Guruvayurambalanadayil: ആടി തകർത്ത് അനശ്വരയും നിഖിലയും; ​'ഗുരുവായൂരമ്പലനടയിലെ' ​ഗാനരം​ഗത്തിന്റെ സ്റ്റിൽസ്

വിപിൻ ദാസ് സംവിധാനം ചെയ്ത് പൃഥ്വിരാജും ബേസിലും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ​​ഗുരുവായൂരമ്പലനടയിൽ.

 

ചിത്രം നാളെ മെയ് 16ന് തിയേറ്ററുകളിെത്തുകയാണ്. 

 

1 /7

റിലീസിന് മുന്നോടിയായി ചിത്രത്തിലെ ഒരു ​ഗാനം പുറത്തുവിട്ടു. കല്യാണാഘോഷമാണ് ​ഗാനരം​ഗത്തിലുള്ളത്.   

2 /7

K ഫോർ കല്യാണം എന്ന വരികളോടെയാണ് ​ഗാനം തുടങ്ങുന്നത്.   

3 /7

അനശ്വര, നിഖില വിമൽ, ബേസിൽ തുടങ്ങിയ താരങ്ങൾ ആടിതകർക്കുകയാണ് ഈ ​ഗാനരം​ഗത്ത്.  

4 /7

​ഗാനരം​ഗത്തിന്റെ ചില സ്റ്റിൽസ് പങ്കുവെച്ചിരിക്കുകയാണ് അനശ്വര രാജൻ.  

5 /7

ചിത്രത്തിന്റെ ടീസറും ട്രെയിലറും ​ഗാനങ്ങളുമൊക്കെ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.   

6 /7

'കുഞ്ഞിരാമായണ'ത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് "ഗുരുവായൂരമ്പലനടയിൽ".  

7 /7

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ  ചേർന്നാണ് നിർമ്മാണം.  

You May Like

Sponsored by Taboola