Theft: ഗവ.കൈത്തറി സഹകരണ സംഘം വിൽപ്പന ഡിപ്പൊയിൽ മോഷണം ശ്രമം: പ്രതിയെ പിടികൂടി

Attempted theft at Govt. Handloom Cooperative Sales Depot: ജീവനക്കാരൻ ഉച്ച ഭക്ഷണത്തിനായി പോയ സമയത്തായിരുന്നു മോഷ്ടാവ് അടച്ചിരുന്ന നിരപ്പലക വാതിൽ തുറന്ന് അകത്തു കയറിയത്. 

Written by - Zee Malayalam News Desk | Last Updated : May 14, 2024, 09:21 PM IST
  • കള്ളനെ അതിസാഹസികമായി ജീവനക്കാരൻ ഓട്ടിച്ചിട്ടു പിടികൂടി പോലീസിനു കൈമാറി.
  • ജീവനക്കാരൻ വാമനപുരം കളമച്ചൽ സ്വദേശി സുജിലാലിനെ വ്യാപാരികൾ പ്രശംസിച്ചു.
  • സഹകരണ സംഘം വിൽപ്പന ഡിപ്പൊയിൽ ഇന്നലെ ഉച്ചയ്ക്ക് 1.10 ന് ആയിരുന്നു സംഭവം.
Theft: ഗവ.കൈത്തറി സഹകരണ സംഘം വിൽപ്പന ഡിപ്പൊയിൽ മോഷണം ശ്രമം: പ്രതിയെ പിടികൂടി

തിരുവനന്തപുരം: കൈത്തറി സഹകരണ സംഘം വിൽപ്പന ഡിപ്പൊയിൽ കയറി മോഷണം ശ്രമം നടത്തിയ കള്ളനെ അതിസാഹസികമായി ജീവനക്കാരൻ ഓട്ടിച്ചിട്ടു പിടികൂടി പോലീസിനു കൈമാറി. നെടുമങ്ങാട് കച്ചേരി ജംഗ്ഷനിലെ ഗവൺമെന്റ് കൈത്തറി സഹകരണ സംഘം വിൽപ്പന ഡിപ്പൊയിൽ ഇന്നലെ ഉച്ചയ്ക്ക് 1.10 ന് ആയിരുന്നു സംഭവം. 

ജീവനക്കാരൻ ഉച്ച ഭക്ഷണത്തിനായി പോയ സമയത്തായിരുന്നു മോഷ്ടാവ് അടച്ചിരുന്ന നിരപ്പലക വാതിൽ തുറന്ന് അകത്തു കയറി ജീവനക്കാരന്റെ ബാഗിൽ നിന്നും പണം കവരാൻ ശ്രമിച്ചത്. എന്നാൽ ഊണും കഴിഞ്ഞ് തിരികെ എത്തിയ ജീവനക്കാരൻ നിരപ്പലക തുറന്നിരുന്നതിനെ തുടർന്ന് അവിടെയുള്ള സിസിടിവി പരിശോധിച്ചപ്പോഴാണ് ഒരാൾ നിരപ്പലക വാതിൽ മാറ്റിവെച്ച് അകത്തു കയറി മോഷണശ്രമം നടത്തുന്നത് കണ്ടത്. 

ALSO READ: മഞ്ഞപ്പിത്തം പടരുന്നു: തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: ജാ​ഗ്രത നിർദ്ദേശങ്ങളുമായി ആരോ​ഗ്യവകുപ്പ്

ഉടൻ തന്ന സമീപത്തെ കടക്കാരെ വിവരം ധരിപ്പിക്കുയും അതേസമയം തന്നെ മോഷ്ടാവ് അതുവഴി വരുകയും ചെയ്തു. തുടർന്ന് ഇയാളെ പിടികൂടി വിവരം അന്വേഷിക്കുന്നതിനിടയിൽ കൂടി നിന്നവരുടെ കൈ തട്ടിമാറ്റി കള്ളൻ ഓടി. എന്നാൽ ജീവനക്കാരൻ പിറകെ ഓടി കള്ളൻ താന്നിമൂട് ഉണ്ടപ്പാറ സ്വദേശി ഷറഫ് നെ അതിസാഹസികമായി കീഴടിക്കി നെടുമങ്ങാട് പോലീസിന് കൈമാറി. അപ്രതിക്ഷിതമായി ഓടി രക്ഷപ്പെട്ട കള്ളനെ പിറകേ ഓട്ടിച്ചിട്ടു പിടികൂടിയ ജീവനക്കാരൻ വാമനപുരം കളമച്ചൽ സ്വദേശി സുജിലാലിനെ വ്യാപാരികൾ പ്രശംസിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News