Magh Purnima 2024: മാഘപൂർണിമയിൽ ത്രിഗ്രഹി യോഗം; ഈ 5 രാശിക്കാർക്ക് വൻ നേട്ടങ്ങൾ!

Magh Purnima 2024 Lucky Zodiac Sign: മാഘപൂർണിമ ഫെബ്രുവരി 24 ആയ ഇന്നാണ് ആചരിക്കുന്നത്.  മാഘപൂർണിമയുടെ ശുഭ മുഹൂർത്തത്തിൽ കുംഭത്തിൽ സൂര്യൻ, ശനി, ബുധൻ സംയോഗത്തിലൂടെ ത്രിഗ്രഹിയോഗം സൃഷ്ടിച്ചിരിക്കുന്നു

Trigrahi Yoga:  ഇത് 5 രാശിക്കാർക്ക് വളരെയധികം ശുഭകരമായിരിക്കും. മാഘമാസത്തില്‍ വരുന്ന പൗര്‍ണ്ണമിയെയാണ് മാഘ പൂര്‍ണിമ എന്നു പറയുന്നത്. 

1 /8

Magh Purnima 2024 Lucky Zodiac Sign: മാഘപൂർണിമ ഫെബ്രുവരി 24 ആയ ഇന്നാണ് ആചരിക്കുന്നത്.  മാഘപൂർണിമയുടെ ശുഭ മുഹൂർത്തത്തിൽ കുംഭത്തിൽ സൂര്യൻ, ശനി, ബുധൻ സംയോഗത്തിലൂടെ ത്രിഗ്രഹിയോഗം സൃഷ്ടിച്ചിരിക്കുന്നു

2 /8

മാഘമാസത്തില്‍ വരുന്ന പൗര്‍ണ്ണമിയെയാണ് മാഘ പൂര്‍ണിമ എന്നു പറയുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം പൗര്‍ണ്ണമി ദിനത്തില്‍ സ്‌നാനം ചെയ്യുന്നതിനും ദാനം ചെയ്യുന്നതിനും പ്രത്യേക പ്രാധാന്യമുണ്ട്.

3 /8

ഈ വര്‍ഷം മാഘ പൂര്‍ണിമ വരുന്നത് ഫെബ്രുവരി 24 ആയ ഇന്നാണ്. ജ്യോതിഷപ്രകാരം ഇത്തവണ 13 വര്‍ഷങ്ങള്‍ക്ക് ശേഷം മാഘപൂര്‍ണിമയില്‍ നിരവധി അപൂര്‍വ ശുഭയോഗങ്ങള്‍ വരുന്നുവെന്നാണ് പറയുന്നത്.  

4 /8

കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് മാഘപൂർണിമ ശുഭകരമായിരിക്കും. നിങ്ങളുടെ ജോലി പ്രശംസിക്കപ്പെടാം, ബഹുമാനം ലഭിച്ചേക്കാം, സാമ്പത്തിക നേട്ടത്തിന് സാധ്യത, യാത്ര പോകാൻ പദ്ധതി, പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും.  

5 /8

കന്നി (Virgo): മാഘപൂർണ്ണിമയിൽ കന്നി രാശിക്കാരുടെ വരുമാനത്തിൽ വർദ്ധനവുണ്ടാകും.  അത് നിങ്ങൾക്ക് സന്തോഷം നൽകും. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താനാകും. ജോലിയിലും ബിസിനസ്സിലും ലാഭം ഉണ്ടാകും. കുട്ടികളുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിക്കാനിടയുണ്ട്.

6 /8

തുലാം (Libra): ഈ രാശിക്കാർക്ക് മാഘപൂർണിമ ദിനം അത്ഭുത നേട്ടങ്ങളുടെ ദിനമായിരിക്കും.  ഇവർക്ക് മികച്ച വിജയം നേടാൻ കഴിയും. നിങ്ങളുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന നല്ല വാർത്ത നിങ്ങൾക്ക് ലഭിക്കും.  ആരോഗ്യം മെച്ചപ്പെടും. വിവാഹം ഉറപ്പിച്ചേക്കാം.

7 /8

മകരം (Capricorn):  ഈ രാശിക്കാർക്ക് ഇന്നുമുതൽ സുവർണ്ണ ദിനങ്ങൾ ആരംഭിക്കാം. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. പണം സമ്പാദിക്കാനുള്ള പുതിയ അവസരങ്ങൾ ലഭിക്കും. സ്ഥാനക്കയറ്റം ലഭിച്ചേക്കാം. പുതിയ ജോലി, വസ്തുവകകൾ എന്നിവ ലഭിക്കും.  

8 /8

കുംഭം (Aquarius): മാഘപൂർണിമ കുംഭം രാശിക്കാർക്ക് പഴയ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകും. നിങ്ങൾക്ക് ഒരു പുതിയ ജോലി ലഭിക്കാൻ സാധ്യത, ബിസിനസുകാർക്ക് ദൃഢമായ ഇടപാടുകൾ ഉണ്ടായേക്കാം. സാമ്പത്തിക വശം ശക്തമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola