AI: AI ഉപയോ​ഗിച്ച് ഈ കാര്യങ്ങൾ ചെയ്യരുത്..! അഴിയെണ്ണേണ്ടി വരും

Be careful using AI: ഈ സാഹചര്യം കണക്കിലെടുത്ത് ഇനിയുള്ള നാളുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് നിയന്ത്രണങ്ങൾ ഏർപ്പെടും എന്നാണ് വിവരം.

Written by - Zee Malayalam News Desk | Last Updated : Aug 26, 2023, 02:21 PM IST
  • ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഫോട്ടോയെ തെറ്റായി ചിത്രീകരിക്കാൻ കഴിയുന്ന പല കാര്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
  • സിനിമാ നടിനടന്മാരുടെ മുഖങ്ങൾ എ‍ഡിറ്റ് ചെയ്തുവന്നതിനെല്ലാം വലിയ പിന്തുണയായിരുന്നു ലഭിച്ചത്.
AI: AI ഉപയോ​ഗിച്ച് ഈ കാര്യങ്ങൾ ചെയ്യരുത്..! അഴിയെണ്ണേണ്ടി വരും

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ രണ്ട് ആൺമക്കൾ സ്ത്രീകളുടെ അശ്ലീല വീഡിയോകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോ​ഗിച്ച്  സൃഷ്ടിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ദുരൂപയോ​ഗം നടത്തിയ വാർത്തകൾ എത്തിയിരുന്നു. ഇരയായ യുവതി സൈബർ പൊലീസിന് പരാതി നൽകി. സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതോടെ രണ്ട് പ്രതികളെയും പിടികൂടി. ഈ സാഹചര്യം കണക്കിലെടുത്ത് ഇനിയുള്ള നാളുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് നിയന്ത്രണങ്ങൾ ഏർപ്പെടും എന്നാണ് വിവരം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഫോട്ടോയെ തെറ്റായി ചിത്രീകരിക്കാൻ കഴിയുന്ന പല കാര്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. സിനിമാ നടിനടന്മാരുടെ മുഖങ്ങൾ എ‍ഡിറ്റ് ചെയ്തുവന്നതിനെല്ലാം വലിയ പിന്തുണയായിരുന്നു ലഭിച്ചത്. എന്നാൽ അപ്പോൾ മുതൽ തന്നെ ഇതിന് ലഭിക്കുന്ന പിന്തുണ വലിയ രീതിയിൽ വിമർശിക്കപ്പെടുകയും ചെയ്തിരുന്നു. കാരണം ഇതിനെ ഏതെല്ലാം തരത്തിൽ ദുരൂപയോ​ഗം ചെയ്യാം എന്നത് ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇനി എഐയെ ദുരൂപയോ​ഗപ്പെടുത്തിയതായി തെളിഞ്ഞാൽ വലിയ ശിക്ഷാ നടപടികൾ സ്വീകരിക്കും എന്നാണ് റിപ്പോർട്ട്.

ALSO READ: നെറ്റ്ഫ്ലിക്സ് സൗജന്യമായി കാണണോ...? ജിയോ, എയർടെൽ ബമ്പർ പ്ലാനുകൾ

ഐടി നിയമത്തിലെ സെക്ഷൻ 67 പ്രകാരം അശ്ലീല വീഡിയോകൾ ഇന്റർനെറ്റിൽ പ്രസിദ്ധീകരിച്ചാൽ നിയമനടപടി സ്വീകരിക്കാമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ പറയുന്നു. തൽഫലമായി, ആ വ്യക്തിക്ക് മൂന്ന് വർഷം വരെ നീണ്ടുനിൽക്കുന്ന കഠിന തടവും പിഴയും ശിക്ഷയായി ലഭിക്കാം. ഇത്തരം അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്ത് ഒരാളുടെ പ്രശസ്തിക്ക് കളങ്കം വരുത്തിയാൽ ആ വ്യക്തിക്കും കുറ്റക്കാർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാം. സൈബർ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്നതിന് ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിന് നിയമ വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

എങ്ങനെയാണ് പരാതി നൽകേണ്ടത്?

നിങ്ങളുടെ ഫോട്ടോയിൽ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ, നിങ്ങൾ സൈബർ ക്രൈം ബ്രാഞ്ചിൽ പരാതി നൽകണം. സോഷ്യൽ മീഡിയയിൽ എന്തെങ്കിലും അശ്ലീല വീഡിയോയോ ഫോട്ടോയോ കണ്ടാൽ ഉടൻതന്നെ സൈബർ പൊലീസിനെ സമീപിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News