Death signs: വീട്ടിൽ മരണം സംഭവിക്കാൻ പോകുന്നോ? പ്രകൃതി നൽകുന്ന 6 സൂചനകൾ

മനുഷ്യനെ സംബന്ധിച്ച് മരണം എന്നത് ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ്. പ്രിയപ്പെട്ടവരുടെ വിയോ​ഗം നമ്മളിൽ ഓരോരുത്തരെയും ദു:ഖത്തിലാഴ്ത്തും. അത് മനസിൽ മായാതെ കിടക്കുകയും ചെയ്യും.

 

Signs of Death from nature: മരണവും മരണതുല്യമായ ഫലങ്ങളും വരുന്നതിന്റെ മുന്നോടിയായി പ്രകൃതി തന്നെ നമുക്ക് ചില സൂചനകൾ നൽകുന്നുണ്ട്. ഇത്തരത്തിലെ ചില ദുരന്ത സൂചനകളെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

1 /6

കാക്ക : മരണമോ മരണ തുല്യമായ സംഭവമോ നടക്കാന്‍ പോകുന്നതിന് മുന്നോടിയായി കാക്കകള്‍ ചില സൂചനകള്‍ നല്‍കുമെന്നാണ് പൂര്‍വികര്‍ പറയാറുള്ളത്. എപ്പോഴെങ്കിലും പ്രകോപനമില്ലാതെ കാക്ക തലയില്‍ കൊത്താന്‍ വരുന്നത് ഇത്തരമൊരു സൂചനയാണ് നല്‍കുന്നത്. അകാലമൃത്യു, ഗുരുതര രോഗം എന്നിവയുടെ സാധ്യതയാണ് കാക്കകള്‍ നല്‍കുന്നത്.   

2 /6

കാക്കക്കൂട്: താമസിക്കുന്ന വീടിന്റെയോ പുതുതായി നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെയോ മുകളില്‍ കാക്ക കൂട് കൂട്ടുന്നത് അശുഭകരമായാണ് പറയപ്പെടുന്നത്. വീട്ടിലേയ്ക്ക് എന്തോ ദുരന്തം വരുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്.   

3 /6

തുളസിത്തറ: തുളസിത്തറയോട് ചേര്‍ന്ന് ഏതെങ്കിലും പക്ഷി ചത്തുകിടക്കുകയാണെങ്കില്‍ അത് അശുഭകരമായ സൂചനയാണ് നല്‍കുന്നത്. വീട്ടില്‍ സംഭവിക്കാന്‍ പോകുന്ന വലിയ ദുരന്തത്തിന്റെയോ ദു:ഖകരമായ കാര്യങ്ങളുടെയോ സൂചനയായാണ് ഇത് കണക്കാക്കപ്പെടുന്നത്.   

4 /6

സൂര്യനും ചന്ദ്രനും: ഒരാള്‍ക്ക് മാത്രമായി തോന്നുന്ന കാര്യമാണ് ഇനി പറയാന്‍ പോകുന്നത്. സൂര്യനെയോ ചന്ദ്രനെയോ അഗ്നിയെയോ നോക്കുമ്പോള്‍ അത് അവ്യക്തമായി തോന്നുന്നുണ്ടെങ്കില്‍ മരണം അടുക്കുന്നു എന്നാണ് ശിവപുരാണത്തില്‍ പറയുന്നത്.   

5 /6

പൂജാമുറി: വീട്ടിലെ ഏറ്റവും ശുഭസൂചനയായി കണക്കാക്കപ്പെടുന്നവയാണ് പൂജാമുറികള്‍. എന്നാല്‍ മരണം അടുക്കുന്നതിന്റെ ലക്ഷണങ്ങള്‍ പൂജാമുറിയിലും കാണപ്പെടും എന്നാണ് പൂര്‍വികര്‍ പറയാറുള്ളത്. പൂജാമുറിയിലോ വിളക്കിലോ പല്ലി ചത്തുകിടക്കുന്നതായി കണ്ടാല്‍ മരണത്തെ സൂചിപ്പിക്കുന്നു.   

6 /6

ഇടംകൈ തുടിച്ചാല്‍: ഒരു വ്യക്തിയുടെ ഇടംകൈ അസാധാരണമായ രീതിയില്‍ തുടിക്കുന്നത് മരണം വരുന്നതിന്റെ സൂചനയാണെന്ന് ശിവപുരാണത്തില്‍ പറയുന്നു. ഇതിന് ശിവപ്രീതി നേടുക എന്നതാണ് പരിഹാര മാര്‍ഗമായി പറയുന്നത്. ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തുകയും പഞ്ചാക്ഷരീ മന്ത്രം ജപിക്കുകയും ചെയ്യുണം.      (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola