Laapataa Ladies Actresses: ദി ലേഡീസ് ഇൻ ലാപതാ ലേഡീസ്...! സിനിമ കണ്ടോ...? ഫൂലിനേയോ ജയയേയോ ഇഷ്ടപ്പെട്ടത്?

Laapataa Ladies Female Cast: കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ എല്ലാവരും ചർച്ച ചെയ്യുന്ന ബോളിവുഡ് സിനിമയാണ് ലാപതാ ലേഡീസ്. കിരൺ റാവു സംവിധാനം ചെയ്ത സിനിമ ആമിർ ഖാൻ, ജ്യോതി ദേശ്പാണ്ഡെ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. 

സമൂഹം ഇന്നും ചർച്ച ചെയ്യുന്ന സമത്വം, സ്ത്രീവിരുദ്ധത, ശാക്തീകരണം, തുടങ്ങിയവയെ രണ്ട് മണിക്കൂറുകൊണ്ട് വളരെ മനോഹരമായി പ്രണയവും, സ്നേഹവും നർമ്മവും ചാലിച്ച് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് ലാപതാ ലേഡീസ്.

 

1 /7

 ഇന്നത്തെ സമൂഹത്ത് നിലനില്ക്കുന്ന രാഷ്ട്രീയ, സാമൂഹ്യ വിഷയങ്ങളെ മനോഹരമായ സന്ദർഭങ്ങൾ കൊണ്ടും സംഭാഷണങ്ങളാലും ഒരുക്കിയ ലാപതാ ലേഡീസിന് നിറഞ്ഞ സ്വീകരണമാണ് പ്രേക്ഷരിൽ നിന്നും ലഭിക്കുന്നത്.      

2 /7

കാലം കടന്നു പോകുമ്പോഴും ഇപ്പോഴും മാറാത്ത ഉത്തരേന്ത്യൻ ജീവിതങ്ങളെയും, സംസ്കാരങ്ങളേയുമെല്ലാം സിനിമയിൽ വളരെ വ്യക്തമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.  

3 /7

സിനിമയിൽ നിരവധി സ്ത്രീ കഥാപാത്രങ്ങൾ കടന്നു പോകുന്നുണ്ട്. കാലങ്ങളെ അതിജീവിച്ചവരും, പഴയെ കാലത്തിൽ തന്നെ ജീവിക്കുന്നവരും, സ്വപ്നങ്ങളും കഴിവുകളുമെല്ലാം മനസ്സിലടക്കി ജീവിക്കുന്നവരും, അതിർ വരമ്പുകൾ കടന്ന് സ്വപ്നത്തെ എത്തിപ്പിടിക്കാൻ ശ്രമിച്ചവരേയുമെല്ലാം  ലാപതാ ലേഡീസിൽ കാണാം.   

4 /7

ചിത്രത്തിൽ നിതാൻഷി ഗോയൽ, പ്രതിഭ രന്ത, സ്പർഷ് ശ്രീവാസ്തവ്, ഛായ കദം, രവി കിഷൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.    

5 /7

നിതാൻഷി ഗോയൽ ഫൂൽ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പ്രതിഭ രന്ത ജയ എന്ന കഥാപാത്രത്തേയും. സമമപ്രായക്കാരായ രണ്ട് പെൺകുട്ടികൾ. എന്നാൽ രണ്ട് ചിന്താ​ഗതികളും ലക്ഷ്യങ്ങളും.   

6 /7

സിനിമ ഇറങ്ങിയതോടെ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ഈ രണ്ട് സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചാണ്. ഒപ്പം ദീപക്ക് എന്ന കഥാപാത്രത്തേയും.   

7 /7

ഒരു ​ഗ്രാമത്തിൽ ജനിച്ചു വളർന്ന ദീപക്ക് ഈ രണ്ട് സ്ത്രീകളുടെ ജീവിതത്തിൽ രണ്ട് തരത്തിലാണ് സ്വാധീനിക്കുന്നത്. '' സ്വപ്നം കാണുന്നതിന് ക്ഷമ ചോദിക്കേണ്ടതില്ല'' എന്ന ദീപക്കിന്റെ വാക്കുകൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു.   

You May Like

Sponsored by Taboola