Liver

മനുഷ്യശരീരത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ അവയവമാണ് കരൾ. അവശ്യ പോഷകങ്ങളുടെ കലവറ കൂടിയാണിത്. രക്തം, വിറ്റാമിൻ എ, ഡി, ബി 12, ഫോളിക് ആസിഡ് ഇരുമ്പ് എന്നിവയുടെ റിസർവോയറായി കരൾ പ്രവർത്തിക്കുന്നു.

';

കരൾ തകരാർ

വിവിധ കാരണങ്ങൾ കൊണ്ട് കരൾ തകരാറിലാകാം.അത് അവഗണിച്ചാൽ ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകും. മദ്യത്തിൻ്റെ അമിതോപയോഗം, ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ വൈറസ് മൂലമുണ്ടാകുന്ന അണുബാധകൾ കരളിന്റെ തകർച്ചയിലേക്ക് നയിക്കുന്നു.

';

ലക്ഷണങ്ങൾ

ക്ഷീണം, ബലഹീനത, വിശപ്പില്ലായ്മ, ഓക്കാനം, രോഗിക്ക് ഛർദ്ദി അനുഭവപ്പെടാം, വിളറിയ ത്വക്ക്, അസ്വസ്ഥമായ ഉറക്ക രീതികൾ. ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ സഹായിക്കുന്ന അവയവമാണ് കരൾ.

';

വെള്ളം

വെള്ളം ധാരാളം കുടിയ്ക്കുക. നാരങ്ങാ വെള്ളം, ഗ്രീൻ ടീ, ഇഞ്ചി നാരങ്ങ, മഞ്ഞൾ ചായ, ചമോമൈൽ ടീ, ഗ്രേപ്ഫ്രൂട്ട് ജ്യൂസ് എന്നിവ കുടിക്കുന്നത് നല്ലതാണ്.

';

അവോക്കാഡോ

അവോക്കാഡോയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിന്റെ ആരോ​ഗ്യത്തിന് ബെസ്റ്റാണ്. ഈ സപ്ലിമെന്ഡറുകൾ വീക്കം കുറയ്ക്കുകയും ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുകയും ചെയ്യുന്നു. അവക്കാഡോ കരളിനുള്ളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കും.

';

ഒലിവ് ഓയിൽ

കരളിന്റെ ആരോ​ഗ്യത്തിന് ഒലീവ് ഓയിൽ ഉത്തമമാണ്. വീക്കം, ഓക്സിഡേറ്റീവ് സ്ട്രെസ്, മൈറ്റോകോൺഡ്രിയൽ ഡിസ്ഫംഗ്ഷൻ, ഇൻസുലിൻ പ്രതിരോധം എന്നിവ കുറയ്ക്കാൻ മോണോ-അൺസാച്ചുറേറ്റഡ് ഫാറ്റി ഓയിൽ സഹായിക്കുന്നു. ഇത് കരളിനെ സംരക്ഷിക്കുന്നു.

';

കോഫി

കരൾ രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്ന ഒന്നാണ് കാപ്പി. കരൾ എൻസൈമുകൾ കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

';

ഗ്രീൻ ടീ

ഒരു ഡിടോക്‌സിഫയറായും ആൻ്റിഓക്‌സിഡൻ്റായും പ്രവർത്തിക്കുന്നതാണ് ​ഗ്രീൻ ടീ. ഇത് ഭാരം നിയന്ത്രിക്കാൻ സഹായിക്കും. കരളിന്റെ ആരോ​ഗ്യത്തിനും നല്ലതാണ്.

';

മീൻ

സാൽമൺ, ട്യൂണ, അയല തുടങ്ങിയ മത്സ്യങ്ങൾ കരൾ കാൻസർ, ഹെപ്പറ്റോസെല്ലുലാർ കാർസിനോമ, ഇൻട്രാഹെപാറ്റിക് ചോലാഞ്ചിയോകാർസിനോമ എന്നിവയുടെ സാധ്യത കുറയ്ക്കുന്നു.

';

വാൽനട്ട്സ്

ഒമേഗ 3, ഒമേഗ 6, ആൻ്റി-ഓക്‌സിഡൻ്റ്, ഫാറ്റി ആസിഡ്, പോളിഫെനോൾ ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയ പോഷകങ്ങളുടെ കലവറയാണ് വാൽനട്സ്.

';

വിറ്റാമിൻ സി

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളും കരളിന്റെ ആരോ​ഗ്യം സംരക്ഷിക്കാൻ കഴിയുന്നവയാണ്.

';

VIEW ALL

Read Next Story