Remedies for uric acid: മരുന്നൊന്നും വേണ്ട...! യൂറിക് ആസിഡ് പ്രശ്നങ്ങളോട് ''ബൈ'' പറയാൻ ഈ ഭക്ഷണങ്ങളോട് ''ഹായ്'' പറഞ്ഞാൽ മതി

Home Remedies for uric acid: ഇന്ന് പലരും നേരിടുന്നൊരു ആരോ​ഗ്യ പ്രശ്നമാണ് യൂറിക്ക് ആസി‍ഡ്. നമ്മുടെ രക്തത്തിൽ അടിഞ്ഞു കൂടുന്ന ഒരു മലിന ഉത്പന്നമാണ് യൂറിക് ആസിഡ്. ഇത് പലപ്പോഴും രൂപപ്പെടുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നാണ്. ശരീരം പ്യൂരിൻ എന്ന രാസവസ്തുവിനെ വിഘടിപ്പിക്കുമ്പോഴാണ് യൂറിക് ആസിഡ് ഉണ്ടാകുന്നത്. 

ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് വർധിക്കുമ്പോൾ അത് ഹൈപ്പർ യൂറിസെമിയ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. ഇത് വൃക്കയിലെ കല്ലുകൾ, സന്ധിവാതം, സന്ധിവേദന തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകുന്നു. അമിതമായ മദ്യം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം, മോശം ജീവിതശൈലി എന്നിവയാണ് യൂറിക് ആസിഡ് വർദ്ധിക്കുന്നതിനുള്ള കാരണങ്ങൾ.

 

1 /6

യൂറിക്ക് ആസിഡ് നിയന്ത്രിക്കാനായി ആയുർവേദത്തിലും അലോപ്പതിയിലുമെല്ലാം പല തരത്തിലുള്ള മരുന്നുകളും ചികിത്സാരീതികളും പറയുന്നുണ്ട്. എന്നാൽ നിങ്ങൾ പ്രൃതിദത്തമായി ഇതിനെ ചികിത്സിച്ച് ഭേദമാക്കാൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ ഇനി പറയുന്ന പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.  

2 /6

നിങ്ങളുടെ ശരീരത്തിൽ യൂറിക്ക് ആസിഡിന്റെ അളവ് കൂടുതലാണെങ്കിൽ അത് നിയന്ത്രിക്കുന്നതിനായി വാഴപ്പഴം കഴിക്കുന്നത്. നന്നായി പഴുക്കാത്ത എന്നാൽ പച്ചപ്പ് മാറി, കഴിക്കാൻ പാകത്തിലാകുന്ന വാഴപ്പഴം വേണം കഴിക്കുവാൻ.   

3 /6

പല രോ​ഗങ്ങളേയും തടയാൻ സഹായിക്കുന്ന ആപ്പിൾ യൂറിക്ക് ആസിഡ് നിയന്ത്രിക്കിവാനും വളരെ സഹായകരമാണ്.  ആരോ​ഗ്യകരമായി ഊർജ്ജം പ്രധാനം ചെയ്യുന്ന ഈ ഭക്ഷണം ശരീരത്തിൽ യൂറിക്ക് ആസിഡ് അടിഞ്ഞു കൂടുന്നതിനെ തടയുന്നു.   

4 /6

ശരീരത്തിൽ യൂറിക്ക് ആസിഡ് അടിഞ്ഞു കൂടുന്നതിനെ തടയാൻ സഹായിക്കുന്ന ഒരു പഴമാണ് നോവൽ പഴം. ഇത് ദിവസവും കഴിക്കുന്നത് ആരോ​ഗ്യത്തിന് നിരവധി ​ഗുണങ്ങൾ നൽകുന്നു.   

5 /6

വിറ്റാമിൻ സി, വിറ്റാമിൻ ഇ, പൊട്ടാസ്യം എന്നവയാൽ സമ്പന്നമായ പഴമാണ് കിവി. ഇത് കഴിക്കുന്നത് ശരീരത്തിൽ യൂറിക്ക് ആസിഡ് അടിഞ്ഞു കൂടുന്നത് തടയാൻ സഹായിക്കുന്നു.   

6 /6

വിറ്റാമിൻ ബി-6, വൈറ്റമിൻ എ, വിറ്റാമിൻ കെ, വിറ്റാമിൻ സി, വിറ്റാമിൻ എ, വിറ്റാമിൻ ബി എന്നിവയും മറ്റ് ആവശ്യ പോഷകങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്ന ചെറി യൂറിക്ക് ആസിഡിനെ പ്രതിരോധിക്കാൻ മികച്ച ഭക്ഷണമാണ്. 

You May Like

Sponsored by Taboola