ഇതുവരെ വന്നതിൽ ഏറ്റവും ഗംഭീര ക്യാമറയുമായി റിയൽമി; പുതിയ സ്മാർട്ട്ഫോണുകൾ ഉടൻ

C54 ന്റെ ലോഞ്ച് ഇവന്റ് കമ്പനിയുടെ ഔദ്യോഗിക YouTube ചാനലിൽ കാണാം. ഇതോടൊപ്പം, കമ്പനിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിന്നും ലോഞ്ച് ഉണ്ടാവും

Written by - Zee Malayalam News Desk | Last Updated : Jul 13, 2023, 12:49 PM IST
  • 108 എംപി ക്യാമറയുമായി വിപണിയിലെത്തുന്ന ഫോൺ ജൂലൈ 19 ന് ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്
  • ഡിഎസ്എൽആർ ക്യാമറ എന്ന ആശയം തന്നെ ഫോണിലേക്ക് ചുരുങ്ങുന്നതാണ് ഇനി
  • 6 ജിബി റാമിലും 128 ജിബി സ്റ്റോറേജ് ഓപ്ഷനിലും ഫോൺ എത്തിയേക്കാം
ഇതുവരെ വന്നതിൽ ഏറ്റവും ഗംഭീര ക്യാമറയുമായി റിയൽമി; പുതിയ സ്മാർട്ട്ഫോണുകൾ ഉടൻ

ഏറ്റവും ഗംഭീര ക്യാമറയുമായി റിയൽമി പുതിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു.Realme Norjo 60 സീരീസ് ഫോണുകളാണ് എത്തിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കമ്പനി Realme 11 സീരീസ് അവതരിപ്പിച്ചത് ഇതിൽ 100എംപി, 200എംപി ക്യാമറ സെൻസറാണ് നൽകിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് 108 എംപി ക്യാമറയുമായി കമ്പനി എത്തുന്നത്. 
 
realme c54 ആണ് 108 എംപി ക്യാമറയുമായി വിപണിയിലെത്തുന്ന സ്മാർട്ട് ഫോൺ ജൂലൈ 19 ന് ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്കായിരിക്കും ഫോൺ ലോഞ്ച് ചെയ്യുന്നത്. കമ്പനിയുടെ ആദ്യത്തെ 108 മെഗാപിക്സൽ അൾട്രാ ക്ലിയർ ക്യാമറ ഫോണായിരിക്കും Realme C54.

ലോഞ്ച് ഇവന്റ് എവിടെ കാണാം

C54 ന്റെ ലോഞ്ച് ഇവന്റ് കമ്പനിയുടെ ഔദ്യോഗിക YouTube ചാനലിൽ കാണാം. ഇതോടൊപ്പം, കമ്പനിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിന്നും നിങ്ങൾക്ക് ലോഞ്ച് കാണാനും കഴിയും. വളരെ അധികം പ്രതീക്ഷയോടെയാണ് പുതിയ ഫോണിനെ ടെക് ലോകം കാണുന്നത്. ഇതോടെ ഡിഎസ്എൽആർ ക്യാമറ എന്ന ആശയം തന്നെ ഫോണിലേക്ക് ചുരുങ്ങുന്നത് കാണാൻ സാധിക്കും. 

പ്രതീക്ഷിക്കുന്ന സ്പെസിഫിക്കേഷനുകൾ

റിയൽമി C54 സ്മാർട്ട്‌ഫോണിൽ 6.7 ഇഞ്ച് IPS LCD ഡിസ്‌പ്ലേ ആയിരിക്കും ഉണ്ടായിരിക്കുക. ഇതിന്റെ റീ ഫ്രഷ് റേറ്റ് 90Hz ആയിരിക്കും. ഫോണിന്റെ സ്‌ക്രീൻ റെസല്യൂഷൻ 1080×2400 പിക്‌സൽ ആയിരിക്കും. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ പിന്തുണയോടെയാണ് ഫോൺ വരുന്നത്. ഒക്ടാകോർ ചിപ്‌സെറ്റായിരിക്കും ഇതിലുണ്ടായിരിക്കുക. എന്നാൽ ഇതിൽ സ്ഥിരീകരണമില്ല.6 ജിബി റാമിലും 128 ജിബി സ്റ്റോറേജ് ഓപ്ഷനിലും ഫോൺ എത്തിയേക്കാം എന്നാണ് സൂചന.

50 എംപിയുടെ ഡ്യുവൽ ക്യാമറ സെറ്റപ്പും, 8 എംപി സെൽഫി ക്യമറ,  5000mAh ബാറ്ററി എന്നിവയും ഫീച്ചറുകളിൽ പ്രതീക്ഷിക്കാം. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന ഫോണിൻറെ ഭാരം 182 ഗ്രാം ആയിരിക്കും ചാമ്പ്യൻ ഗോൾഡ്, മൈറ്റി ബ്ലാക്ക് കളർ ഓപ്ഷനുകളിലായിരിക്കും ഫോൺ വിൽപ്പനക്ക് എത്തുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News