Electricity Saving Tips: ഈ 4 രീതികൾ സ്വീകരിക്കുന്നതിലൂടെ വൈദ്യുതി ബിൽ ഉറപ്പായും കുറയും, ശ്രദ്ധിക്കുക

വർദ്ധിച്ചുകൊണ്ടിരിക്കുന്ന വൈദ്യുതി ബില്ലിൽ നിങ്ങളും അസ്വസ്ഥരാണെങ്കിൽ ഈ വാർത്ത നിങ്ങൾക്കുള്ളതാണ്. നിങ്ങളുടെ വൈദ്യുതി ബിൽ കുറയ്‌ക്കാനും പ്രതിമാസം ആയിരക്കണക്കിന് രൂപ ലാഭിക്കാനും കഴിയുന്ന 4 ടിപ്സുകളാണ് ഇവിടെ പറയുന്നത്.     

Written by - Ajitha Kumari | Last Updated : Jun 28, 2021, 08:33 PM IST
  • നിങ്ങൾക്ക് ഇലക്ട്രിസിറ്റി ബിൽ കുറയ്ക്കാണോ
  • ഈ 4 ടിപ്സുകൾ കണ്ണടച്ച് സ്വീകരിക്കു
  • ഉടൻ ഫലം ലഭിക്കും സംശയമില്ല
Electricity Saving Tips: ഈ 4 രീതികൾ സ്വീകരിക്കുന്നതിലൂടെ വൈദ്യുതി ബിൽ ഉറപ്പായും കുറയും, ശ്രദ്ധിക്കുക

ന്യുഡൽഹി: എല്ലാ മാസവും വൈദ്യുതി ബിൽ ഇത്ര ഉയരുന്നത് എന്തുകൊണ്ട്? ഈ ചോദ്യത്തിനുള്ള ഉത്തരം വൈദ്യുതി ബില്ലുകൾ അയയ്ക്കുന്നവർക്ക് പോലും അറിയില്ലയിരിക്കാം.  അതിനാൽ വൈദ്യുതി ബിൽ തന്നെ കുറയ്ക്കുന്ന പ്രക്രിയയിൽ ഏർപ്പെടുന്നതാണ് നല്ലത്. 

നിങ്ങളുടെ വൈദ്യുതി ബിൽ‌ (Electricity Bill) കുറയ്‌ക്കാൻ‌ കഴിയുന്ന 4 മാർ‌ഗ്ഗങ്ങൾ‌ ഇന്ന്‌ നമുക്ക് നോക്കാം.  ഇത് ശീലിച്ച് നിങ്ങൾക്ക് നിങ്ങളുടെ വൈദ്യുതി ബിൽ കുറയ്ക്കാവുന്നതാണ്.  ആദ്യ ദിവസം മുതൽ‌ നിങ്ങൾ‌ ഇതിന്റെ ഫലം അറിയാൻ സാധിക്കും.   ആ 4 വഴികൾ ഏതൊക്കെയെന്ന് നോക്കാം.. 

Also Read: Jio യുടെ അടിപൊളി പ്ലാൻ, 80 രൂപയിൽ കുറഞ്ഞ ചിലവിൽ 56 ദിവസത്തെ കാലാവധി ഒപ്പം Free Calling 

1. പഴയ ബൾബുകൾക്ക് പകരം LED ഉപയോഗിക്കുക

പഴയ ഫിലമെന്റ് ബൾബുകളും സിഎഫ്എല്ലുകളും ധാരാളം വൈദ്യുതി ഉപയോഗിക്കുന്നു. അവ LED ബൾബുകളിലേക്ക് മാറ്റിസ്ഥാപിക്കുകയാണെങ്കിൽ നിങ്ങളുടെ വൈദ്യുതി ബിൽ കുറയുക മാത്രമല്ല പ്രകാശം ഇരട്ടിയാകുകയും ചെയ്യും. കണക്കുകളെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ 100 വാട്ട് ഫിലമെന്റ് ബൾബ് 10 മണിക്കൂറിനുള്ളിൽ ഒരു യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നു.  എന്നാൽ 15 വാട്ട് സി‌എഫ്‌എൽ 66.5 മണിക്കൂറിലാണ് ഒരു യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നത്. അതേസമയം, 9 വാട്ട് എൽഇഡി ആണെങ്കിലോ 111 മണിക്കൂറിലാണ് ഒരു യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നത്.

