നിഗൂഢമായ ചില വസ്തുക്കൾ, കഥകളല്ലാതെ ഇതുവരെയും തിരിച്ചറിയാനാവാത്ത നിരവധി അവ്യക്തതകൾ,യു.എഫ്.ഒ കൾക്ക് ഒരു ദിനം

അണൈഡന്റിഫൈഡ് ഫ്ലയിങ് ഒബ്ജെക്ട്സ്  എന്നാണ് ഇത് അറിയപ്പെടുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 2, 2021, 07:36 AM IST
  • ഇന്ത്യൻ ആകാശത്തിലും അജ്ഞമായ ആകാശയാനങ്ങളെ കണ്ടതായി അനേകം തവണ റിപ്പോർട്ടൂ ചെയ്യപ്പെട്ടിട്ടുണ്ട്.
  • ദശാബ്ദങ്ങൾക്ക് മുമ്പ് മുതൽ ലോകത്തിന്റെ പല ഭാഗങ്ങളിലും വിവിധ തരം‌ പറക്കും തളികകളെ കണ്ടാതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്
  • ചിലർ ജൂലൈ 2 യു എഫ് ഓ ദിനമായി ആചരിക്കുമ്പോൾ മറ്റു ചിലർ ജൂൺ 24 ആചരിക്കുന്നു.
നിഗൂഢമായ ചില വസ്തുക്കൾ, കഥകളല്ലാതെ ഇതുവരെയും തിരിച്ചറിയാനാവാത്ത നിരവധി അവ്യക്തതകൾ,യു.എഫ്.ഒ കൾക്ക് ഒരു ദിനം

നിഗൂഢമായ ചില വസ്തുക്കൾ. കഥകളല്ലാതെ ഇതുവരെയും തിരിച്ചറിയാനാവാത്ത നിരവധി അവ്യക്തതകൾ. അവക്ക് പറക്കും തളികകൾ എന്ന പേരിട്ടു.  ഇവക്കായി ഒരു ദിനമുണ്ട്. അതാണ് യു.എഫ്.ഒ ദിനം. 1947 ജൂലൈ 2ന് റോസ്‌വെല്ലിൽ യു എസ് വ്യോമ സേനയ്ക്ക് അനുഭവപ്പെട്ട പറക്കും തളികുടെ സാന്നിധ്യത്തിന്റെ സ്മരണാർത്തമാണ് ഈ ദിനം ആചരിക്കുന്നത്

അണൈഡന്റിഫൈഡ് ഫ്ലയിങ് ഒബ്ജെക്ട്സ് (UFO) എന്നാണ് ഇത് അറിയപ്പെടുന്നത്. അജ്ഞാത ജീവിയാണെന്നും അന്യഗ്രഹ ജീവികൾ സഞ്ചരിക്കുന്ന പേടകങ്ങൾ ആണെന്നുമൊക്കെ പറയപ്പെടുന്നുണ്ട്.  ചിലർ ജൂലൈ 2  യു എഫ് ഓ ദിനമായി ആചരിക്കുമ്പോൾ മറ്റു ചിലർ ജൂൺ 24 ആചരിക്കുന്നു.

Also Read: Covaxin കോവിഡ് ഡെൽറ്റ വകഭേദങ്ങളിലും ഫലപ്രദമെന്ന് കണ്ടെത്തി അമേരിക്കൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

ദശാബ്ദങ്ങൾക്ക് മുമ്പ് മുതൽ ലോകത്തിന്റെ പല ഭാഗങ്ങളിലും വിവിധ തരം‌ പറക്കും തളികകളെ കണ്ടാതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.എന്നാൽ ഒരു അമേരിക്കൻ പൈലറ്റ് ആയിരുന്ന കെന്നത്ത് അർനോൾഡ് 1947 ജൂൺ 24 പറക്കും തളികയെ കണ്ടതായി വെളിപ്പെടുത്തിയതു മുതലാണ് പൊതു സമൂഹത്തിനിടയിൽ പറക്കും തളികകളും അവയെ സൂചിപ്പിക്കുന്ന 'Flying Saucer' എന്ന പദവും പ്രചാരത്തിലായത്.അപരിചിത പറക്കും വസ്തുക്കളെ പൊതുവിൽ സൂചിപ്പിക്കാനും ഈ പദം ഉപയോഗിക്കാറുണ്ട്.

ALSO READ:US Federal Judge: ഫെഡറല്‍ ജഡ്​ജിയായി ഇന്ത്യന്‍ വംശജ, ദക്ഷിണേഷ്യയില്‍ നിന്നും ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തിയായി Shalina D Kumar

ഇന്ത്യൻ ആകാശത്തിലും അജ്ഞമായ ആകാശയാനങ്ങളെ കണ്ടതായി അനേകം തവണ റിപ്പോർട്ടൂ ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും കാര്യമായ യു.എഫ്.ഒ ഗവേഷണങ്ങൾ ഇനിയുമിവിടെ നടന്നിട്ടില്ല. ചുവപ്പു നിറവും, ഗോളാകൃതിയുമുള്ള പറക്കുംതളികകളെയാണ് ഇന്ത്യയിൽ കണ്ടിട്ടുള്ളത്

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News