Army Canteen: ആർമി ക്യാന്റീനിൽ സാധനങ്ങൾക്ക് ഇത്രയും വിലക്കുറവ് എങ്ങനെ? അറിയാം വാങ്ങുന്നതിനുള്ള പരിധികൾ

Army Canteen: 1948 ലാണ് ഇന്ത്യയിൽ ആദ്യമായി ക്യാൻ്റീൻ സ്റ്റോർസ് ഡിപ്പാർട്ട്‌മെൻ്റ് (CSD) സ്ഥാപിതമായത്. ഇതിനെയാണ്  ആർമി കാൻ്റീൻ എന്ന പേരിൽ അറിയപ്പെടുന്നത്. 

Written by - Ajitha Kumari | Last Updated : May 15, 2024, 11:05 PM IST
  • ആർമി ക്യാന്റീനിൽ സാധനങ്ങൾക്ക് ഇത്രയും വിലക്കുറവ് എങ്ങനെ?
  • 1948 ലാണ് ഇന്ത്യയിൽ ആദ്യമായി ക്യാൻ്റീൻ സ്റ്റോർസ് ഡിപ്പാർട്ട്‌മെൻ്റ് സ്ഥാപിതമായത്
  • ഇതിനെയാണ് ആർമി കാൻ്റീൻ എന്ന പേരിൽ അറിയപ്പെടുന്നത്
Army Canteen: ആർമി ക്യാന്റീനിൽ സാധനങ്ങൾക്ക് ഇത്രയും വിലക്കുറവ് എങ്ങനെ? അറിയാം വാങ്ങുന്നതിനുള്ള പരിധികൾ

Army Canteen: നിങ്ങൾ പലപ്പോഴും ആർമി കാൻ്റീനിനെക്കുറിച്ച് കേട്ടിട്ടുണ്ടാകും അല്ലെ? ഇവിടെ സാധനങ്ങൾ വളരെ വില കുറവിൽ ലഭ്യമാണ്. നിരവധി ആളുകൾ ആർമി കാൻ്റീനിൽ നിന്ന് വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, ഷൂസ്, വാച്ചുകൾ എന്നിവ വാങ്ങാൻ ആഗ്രഹിക്കാറുണ്ട്. പക്ഷെ ഈ കാൻ്റീൻ സൗകര്യം സൈനിക ഉദ്യോഗസ്ഥർക്ക് മാത്രമേ ലഭ്യമാകൂ.

Also Read: രാജ്യത്ത് പൗരത്വഭേദഗതി നടപ്പാക്കി കേന്ദ്രസർക്കാർ; 14 പേര്‍ക്ക് സിഎഎ സര്‍ട്ടിഫിക്കറ്റ് നൽകി

എന്നാൽ നിങ്ങൾക്ക് അറിയാമോ ആർമി കാൻ്റീനിൽ സാധനങ്ങൾക്ക് മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വില എന്തുകൊണ്ടാണെന്ന്? ഇതിന് പിന്നിൽ ഒരു വലിയ കാരണമുണ്ട് അതുകൊണ്ടാണ് ഇവിടെ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ വളരെ കുറഞ്ഞ വിലയ്ക്ക് സൈനികർക്ക് ലഭിക്കുന്നത്. ഇന്ത്യൻ ആർമിയിലെ സൈനികർക്കായുള്ള കാൻ്റീൻ സ്റ്റോർസ് ഡിപ്പാർട്ട്‌മെൻ്റിൽ (CSD) സേവനമനുഷ്ഠിക്കുന്നവർക്കും വിരമിച്ച സൈനികർക്കും നല്ല വിലകുറവിൽ സാധനങ്ങൾ ലഭിക്കും. ഈ ആനുകൂല്യം ഏകദേശം 13.5 ദശലക്ഷം അതായത് 1 കോടി 30 ലക്ഷത്തിലധികം സൈനികരും അവരുടെ കുടുംബങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ട്.

Also Read: മുഖകാന്തി വർധിപ്പിക്കാൻ തൈര് സൂപ്പറാ

ആർമി കാൻ്റീൻ എപ്പോൾ ആരംഭിച്ചു? (When did the Army Canteen start?)

