Revised FD Interest Rates: എഫ്ഡിയ്ക്ക് 9.10 ശതമാനം വരെ പലിശ! ഈ ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്ക് അറിയാം...

FD Interest Rates Revised:  മെയ് മാസത്തില്‍ പല ബാങ്കുകളും അവരുടെ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കുകള്‍ പുതുക്കിയിട്ടുണ്ട്. ആക്‌സിസ് ബാങ്ക്, ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, ക്യാപിറ്റല്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, സിറ്റി യൂണിയന്‍ ബാങ്ക് എന്നിവയാണ് അവ.

ഒരുകാലത്ത് ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളായിരുന്നു ഉപയോക്താക്കളെ സംബന്ധിച്ച് ഏറ്റവും ലാഭകരമായ നിക്ഷേപം. ഓഹരി വിപണിയും മ്യൂച്വല്‍ ഫണ്ടുകളും എല്ലാം ശക്തി പ്രാപിക്കുകയും ബാങ്കുകളിലെ സ്ഥിരനിക്ഷേപത്തിന്റെ പലിശ കുറയുകയും ചെയ്തപ്പോള്‍ നിക്ഷേപരീതികളിലും മാറ്റങ്ങള്‍ വന്നു. എങ്കിലും പരമ്പരാഗത നിക്ഷേപകര്‍ ഏറ്റവും സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്നത് റിസര്‍വ്വ് ബാങ്ക് അംഗീകൃത ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍ തന്നെയാണ്. മെയ് മാസത്തിൽ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ പുതുക്കിയ ബാങ്കുകളും പലിശ നിരക്കുകളും പരിശോധിക്കാം...

1 /6

മെയ് 1 മുതല്‍ ആണ് ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അവരുടെ പലിശ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചത്. രണ്ട് കോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കാണ് പുതുക്കിയിട്ടുള്ളത്. സാധാരണ പൗരന്‍മാര്‍ക്ക് 4 ശതമാനം മുതല്‍ 8.50 ശതമാനം വരെ ആണ് സ്ഥിര നിക്ഷേപത്തിനുള്ള പലിശ. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 4.60 ശതമാനം മുതല്‍ 9.10 ശതമാനം വരേയും സ്ഥിര നിക്ഷേപത്തിന് പലിശ ലഭിക്കും. രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന സ്ലാബിലുള്ള പലിശ ലഭിക്കുക  

2 /6

സമാനമായ രീതിയില്‍ ആര്‍ബിഎല്‍ ബാങ്കും മെയ് 1 മുതല്‍അവരുടെ സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ പുതുക്കിയിട്ടുണ്ട്. ഇതും രണ്ട് കോടിയ്ക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ്. 18 മുതല്‍ 24 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് സാധാരണ പൗരന്‍മാര്‍ക്ക് ലഭിക്കുക 8 ശതമാനം വരെയാണ്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 8.50 ശതമാനം പലിശ ലഭിക്കും. 80 വയസ്സിന് മുകളിലുള്ള പൗരന്‍മാര്‍ക്ക് 8.75 ശതമാനം ആണ് പലിശ ലഭിക്കുക.  

3 /6

3.50 ശതമാനം മുതല്‍ 7.55 ശതമാനം വരെയാണ് ക്യാപിറ്റില്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇത് 4 മുതല്‍ 8.05 ശതമാനം വരെയാണ്. ഹ്രസ്വകാല നിക്ഷേപകര്‍ക്കാണ് ക്യാപിറ്റല്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സ്ഥിരനിക്ഷേപ പദ്ധതിയില്‍ ഏറ്റവും ഗുണം ലഭിക്കുക. 400 ദിവസത്തെ നിക്ഷേപത്തിനാണ് ഇവര്‍ ഏറ്റവും അധികം പലിശ നല്‍കുന്നത്. രണ്ട് കോടിയ്ക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ പലിശ നിരക്കുകള്‍. മെയ് 6 നാണ് ബാങ്ക് പലിശ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചത്.

4 /6

സിറ്റി യൂണിയന്‍ ബാങ്കും അവരുടെ സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. സാധാരണ പൗരന്‍മാര്‍ക്ക് 5 ശതമാനം മുതല്‍ 7.25 ശതമാനം വരെയാണ് പലിശ ലഭിക്കുക. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇത് 7.75 ശതമാനം വരെ പലിശ ലഭിക്കും. ക്യാപിറ്റല്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിനെ പോലെ തന്നെ, ഹ്രസ്വകാല നിക്ഷേപത്തിനാണ് സിറ്റി യൂണിയന്‍ ബാങ്കും ഏറ്റവും ഉയര്‍ന്ന പലിശ നല്‍കുന്നത്. 400 ദിവസത്തെ സ്ഥിരനിക്ഷേപത്തിനാണ് ഇത് ലഭിക്കുക. രണ്ട് കോടിയ്ക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ പലിശ നിരക്കുകള്‍. മെയ് 6 നാണ് സിറ്റി യൂണിയന്‍ ബാങ്ക് പലിശ നിരക്കുകള്‍ പുതുക്കിയത്.

5 /6

ഏറ്റവും ഒടുവില്‍ പലിശ നിരക്കുകള്‍ പുതുക്കിയത് ആക്‌സിസ് ബാങ്ക് ആണ്. രണ്ട് കോടിയക് താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണിത്. ഇതില്‍ സാധാരണ പൗരന്‍മാര്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് 7.20 ശതമാനം ആണ്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 7.85 ശതമാനം വരെ ലഭിക്കും. 17 മുതല്‍ 18 മാസം വരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്കാണ് ഈ പലിശ ലഭിക്കുക. രണ്ട് കോടി മുതല്‍ അഞ്ച് കോടി വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ പിന്നേയും മാറ്റമുണ്ട്. 7.40 ശതമാനം വരെയാണ് സാധാരണ പൗരന്‍മാര്‍ക്ക് ഇത്തരം നിക്ഷേപത്തില്‍ ലഭിക്കുന്ന പരമാവധി പലിശ. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 7.9 ശതമാനം വരെ ലഭിക്കും. മെയ് 14 മുതല്‍ ആണ് ഈ പലിശനിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്.

6 /6

സ്ഥിര നിക്ഷേപ പദ്ധതികളില്‍ പണം ഇടുമ്പോള്‍ വിശദമായ താരതമ്യ പഠനം നടത്തുക എന്നത് അടിസ്ഥാനപരമായ കാര്യമാണ്. കാലാവധിയെ സംബന്ധിച്ചും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ലഭിക്കുന്ന അധിക ആനൂകൂല്യങ്ങളെ കുറിച്ചും വിശദമായ വിലയിരുത്തല്‍ നടത്തണം. പല ബാങ്കുകളിലും പലിശ നിരക്ക് നിക്ഷേപ കാലാവധിയ്ക്ക് അനുസരിച്ച് മാറ്റമുണ്ടാകും.  

You May Like

Sponsored by Taboola