Road Accident: ട്രാവലര്‍ താഴ്ചയിലേയ്ക്ക് മറിഞ്ഞ് IIT വിദ്യാർഥികളടക്കം 10 പേർ മരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി

ഹിമാചൽ പ്രദേശിലെ കുള്ളുവില്‍ വാഹനം  താഴ്ചയിലേയ്ക്ക് മറിഞ്ഞ്  3 IIT വാരണാസി വിദ്യാർത്ഥികൾ ഉൾപ്പെടെ 10 പേർ മരിച്ചു. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Sep 26, 2022, 01:54 PM IST
  • ഹിമാചൽ പ്രദേശിലെ കുള്ളുവില്‍ വാഹനം താഴ്ചയിലേയ്ക്ക് മറിഞ്ഞ് 3 IIT വാരണാസി വിദ്യാർത്ഥികൾ ഉൾപ്പെടെ 10 പേർ മരിച്ചു.
  • അപകടത്തില്‍ പ്രധാനമന്ത്രി മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.
Road Accident: ട്രാവലര്‍ താഴ്ചയിലേയ്ക്ക് മറിഞ്ഞ് IIT വിദ്യാർഥികളടക്കം 10 പേർ മരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി

Kullu, Himachal Prdesh: ഹിമാചൽ പ്രദേശിലെ കുള്ളുവില്‍ വാഹനം  താഴ്ചയിലേയ്ക്ക് മറിഞ്ഞ്  3 IIT വാരണാസി വിദ്യാർത്ഥികൾ ഉൾപ്പെടെ 10 പേർ മരിച്ചു. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.

വിനോദ സഞ്ചാരികളില്‍ ഭൂരിഭാഗം ഉത്തർപ്രദേശിൽ നിന്നുള്ളവരായിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ ബഞ്ചാർ സബ്ഡിവിഷനിലെ ജലോരി പാസിനടുത്തുള്ള ഒരു റോഡിൽ നിന്ന് തെന്നി താഴേയ്ക്ക് പതിയ്ക്കുകയായിരുന്നു.   

Also Read:  Navratri 2022: നവരാത്രിയിൽ ഓരോ ദിവസവും ഏത് നിറത്തിലുള്ള വസ്ത്രമാണ് ധരിക്കേണ്ടത് എന്നറിയാമോ? 

അപകടത്തില്‍ പരിക്കേറ്റവരെ സംസ്ഥാന തലസ്ഥാനത്ത് നിന്ന് 200 കിലോമീറ്റർ അകലെയുള്ള കുള്ളു നഗരത്തിലെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാല്‍, അപകടത്തിന്‍റെ യഥാര്‍ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍, അധികൃതർ സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ പ്രദേശവാസികള്‍ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ഏറെ ബുദ്ധിമുട്ടിയാണ് വാഹനത്തില്‍നിന്നും പരിക്കേറ്റവരെ പുറത്തെടുത്തത്.  

ബഞ്ചാറിലെ എം.എൽ.എയു ബിജെപി നേതാവുമായ സുരേന്ദർ ഷൂരി തിങ്കളാഴ്ച ഫേസ്ബുക്കിൽ ഒരു വീഡിയോ പോസ്റ്റ്‌ ചെയ്തു കൊണ്ട് അപകടത്തെക്കുറിച്ച് ആളുകളെ അറിയിച്ചു. പരിക്കേറ്റവരെ ആദ്യം ബഞ്ചാർ ആശുപത്രിയിലും അവിടെ നിന്ന് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കുള്ളുവിലെ ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം  പറഞ്ഞു. 

അപകടത്തില്‍ പ്രധാനമന്ത്രി മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News