ ആശുപത്രിയിൽ വച്ചും മരണമടഞ്ഞു. ഒഡിഷയിലെ ജജ്പുര്‍ ജില്ലയിലെ ദേശീയപാത 16-ല്‍ ബരാബതിക്ക് സമീപമായിരുന്നു അപകടം നടന്നത്. ബസ്സിന്റെ ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ കട്ടക്കിലെയും ജജ്പുരിരിലെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

Also Read: ശുക്രന്റെ രാശിമാറ്റത്തിലൂടെ മാളവ്യ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം!

അപകടം നടന്ന സമയം ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നതെന്ന് സംഭവത്തിന് സാക്ഷ്യം വഹിച്ച പ്രദേശവാസികള്‍ പറഞ്ഞു.  ബസ് അശ്രദ്ധമായും ക്രമരഹിതമായുമാണ് മുന്നോട്ടു നീങ്ങിയിരുന്നതെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി നവീൻ പട്‌നായിക് അനുശോചനം അറിയിച്ചു കൂടാതെ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും അറിയിച്ചു. ബസിൽ 50 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. റിപ്പോർട്ടുകൾ പ്രകാരം പരിക്കേറ്റവരിൽ അഞ്ചു പേരുടെ ഗുരുതരമാണെന്നാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News