Hair Care: നരച്ച മുടി കറുക്കും! ഉള്ളിനീരിൽ ഇത് മിക്സ് ചെയ്യൂ...

White Hair: അകാലനരയിൽ നിന്നും രക്ഷനേടാനുള്ള പോഷരങ്ങൾ ഉള്ളി നീരിൽ അടങ്ങിയിട്ടുണ്ട്.   

Written by - Zee Malayalam News Desk | Last Updated : May 12, 2024, 09:54 PM IST
  • ഉള്ളി നീര് ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ്.
  • ഇത് മുടി നരയ്ക്കുന്നത് ഇല്ലാതാക്കുന്നു.
  • താരൻ അകറ്റാൻ സഹായിക്കുന്ന ആൻ്റി ബാക്ടീരിയൽ ഗുണങ്ങളും ഉള്ളിയിലുണ്ട്.
Hair Care: നരച്ച മുടി കറുക്കും! ഉള്ളിനീരിൽ ഇത് മിക്സ് ചെയ്യൂ...

ഇന്നത്തെ കാലത്ത് മുടി നരയ്ക്കുന്ന പ്രശ്നം സാധാരണമാണ്. നരച്ച മുടി വാർദ്ധക്യത്തിൻ്റെ അടയാളമായി കണക്കാക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. ഒട്ടുമിക്ക ആളുകളേയും അകാല നര ബാധിച്ചിരിക്കുന്നു. അകാല നരയിൽ നിന്നും രക്ഷനേടാനായി ആളുകൾ പല ട്രീറ്റ്മെന്റുകളും ചെയ്യുന്നു. എന്നാൽ ഇതിൽ മുടിയെ നശിപ്പിക്കുന്ന ദോഷകരമായ രാസവസ്തുക്കൾ  അടങ്ങിയിട്ടുണ്ട്.

അതുകൊണ്ട് നരച്ച മുടിയുടെ പ്രശ്‌നത്തിൽ നിന്ന് മുക്തി നേടാൻ നിങ്ങൾക്ക് വീട്ടുവൈദ്യങ്ങൾ പ്രയോഗിക്കാം. മുടികൊഴിച്ചിൽ തടയാനും നരച്ച മുടി ഇല്ലാതാക്കാനും ഉള്ളി നീര് വളരെ ഫലപ്രദമാണ്. ഉള്ളി നീര് പല വിധത്തിൽ ഉപയോഗിക്കാം. നരച്ച മുടി കറുപ്പിക്കാൻ ഉള്ളി നീര് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം..

ALSO READ:  ദിവസവും രാവിലെ ഷമാം ഇങ്ങനെ കഴിക്കൂ...! നിങ്ങളുടെ ഈ അസുഖങ്ങളോട് ​ഗുഡ്ബൈ പറയൂ

ഉള്ളി ജ്യൂസ് ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ്. ഇത് മുടി നരയ്ക്കുന്നത് ഇല്ലാതാക്കുന്നു. ഉള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ മുടികൊഴിച്ചിൽ തടയുന്നു. കൂടായെ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. താരൻ അകറ്റാൻ സഹായിക്കുന്ന ആൻ്റി ബാക്ടീരിയൽ ഗുണങ്ങളും ഇതിലുണ്ട്. ഉള്ളി നീര് മുടിയിൽ പുരട്ടുന്നത് മുടി നീളമുള്ളതും കറുത്തതുമാക്കുന്നു.

നരച്ച മുടി കറുപ്പിക്കാൻ ഉള്ളി നീരും വെളിച്ചെണ്ണയും 

വെളിച്ചെണ്ണയിൽ ഉള്ളി നീര് ചേർത്ത് പുരട്ടാം. ഇതിനായി ഈ രണ്ടു വസ്തുക്കളും തുല്യ അനുപാതത്തിൽ കലർത്തി മുടിയിൽ പുരട്ടുകയാണ് വേണ്ടത്. അര മണിക്കൂർ വെച്ച ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ഏതാനും ആഴ്ചകൾ ഇങ്ങനെ ഉപയോഗിച്ചാൽ മുടി കറുക്കാൻ തുടങ്ങും. 

ഉള്ളി നീരും നെല്ലിക്ക നീരും

വെളുത്ത മുടി സ്വാഭാവികമായി കറുപ്പിക്കാൻ, ഉള്ളി നീര് നെല്ലിക്ക നീരിൽ കലർത്തി പുരട്ടാം. ഇതിനായി ഒരു പാത്രത്തിൽ രണ്ട് സ്പൂൺ ഉള്ളി നീരും രണ്ട് സ്പൂൺ നെല്ലിക്ക നീരും എടുക്കുക. ഈ മിശ്രിതം നന്നായി യോജിപ്പിച്ച് ഒന്നോ രണ്ടോ മണിക്കൂർ മുടിയിൽ പുരട്ടുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. മികച്ച ഫലത്തിനായി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ഉപയോഗിക്കുക. 

ഉള്ളിനീരും കറ്റാർവാഴയും

കറ്റാർവാഴയിൽ ഉള്ളിനീര് ചേർത്ത് മുടി പുരട്ടാം. ഇതിനായി കറ്റാർ വാഴ ജെല്ലും ഉള്ളി നീരും തുല്യ അളവിൽ എടുക്കുക. ഈ മിശ്രിതം നിങ്ങളുടെ മുടിയിൽ പുരട്ടി 2 മുതൽ 3 മണിക്കൂർ വരെ വയ്ക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കാം. മുടിയുടെ പല പ്രശ്‌നങ്ങൾക്കും ഇത് സഹായിക്കും. 

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ അറിവും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കുക)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News