അപകടം മണത്തറിഞ്ഞു, ഡൊണാള്‍ഡ് ട്രംപിന് അനിശ്ചിതകാല വിലക്ക് ഏര്‍പ്പെടുത്തി ഫേസ്ബുക്ക്

  US പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപിന്‍റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് അനിശ്ചിതമായി നീട്ടിയതായി സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗ്. 

Written by - Zee Malayalam News Desk | Last Updated : Jan 7, 2021, 11:45 PM IST
  • US പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് അനിശ്ചിതമായി നീട്ടിയതായി സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗ്.
  • അമേരിക്കയിലെ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
  • പ്രസിഡന്‍റിന്‍റെ അധികാര കൈമാറ്റ നടപടികള്‍ പൂര്‍ണമാകുന്നതുവരെ ഇത് തുടരുമെന്നാണ് സക്കര്‍ബര്‍ഗിന്‍റെ (Mark Zuckerberg) ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്.
അപകടം മണത്തറിഞ്ഞു, ഡൊണാള്‍ഡ് ട്രംപിന്  അനിശ്ചിതകാല വിലക്ക് ഏര്‍പ്പെടുത്തി ഫേസ്ബുക്ക്

വാഷിംഗ്‌ടണ്‍:  US പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപിന്‍റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് അനിശ്ചിതമായി നീട്ടിയതായി സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗ്. 

അമേരിക്കയിലെ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.  പ്രസിഡന്‍റിന്‍റെ  അധികാര കൈമാറ്റ നടപടികള്‍  പൂര്‍ണമാകുന്നതുവരെ ഇത് തുടരുമെന്നാണ് സക്കര്‍ബര്‍ഗിന്‍റെ  (Mark Zuckerberg) ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. 

'ഈ സമയത്ത് പ്രസിഡന്‍റിന് ഞങ്ങളുടെ സേവനം തുടര്‍ന്നും ലഭ്യമാക്കുന്നതിന്‍റെ അപകടസാധ്യത വളരെ വലുതാണെന്ന് ഞങ്ങള്‍ വിചാരിക്കുന്നു. അതുകൊണ്ട് അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം അനിശ്ചിതമായോ, അല്ലെങ്കില്‍ അധികാര കൈമാറ്റം നടക്കുംവരെയുള്ള  രണ്ടാഴ്ചത്തേക്കെങ്കിലുമോ നീട്ടുകയാണ്',  സക്കര്‍ബര്‍ഗ് തന്‍റെ   ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു

ഡൊണാള്‍ഡ് ട്രംപിന്‍റെ (Donald Trump) സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ കൂടുതല്‍ അക്രമങ്ങള്‍ക്ക് ഇടയാക്കുമെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തിന്‍റെ  പോസ്റ്റുകള്‍ കഴിഞ്ഞ ദിവസം തന്നെ നീക്കം ചെയ്തത്.  

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെതിരേ രൂക്ഷമായ കലാപം അഴിച്ചുവിടുന്നതിന് പ്രേരിപ്പിക്കുന്ന വിധത്തില്‍  തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതാണ് ഇത്തരമൊരു നടപടിയിലേയ്ക്ക് നീങ്ങാന്‍ ഇടയാക്കിയതെന്നും സുക്കര്‍ബര്‍ഗ്  വ്യക്തമാക്കിയിരുന്നു.

Also read: അക്രമ മാര്‍ഗത്തിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കുന്നത് അനുവദിക്കാനാകില്ല, വീണ്ടും ആഗോളശ്രദ്ധ നേടി മോദിയുടെ ട്വീറ്റ്

വൈറ്റ്ഹൗസിനു പുറത്ത് നടത്തിയ ഒരു പ്രസംഗത്തിനിടെ പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച്‌ നടത്തണമെന്ന് ട്രംപ് തന്‍റെ അനുയായികളോട് ആവശ്യപ്പെട്ടിരുന്നു. പ്രഭാഷണത്തില്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതാണെന്ന് ട്രംപ്  ആവര്‍ത്തിച്ചിരുന്നു. പ്രഭാഷണത്തിനു തൊട്ടുപിന്നാലെയാണ് പാര്‍ലമെന്‍റിലേക്ക് കലാപകാരികള്‍ ഇരച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App.ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA 

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News