Heatwave Alert: അന്തരീക്ഷ താപനില ഉയരുന്നു; മാലിന്യ സംഭരണ കേന്ദ്രങ്ങളിൽ തീപിടിത്തം തടയാൻ ജാ​ഗ്രത നിർദേശം

Heatwave alert in kerala: അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ മാലിന്യ സംഭരണ കേന്ദ്രങ്ങളിലും ഡംപ് സൈറ്റുകളിലും അഗ്നിബാധയുണ്ടാകുന്നത് തടയുന്നതിനായുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശം നൽകിയാണ് തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയത്.

Written by - Zee Malayalam News Desk | Last Updated : Feb 24, 2024, 09:34 PM IST
  • സംസ്ഥാനത്ത് അന്തരീക്ഷ താപനില വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാ​ഗ്രത പുലർത്തണമെന്ന് നിർദേശം
  • മാലിന്യ സംഭരണ കേന്ദ്രങ്ങളിലും ഡംപ് സൈറ്റുകളിലും അഗ്നിബാധയുണ്ടാകുന്നത് തടയുന്നതിനായുള്ള നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഉത്തവ്
Heatwave Alert: അന്തരീക്ഷ താപനില ഉയരുന്നു; മാലിന്യ സംഭരണ കേന്ദ്രങ്ങളിൽ തീപിടിത്തം തടയാൻ ജാ​ഗ്രത നിർദേശം

തിരുവനന്തപുരം: മാലിന്യ സംഭരണ കേന്ദ്രങ്ങളുടെ സുരക്ഷക്കായി തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ മാലിന്യ സംഭരണ കേന്ദ്രങ്ങളിലും ഡംപ് സൈറ്റുകളിലും അഗ്നിബാധയുണ്ടാകുന്നത് തടയുന്നതിനായുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശം നൽകിയാണ് തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയത്. ഉത്തരവിന്റെ ഭാഗമായുള്ള ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഫെബ്രുവരി 29നകം പ്രിൻസിപ്പൽ ഡയറക്ടർക്ക് സമർപ്പിക്കണമെന്നാണ് നിർദേശം.

മാലിന്യ സംഭരണ കേന്ദ്രങ്ങളിലും ലെഗസി ഡംപ് സൈറ്റുകളിലും തീപിടുത്ത സാഹചര്യം ഒഴിവാക്കുന്നതിന് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിന്റെയും സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കുന്നതിന്റെയും പൂർണ്ണ ഉത്തരവാദിത്തം തദ്ദേശസ്വയംഭരണ സ്ഥാപന മേധാവി, ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, സെക്രട്ടറി എന്നിവർക്കായിരിക്കും.

ALSO READ: സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

മാലിന്യ സംഭരണ കേന്ദ്രങ്ങളും (എംസിഎഫ്, ആർആർഎഫ്), ലെഗസി ഡംപ് സൈറ്റുകളും സന്ദർശിച്ച് അഗ്നി സുരക്ഷാ വിലയിരുത്തൽ നടത്തുന്നതിനായി ഒരു ഫയർ ഓഡിറ്റ് ടീമിനെ അതാത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി രൂപീകരിക്കണം. കൗൺസിലർ/വാർഡ് മെമ്പർ, ഹെൽത്ത് ഇൻസ്പെക്ടർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, തദ്ദേശസ്വയംഭരണ സ്ഥാപന എൻജിനിയറിംങ് വിഭാഗം പ്രതിനിധി, ഫയർ ആൻഡ് റസ്‌ക്യൂ വകുപ്പ് പ്രതിനിധി, റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധി എന്നിവരുൾപ്പെടുന്ന സംഘം മാർച്ച് അഞ്ചിനകം സ്ഥലങ്ങൾ സന്ദർശിക്കുകയും സുരക്ഷാ സജ്ജീകരണങ്ങളുടെ നിലവിലെ സാഹചര്യവും കുറവുകളും വിലയിരുത്തുകയും വേണം.

പോരായ്മകൾ മാർച്ച് പതിനഞ്ചിനകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരിഹരിച്ച് ചെക്ക് ലിസ്റ്റ് അപ്ഡേറ്റ് ചെയ്ത് സമർപ്പിക്കണം. നിർദ്ദേശപ്രകാരമുള്ള പ്രവർത്തനങ്ങളുടെ അവലോകനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ മാർച്ച് ഇരുപതിനകം നടത്തണം. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം മാർച്ച് ഇരുപതിന് ശേഷം ഓരോ രണ്ടാഴ്ച കൂടുമ്പോഴും പ്രൻസിപ്പൽ ഡയറക്ടറുടെ നേതൃത്വത്തിൽ സുരക്ഷാ സജ്ജീകരണങ്ങൾ സംബന്ധിച്ച അവലോകനയോഗം ചേരണം. ഇതിന്റെ റിപ്പോർട്ട് സർക്കാരിനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും സമർപ്പിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News