Israel Gaza attack: ഗാസയെ ശക്തമായി തിരിച്ചടിച്ച് ഇസ്രയേൽ; 200 പേര്‍ കൊല്ലപ്പെട്ടു, 1600 പേര്‍ക്ക് പരുക്ക്

Israel Gaza attack updates: ഇസ്രയേലിലെ ഒഫാകിം നഗരത്തില്‍ ഇസ്രയേലികളെ പലസ്തീന്‍കാര്‍ ബന്ദികളാക്കി . 

Written by - Zee Malayalam News Desk | Last Updated : Oct 7, 2023, 09:11 PM IST
  • ഇന്ന് പുലർച്ചയോടെ അടുത്ത കാലത്തെ ഏറ്റവും ശക്തമായ ആക്രമണത്തിനാണ് പലസ്തീൻ സായുധ സംഘമായ ഹമാസ് ആരംഭം കുറിച്ചിരിക്കുന്നത്.
  • അപ്രതീക്ഷിതമായാണ് ​ഗ്രനേഡ് ആക്രമണവും വെടിവെപ്പും രാജ്യത്തിന് നേരെ അഴിച്ചുവിട്ടതെന്ന് ഇസ്രയേൽ അറിയിച്ചു.
Israel Gaza attack: ഗാസയെ ശക്തമായി തിരിച്ചടിച്ച് ഇസ്രയേൽ; 200 പേര്‍ കൊല്ലപ്പെട്ടു, 1600 പേര്‍ക്ക് പരുക്ക്

ഗാസയുടെ അപ്രതീക്ഷിത ആക്രമണത്തിന് കനത്ത തിരിച്ചടി നൽകി ഇസ്രയേൽ. ആക്രമണത്തിൽ 200 പേര്‍ കൊല്ലപ്പെട്ടതായും 1600 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോർട്ട്. 22 ഇസ്രയേലികള്‍ ഹമാസിന്റെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടിരുന്നു. 545 പേര്‍ക്ക് പരുക്കേറ്റു. പ്രധാനപ്പെട്ട ഇസ്രയേൽ ന​ഗരങ്ങളായ  ജെറുസലേം, ടെൽ അവീവ് എന്നിവിടങ്ങളില് അടക്കം വലിയ തരത്തിലുള്ള ആക്രമണമാണുണ്ടായത്.ഇതോടെ ഇസ്രായേൽ അടിയന്തിര ഉന്നതതല യോഗം ചേർന്ന് യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. പലയിടത്തും വെടിവയ്പും സ്ഫോടനവും നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിലെ ഒഫാകിം നഗരത്തില്‍ ഇസ്രയേലികളെ പലസ്തീന്‍കാര്‍ ബന്ദികളാക്കി . 

ഇസ്രയേലിൽ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഹമാസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ് മോദി. അടുത്ത കാലത്തിനിടെ ഇസ്രയേൽ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്. അതിനാൽ തന്നെ പൂർണ്ണ പിന്തുണ അറിയിച്ചിരിക്കുകയാണ് ഇന്ത്യ.  അതേസമയം ഇസ്രയേലിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർ പുലർത്തണമെന്ന് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. ജാഗ്രത പാലിക്കാനും സുരക്ഷാ പ്രോട്ടോക്കോളുകൾ പിന്തുടരാനുമാണ് നിർദ്ദേശം. 

ALSO READ: അക്രമണങ്ങളുടെ ചരിത്രം, ഇസ്രായേൽ ഹമാസ് ഏറ്റുമുട്ടലുകളുടെ തുടക്കം എവിടെ നിന്ന്?

എംബസിയുടെ മുന്നറിയിപ്പ് ഇങ്ങനെ

 “ഇസ്രായേലിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും അഭ്യർത്ഥിക്കുന്നു. അനാവശ്യമായ സഞ്ചാരം ഒഴിവാക്കുക, സുരക്ഷാ ഷെൽട്ടറുകൾക്ക് സമീപം നിൽക്കുക. കൂടുതൽ വിവരങ്ങൾക്ക്, ഇസ്രായേലി ഹോം ഫ്രണ്ട് കമാൻഡ് വെബ്സൈറ്റ് ( https://www.oref.org.il/en ) സന്ദർശിക്കുക. അടിയന്തിര സാഹചര്യങ്ങളിൽ,  +97235226748 എന്ന നമ്പറിൽ ബന്ധപ്പെടുക, അല്ലെങ്കിൽ cons1.telaviva@ mea.gov.in എന്ന വിലാസത്തിൽ സന്ദേശം അയയ്ക്കുക . കൂടുതൽ മാർഗനിർദേശങ്ങൾക്കായി എംബസി ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുക.

ഇന്ന് പുലർച്ചയോടെ അടുത്ത കാലത്തെ ഏറ്റവും ശക്തമായ ആക്രമണത്തിനാണ് പലസ്തീൻ സായുധ സംഘമായ ഹമാസ് ആരംഭം കുറിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായാണ് ​ഗ്രനേഡ് ആക്രമണവും വെടിവെപ്പും രാജ്യത്തിന് നേരെ അഴിച്ചുവിട്ടതെന്ന് ഇസ്രയേൽ അറിയിച്ചു. അതേസമയം അൽ അഖ്‌സ പള്ളിക്കുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ മറുപടിയാണ് ഇപ്പോൾ നടത്തിയിരിക്കുന്ന ഈ ആക്രമണമെന്നാണ് ഇതിനു പിന്നാലെ സംഭവത്തിൽ ഹമാസ് വിശദീകരണം നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News