Kochi Crime News: കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആൺസുഹൃത്തിനെതിരെയും കേസ്

Kochi Newborn Murder: ആമസോണിൽ നിന്ന് സാധനങ്ങൾ വാങ്ങിയ കവറിൽ പൊതിഞ്ഞായിരുന്നു കുഞ്ഞിനെ വലിച്ചെറിഞ്ഞത്. കയ്യിൽ കിട്ടിയ കവറിൽ പൊതിഞ്ഞെറിയുകയായിരുന്നുവെന്നാണ് യുവതി മൊഴി നൽകിയിരുന്നത്.

Written by - Zee Malayalam News Desk | Last Updated : May 16, 2024, 03:07 PM IST
  • മെയ് മൂന്നിനാണ് പ്രവസിച്ച ഉടനെ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം യുവതി ഫ്ലാറ്റില്‍ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞത്.
  • സംഭവത്തിൽ അറസ്റ്റിലായ അമ്മ റിമാന്‍ഡിലാണ്.
Kochi Crime News: കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആൺസുഹൃത്തിനെതിരെയും കേസ്

കൊച്ചി: പനമ്പള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ ആൺസുഹൃത്തിനെതിരെയും കേസ്. തൃശൂര്‍ സ്വദേശി ഷെഫീഖിനെതിരെയാണ് കേസെടുത്തത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം സൗത്ത് പോലീസിന്റെ നടപടി. ഇയാൾ യുവതിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്. പീഡനം നടന്നത് തൃപ്പുണിത്തുറയിലായതിനാല്‍ കേസ് ഹില്‍പാലസ് പൊലീസിന് കൈമാറും. മെയ് മൂന്നിനാണ് പ്രവസിച്ച ഉടനെ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം യുവതി ഫ്ലാറ്റില്‍ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞത്. സംഭവത്തിൽ അറസ്റ്റിലായ അമ്മ റിമാന്‍ഡിലാണ്.

ശുചീകരണത്തൊഴിലാളികളാണ് കുഞ്ഞിന്റെ മൃതദേഹം ആദ്യം കാണുന്നത്. ആമസോണിൽ നിന്ന് സാധനങ്ങൾ വാങ്ങിയ കവറിൽ പൊതിഞ്ഞായിരുന്നു കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. ഈ കവർ കേന്ദ്രീകരിച്ചായിരുന്നു പിന്നീട് അന്വേഷണം നടന്നത്. കവറിലെ വിലാസം പരിശോധിച്ച് ഫ്ലാറ്റിന്‍റെ അഞ്ചാം നിലയിൽ പൊലീസ് എത്തുകയായിരുന്നു. പൊലീസ് എത്തിയപ്പോഴാണ് യുവതിയുടെ മാതാപിതാക്കൾ സംഭവമറിയുന്നത്. തുടർന്ന് യുവതിയെ ചോദ്യം ചെയ്തതിൽ നിന്ന് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.

Also Read: Palod Attack: വനത്തിനകത്ത് ഭർത്താവ് ഭാര്യയുടെ കാലിൽ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു

 

കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. അമ്മ വന്ന് വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തയായി കൈയിൽ കിട്ടിയ കവറിൽ കുഞ്ഞിനെ പൊതിഞ്ഞ് റോഡിലേക്ക് എറിയുകയായിരുന്നുവെന്നും യുവതിയുടെ മൊഴിയിലുണ്ട്. ആത്മഹത്യ ചെയ്യാൻ തുനിഞ്ഞുവെന്നും യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News