Plants Vastu Tips: വീടിനടുത്ത് ഈ വൃക്ഷങ്ങള്‍ വേണ്ട, ഐശ്വര്യം ഇല്ലാതാകും, ദാരിദ്ര്യം ഫലം

Plants Vastu Tips:  ചില ചെടികളും മരങ്ങളും വീടിന് സമീപം  നടുന്നത് ഒട്ടു ഉചിതമല്ല. അതായത്, അബദ്ധത്തിൽ പോലും ചില മരങ്ങള്‍ വീടിന് സമീപം നടുന്നത് നിങ്ങളെ പ്രതിസന്ധിയിലേയ്ക്ക് നയിക്കും.

Written by - Zee Malayalam News Desk | Last Updated : Mar 6, 2023, 03:23 PM IST
  • ചില ചെടികളും മരങ്ങളും വീടിന് സമീപം നടുന്നത് ഒട്ടു ഉചിതമല്ല. അതായത്, അബദ്ധത്തിൽ പോലും ചില മരങ്ങള്‍ വീടിന് സമീപം നടുന്നത് നിങ്ങളെ പ്രതിസന്ധിയിലേയ്ക്ക് നയിക്കും.
Plants Vastu Tips: വീടിനടുത്ത് ഈ വൃക്ഷങ്ങള്‍ വേണ്ട, ഐശ്വര്യം ഇല്ലാതാകും, ദാരിദ്ര്യം ഫലം

Plants Vastu Tips: വീടിന് മുറ്റത്തും സമീപത്തും ചെടികളും മരങ്ങളും നട്ടു വളര്‍ത്തുന്നത്  സാധാരണമാണ്. ഇത് വീടിന്‍റെ മനോഹാരിത കൂട്ടുക മാത്രമല്ല, പച്ചപ്പും നല്‍കും. കൂടാതെ, തണലും തണുപ്പും നല്‍കി കൊടും ചൂടില്‍ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യും.

നമുക്കറിയാം, വീടിന് സമീപം മരങ്ങൾ നടുന്നത് പരിസ്ഥിതിയെ സംരക്ഷിക്കുക മാത്രമല്ല,മറ്റ് പല പ്രയോജനങ്ങളും നല്‍കുന്നു. എന്നാല്‍, നിങ്ങള്‍ക്കറിയുമോ? ചില ചെടികളും മരങ്ങളും വീടിന് സമീപം  നടുന്നത് ഒട്ടു ഉചിതമല്ല. അതായത്, അബദ്ധത്തിൽ പോലും ചില മരങ്ങള്‍ വീടിന് സമീപം നടുന്നത് നിങ്ങളെ പ്രതിസന്ധിയിലേയ്ക്ക് നയിക്കും. അതായത്, ചില മരങ്ങളും ചെടികളും വീടിന് സമീപം നടുന്നത് അശുഭകരവും കുടുംബാംഗങ്ങൾക്ക് ദോഷം ചെയ്യുന്നതുമാണ്. നമ്മുടെ വീടിന് ഒട്ടും അനുയോജ്യമല്ലാത്ത അത്തരം ചില മരങ്ങളെക്കുറിച്ച് അറിയാം..

Also Read:  Solution for Job Problems: തൊഴിൽരംഗത്തും ബിസിനസിലും പ്രശ്നങ്ങൾ നേരിടുന്നുണ്ടോ? പരിഹാരമുണ്ട്     

വാസ്തു ശാസ്ത്ര പ്രകാരം ഈ മരങ്ങള്‍ വീടിന് സമീപം നടുന്നത് ഒഴിവാക്കാം  

ആല്‍മരം

ഹൈന്ദവ വിശ്വാസത്തില്‍ ആല്‍മരത്തെ വളരെ ശുഭകരമായി കണക്കാക്കുന്നു. എന്നാൽ വീടിന് സമീപം ഈ മരം നടുന്നത് ശുഭകരമായി കണക്കാക്കില്ല. ആല്‍മരത്തിന്‍റെ നിഴൽ അത് എത്തുന്ന ഭാഗങ്ങള്‍ നശിപ്പിക്കുമെന്ന് പറയപ്പെടുന്നു. അതിനാൽ, നിങ്ങളുടെ വീടിന് സമീപം ആല്‍മരം നടുന്നത് കഴിവതും ഒഴിവാക്കണം. 

പ്ലാവ്

വീടിന് സമീപം  പ്ലാവ് നടുന്നതും കഴിവതും ഒഴിവാക്കണം, അതായത്, പ്ലാവില്‍ ഉണ്ടാകുന്ന ചക്കയില്‍ നമുക്കറിയാം മുള്ളുകള്‍ ഉണ്ട്. മുള്ളുകള്‍ ഉള്ള ചെടികളോ വൃക്ഷങ്ങളോ വീടിന് മുറ്റത്തോ, വീടിന് സമീപത്തോ നടുന്നത് ഉചിതമല്ല. ഇത് അശുഭകരമായ ഫലങ്ങൾ നൽകുന്നു. ഇത്  കുടുംബാംഗങ്ങല്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകൾ ഉണ്ടാകാന്‍ കാരണമാകുന്നു.  അതിനാല്‍, അബദ്ധത്തിൽ പോലും വീടിന് സമീപം പ്ലാവ് നടാൻ പാടില്ല. വീടിന് സമീപത്തു നിന്നും കൃത്യമായ അകലത്തിൽ ഈ മരം  നടാവുന്നതാണ്.  

അത്തിമരം 

വീടിന് സമീപം അത്തിമരം നടുന്നത് ഒട്ടും ശുഭമല്ല. ഇത് നിങ്ങളുടെ വീട്ടില്‍ ദാരിദ്ര്യം കൊണ്ടുവരുമെന്നും  പല രോഗങ്ങളും ആ വീട്ടില്‍ താമസിക്കുന്നവരെ വലയം ചെയ്യുമെന്നും പറയപ്പെടുന്നു. വീടിന്‍റെ സമീപത്ത്  അത്തിമരം നട്ടുപിടിപ്പിക്കുന്നതിലൂടെ നേത്രസംബന്ധമായ അസുഖങ്ങൾ ഉണ്ടാകുമെന്നും പറയപ്പെടുന്നു. 

ഈന്തപ്പന  

മതപരമായ കാരണങ്ങളാൽ അല്ലെങ്കിൽ അവരുടെ ഹോബിയോ മൂലം പലരും വീടിനടുത്ത് ഈന്തപ്പന  നട്ടുപിടിപ്പിക്കുന്നു. എന്നാല്‍ വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഇത്തരം വൃക്ഷങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണമായി മാറുന്നു. ഈ മരം ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്‌, അത് സ്വയം വളരെയധികം ഉയരത്തിൽ വളരുന്നു, പക്ഷേ, ഇത് ഒരു ജീവിക്കും അത് പ്രയോജനം ചെയ്യുന്നില്ല. ഈ മരം സ്വാർത്ഥതയെ പ്രോത്സാഹിപ്പിക്കുന്നു.  

കൂവളം 

കൂവളം വീടിനടുത്ത് നടരുത്. ഈ മരം ബന്ധങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ് എന്നാണ് പറയപ്പെടുന്നത്‌. ഈ മരം വീടിനടുത്ത് നട്ടു പിടിപ്പിക്കുന്നത് വീട്ടിൽ ഭിന്നത ഉണ്ടാക്കാനും സാമ്പത്തിക പ്രതിസന്ധിയ്ക്കും കാരണമാകും. അതിനാല്‍,വീടിന് സമീപം ഈ മരം നടുന്നത് ഒഴിവാക്കാം..     

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News