യോ​ഗ

ഫിറ്റ്നസ് നിലനിർത്താൻ യോഗ വളരെ പ്രധാനമാണ്. യോഗയിലൂടെ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരാകാം.

';

​യോ​ഗ പരിശീലിക്കാം

തുടക്കക്കാർക്ക് എല്ലാ ദിവസവും എളുപ്പത്തിൽ പരിശീലിക്കാവുന്ന യോ​ഗ ആസനങ്ങളെ കുറിച്ചറിയാം...

';

വജ്രാസനം

എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് വജ്രാസനം. അടിവയറിലെ രക്തയോട്ടം വർദ്ധിക്കുകയും ദഹനം മെച്ചപ്പെടുകയും ചെയ്യും. കാലുകളുടെയും തുടകളുടെയും ഞരമ്പുകളെ ശക്തിപ്പെടുത്തും. കാൽമുട്ടിനും കണങ്കാലുമായി ബന്ധപ്പെട്ട പ്രശ്നമുള്ളവർ ഇത് ചെയ്യരുത്.

';

കോണാസനം

ഇത് ചെയ്യുന്നത് വഴക്കവും സന്തുലിതാവസ്ഥയും ശക്തിയും വർദ്ധിപ്പിക്കുന്നു. നട്ടെല്ലിലെയും ഇടുപ്പിലെയും സമ്മർദ്ദത്തിൽ നിന്ന് ആശ്വാസം നൽകും. മലബന്ധം കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും ഇത് ഗുണം ചെയ്യും. കാൽമുട്ടുകൾ, ഇടുപ്പ്, നട്ടെല്ല്, മൈഗ്രേൻ, കഴുത്തിന് പരുക്ക് എന്നിവ ഉള്ളവർ ഇത് ഒഴിവാക്കണം.

';

വൃക്ഷാസനം

ദിവസവും ഇത് ചെയ്യുന്നത് കാലുകൾക്ക് ബലം നൽകുന്നു. ഫോക്കസ് വർദ്ധിപ്പിക്കാനും കാലുകൾ ശക്തിപ്പെടുത്താനും ബാലൻസ് മെച്ചപ്പെടുത്താനും സഹായിക്കും. കാൽമുട്ടിനും കണങ്കാലിനും ഇടുപ്പിനും പരിക്കേറ്റവരും ഉയർന്ന രക്തസമ്മർദ്ദമോ തലകറക്കമോ ഉള്ളവരും ഇത് ഒഴിവാക്കണം.

';

VIEW ALL

Read Next Story