Level Cross Movie: ആസിഫ് അലി - ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും; ലെവൽ ക്രോസിലെ ​ഗാനമെത്തി

ദേവു മാത്യു പാടിയ പയ്യെ പയ്യെ എന്ന ​ഗാനമാണ് ഓഡിയോ ലോഞ്ചിൽ പുറത്തിറക്കിയത്. 

Written by - Zee Malayalam News Desk | Last Updated : May 13, 2024, 05:42 PM IST
  • അമല പോളും ഷറഫുദ്ദീനുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
  • ജീത്തു ജോസഫും സംവിധായകൻ അർഫാസ് അയൂബും ചേർന്ന് ചിത്രത്തിന്റെ ഓഡിയോ സിഡി ഇന്ദ്രൻസിന് കൈമാറിയാണ് ലോഞ്ച് നിർവഹിച്ചത്.
Level Cross Movie: ആസിഫ് അലി - ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും; ലെവൽ ക്രോസിലെ ​ഗാനമെത്തി

ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ലെവൽ ക്രോസ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു. അമല പോളും ഷറഫുദ്ദീനുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ജീത്തു ജോസഫും സംവിധായകൻ അർഫാസ് അയൂബും ചേർന്ന് ചിത്രത്തിന്റെ ഓഡിയോ സിഡി ഇന്ദ്രൻസിന് കൈമാറിയാണ് ലോഞ്ച് നിർവഹിച്ചത്. 

പയ്യെ പയ്യെ എന്ന് തുടങ്ങുന്ന ​ഗാനമാണ് പുറത്തിറക്കിയത്. ദേവു മാത്യു ആണ് ഈ ​ഗാനം ആലപിച്ചത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിശാൽ ചന്ദ്രശേഖർ ആണ് സംഗീതം നൽകിയത്. ഒരിക്കലും കേരളത്തിൽ നടക്കാത്ത കഥയാണിതെന്നും അങ്ങനെ അന്വേഷിച്ചാണ് ടുണീഷ്യയിൽ എത്തിയതെന്നും സംവിധായകൻ പറഞ്ഞു. ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രമാണിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News