Thai Model: കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്‌റൈൻ മോർച്ചറിയിൽ കണ്ടെത്തി; ദുരൂഹതയെന്ന് കുടുംബം

Missing Thai Models Body Found: കയ്കാന്‍ ജോലി തേടിയാണ് തായ്‌വാനിൽ നിന്നും മൂന്നുവർഷം മുൻപ് ബഹ്‌റൈനിൽ എത്തിയത്. അവിടെ ഒരു റസ്റ്ററന്റിൽ ജോലി ചെയ്യുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 26, 2024, 09:40 PM IST
  • തായ്‌ലൻഡിൽ നിന്നും കാണാതായ മോഡലിന്റെ മൃതദേഹം ബഹ്‌റൈനിലെ മോർച്ചറിയിൽ കണ്ടെത്തി
  • കയ്കാൻ കയ്‌നാകം എന്ന മോഡലിന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്
Thai Model: കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്‌റൈൻ മോർച്ചറിയിൽ കണ്ടെത്തി; ദുരൂഹതയെന്ന് കുടുംബം

ബഹ്‌റൈൻ: ഒരു വർഷം മുൻപ് തായ്‌ലൻഡിൽ നിന്നും കാണാതായ മോഡലിന്റെ മൃതദേഹം ബഹ്‌റൈനിലെ മോർച്ചറിയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കയ്കാൻ കയ്‌നാകം എന്ന 31 കാരിയായ മോഡലിന്റെ മൃതദേഹമാണ് ഒരു വർഷത്തെ തിരച്ചിലിനു ശേഷം ബഹ്‌റൈനിലെ മോർച്ചറിയിൽ കണ്ടെത്തിയിരിക്കുന്നത്.

Also Read: സൂക്ഷിക്കുക...! അമേരിക്കയിൽ ‘സോംബി’ രോഗം സ്ഥിരീകരിച്ചു; മാനുകൾക്ക് പോസിറ്റീവ്, മനുഷ്യരിലേക്ക് പകരാൻ സാധ്യത

കയ്കാന്‍ ജോലി തേടിയാണ് തായ്‌വാനിൽ നിന്നും മൂന്നുവർഷം മുൻപ് ബഹ്‌റൈനിൽ എത്തിയത്. അവിടെ ഒരു റസ്റ്ററന്റിൽ ജോലി ചെയ്യുകയായിരുന്നു. സമൂഹമാധ്യമത്തിൽ സജീവമായിരുന്ന കയ്കാന്‍  വിവരങ്ങൾ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. കയ്കാന്‍ ബഹ്‌റൈനിൽ തന്റെ പുരുഷ സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നതെന്നാണ് അറിയിച്ചിരുന്നത്.

Also Read: 

2023 ഏപ്രിൽ മുതൽ കയ്കാന്റെ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ   കാണാതായി.  ശേഷം ഫോണിലും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ കയ്കാന്റെ കുടുംബം ജനുവരിയിൽ തായ് എംബസിയുടെ സഹായം തേടുകയും തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലെ മോർച്ചറിയിൽ ഒരു ഏഷ്യൻ യുവതിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നതായി ഏപ്രിൽ മാസത്തിൽ അധികൃതർ കുടുംബത്തെ അറിയിക്കുകയായിരുന്നു. 

ഒടുവിൽ കാലിലെ ടാറ്റൂ നോക്കിയാണ് കുടുംബം കയ്കാന്റെ മൃതദേഹം തിരിച്ചറിഞ്ഞതെന്ന് അധികൃതർ അറിയിച്ചു.  റിപ്പോർട്ട് അനുസരിച്ചു മരണ കാരണം വിഷം കലർന്ന മദ്യം കഴിച്ചതാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News