1948 ലാണ് കാൻ്റീൻ സ്റ്റോർസ് ഡിപ്പാർട്ട്‌മെൻ്റ് (CSD) സ്ഥാപിതമായത്.  ഇവിടെ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാണ്. ഇതിൽ പലചരക്ക് സാധനങ്ങൾ മുതൽ വസ്ത്രങ്ങൾ, ചെരിപ്പുകൾ, ഇലക്ട്രോണിക് സാധനങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ ഉൾപ്പെടും. എല്ലാ പ്രധാന സൈനിക താവളങ്ങളിലും സിഎസ്‌ഡി കാന്റീനുകൾ തുറന്നിട്ടുണ്ട്. ഇതിന്റെ പ്രവർത്തനം സൈനിക ഉദ്യോഗസ്ഥരാണ് നടത്തുന്നതും. രാജ്യത്തെ വിവിധ സൈനിക കേന്ദ്രങ്ങളിൽ സിഎസ്ഡി കാന്റീനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഏകദേശം 3700 കാൻ്റീനുകൾ പ്രവർത്തിക്കുന്നുണ്ട്.

Also Read: Viral Video: കുഞ്ഞിനടുത്തേക്ക് പാഞ്ഞുവരുന്ന പാമ്പ്... രക്ഷകയായി അമ്മ!

സൈനിക ക്യാൻ്റീനിൽ നിന്നും ഷോപ്പിംഗ് നടത്തുന്നതിന് സൈനികർക്ക് സ്മാർട്ട് കാർഡുകൾ നൽകിയിട്ടുണ്ട്. ഈ കാർഡ്  ഉപയോഗിച്ച് സൈനികർക്കും ഉദ്യോഗസ്ഥർക്കും കാൻ്റീനിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ സാധിക്കും.  സ്മാർട്ട് കാർഡുകൾ രണ്ടുതരത്തിലുണ്ട്. ഇതിൽ ഒന്ന് ഗ്രോസറി കാർഡും മറ്റൊന്ന് മദ്യത്തിനായുള്ള കാർഡുമാണ്.

ഗ്രോസറി കാർഡ് വഴി നിങ്ങൾക്ക് പലചരക്ക് സാധനങ്ങൾ, ഇലക്‌ട്രോണിക്‌സ് ഉൽപ്പന്നങ്ങൾ മുതലായവ വാങ്ങാൻ കഴിയും. അതുപോലേ ലിക്യുർ കാർഡ് ഉപയോഗിച്ച് മദ്യം വാങ്ങാം. എങ്കിലും ഇവിടെ നിന്നും ഒരു സാധാരണക്കാരന് സാധനങ്ങൾ വാങ്ങാൻ കഴിയുമോ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു 'ഇല്ല'.  കാരണം ഇത് സൈനികർക്ക് മാത്രമുള്ള സൗകര്യമാണ്.  

Also Read: 100 വർഷത്തിന് ശേഷം അപൂർവ്വ സംഗമം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും വൻ സാമ്പത്തിക നേട്ടങ്ങൾ!

 

എന്തുകൊണ്ടാണ് ഇവിടെ സാധനങ്ങൾക്ക് വിലക്കുറവ്?  

നിങ്ങളിൽ പലരുടേയും മനസിലൂടെ ഓടുന്ന ഒരു ചോദ്യമായിരിക്കും ഈ ആർമി കാന്റീനിൽ എന്തുകൊണ്ടാണ് സാധനങ്ങൾ ഇത്രയും വില കുറച്ചു കിട്ടുന്നത് എന്ന്?  മാധ്യമ റിപ്പോർട്ട് പ്രകാരം സിഎസ്ഡി കാൻ്റീനിൽ ലഭ്യമായ ഉൽപ്പന്നങ്ങൾക്ക് സർക്കാർ ജിഎസ്ടിയിൽ 50 ശതമാനം വരെ കിഴിവ് നൽകാറുണ്ട് എന്നതാണ്.  അതുകൊണ്ടാണ് ഇവിടെ സാധനങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കുന്നത്. എങ്കിലും ഇവിടെ നിന്ന് സാധനങ്ങൾ വാങ്ങുന്നതിന് ഓരോരുത്തർക്കും ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതിൽ കൂടുതൽ ഇവർക്കാർക്കും ഷോപ്പിംഗ് നടത്താൻ കഴിയില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News