2. ഇലക്ട്രിക് സാധനങ്ങൾ വാങ്ങുമ്പോൾ റേറ്റിംഗ് ശ്രദ്ധിക്കുക

ഫ്രിഡ്ജ്, എയർകണ്ടീഷണർ തുടങ്ങിയ ഇലക്ട്രോണിക് വസ്തുക്കൾ വാങ്ങുമ്പോൾ റേറ്റിംഗ് ശ്രദ്ധിക്കണം. 5 സ്റ്റാർ റേറ്റിംഗുള്ള ഉപകരണങ്ങൾ വാങ്ങാൻ നിങ്ങൾ എപ്പോഴും ശ്രമിക്കണം. ഈ ഉൽ‌പ്പന്നങ്ങളുടെ വില അൽ‌പ്പം കൂടുതലാണ്, പക്ഷേ ഇവയിൽ‌ വൈദ്യുതി ബിൽ‌ വളരെ കുറവാണ് വരുന്നത് മാത്രമല്ല അവ കൂടുതൽ കാലം ഉപയോഗിക്കുമ്പോൾ അതിന് ചിലവായ കാശ് നമുക്ക് വീണ്ടെടുക്കാൻ സാധിക്കും.  

Also Read: Jio 3,499 രൂപയ്ക്കുള്ള വാർഷിക പ്ലാൻ അവതരിപ്പിച്ചു, അറിയാം പുതിയ പ്ലാനിന്റെ പ്രത്യേകതകൾ

3. പണി കഴിഞ്ഞാൽ ആ ഉപകരണം ഓഫുചെയ്യാൻ മറക്കരുത്

പലപ്പോഴും നമ്മൾ ലൈറ്റ്, ഫാൻ, എസി എന്നിവ ഓഫ് ചെയ്യാതെ മുറിയിൽ നിന്ന് പുറത്തുപോകാറുണ്ട് അത് ശരിയല്ല.  ഉപയോഗിക്കാത്ത സമയത്ത് ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഓഫ് ചെയ്ത് വയ്ക്കണം. ഇതിലൂടെ നിങ്ങൾക്ക് വൈദ്യുതി പാഴാക്കുന്നതിൽ നിന്ന് ലാഭിക്കാൻ കഴിയും മാത്രമല്ല നിങ്ങളുടെ വൈദ്യുതി ബില്ലും കുറയും. അലസത ഉപേക്ഷിച്ച് നിങ്ങൾക്ക് ഈ ജോലി ചെയ്യാൻ കഴിയും.  വൈദ്യുതി ലാഭിക്കാനുള്ള ഏറ്റവും എളുപ്പവഴിയാണിത്.

4. AC 24 ഡിഗ്രി താപനിലയിൽ മാത്രം പ്രവർത്തിപ്പിക്കുക

എയർ കണ്ടീഷനർ എല്ലായ്പ്പോഴും 24 ഡിഗ്രി താപനിലയിൽ പ്രവർത്തിപ്പിക്കണം. ഇതൊരു ഐഡിയൽ താപനിലയാണ്.  വൈദ്യുതി കുറയ്ക്കുന്നതിന് ആയിരക്കണക്കിന് ആളുകൾ ഈ വിദ്യ ഉപയോഗിക്കുന്നു. ഇത് മുറിയിലെ തണുപ്പ് നിലനിർത്തുകയും ചെയ്യും അത് നമ്മുടെ കീശയെ ബാധിക്കുകയും ഇല്ല.   ഇതിനൊപ്പം നിങ്ങൾക്ക് ടൈമറും ഉപയോഗിക്കാം. ടൈമർ സജ്ജമാക്കിയാൽ മുറി തണുത്തു കഴിയുമ്പോൾ എസി യാന്ത്രികമായി ഓഫാകും. ഇത് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് പ്രതിമാസം നാലായിരം മുതൽ  ആറായിരം രൂപ വരെ ലാഭിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News