T20 World Cup 2024 : പന്തിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്കെത്തിക്കാൻ നീക്കം; സഞ്ജുവിന് പരിഗണന പോലുമില്ല

T20 World Cup 2024 Team India Squad : വാഹനപകടത്തെ തുടർന്നുണ്ടായ പരിക്കേറ്റ് ഒരു വർഷത്തിലേറെയായി മാറി നിന്നതിന് ശേഷം റിഷഭ് പന്ത് ഐപിഎല്ലിലൂടെയാണ് ക്രിക്കറ്റിലേക്ക് തിരികെയെത്തിയത്

Written by - Jenish Thomas | Last Updated : Apr 9, 2024, 07:03 PM IST
  • ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും ബിസിസിഐ ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുക.
  • ക്രിക്കറ്റിലേക്ക് തിരികെയെത്തിയ പന്ത് മോശമല്ലാത്ത പ്രകടനമാണ് ഐപിഎല്ലിൽ ഇതുവരെ കാഴ്ചവെച്ചിട്ടുള്ളത്.
T20 World Cup 2024 : പന്തിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്കെത്തിക്കാൻ നീക്കം; സഞ്ജുവിന് പരിഗണന പോലുമില്ല

കാറപകടത്തെ തുടർന്ന് പരിക്കേറ്റ് 14 മാസത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിട്ട നിന്ന വിക്കറ്റ് കീപ്പർ താരം റിഷഭ് പന്ത് ഇന്ത്യൻ ടീമിലേക്ക് തിരികെ വിളിക്കാൻ ബിസിസിഐ. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് താരത്തെ പരിഗണിക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ പ്രഖ്യാപനം ഏപ്രിൽ അവസാനമോ മെയ് ആദ്യ വാരമോ ഉണ്ടായേക്കും. നിലവിൽ പുരോഗമിക്കുന്ന ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും ബിസിസിഐ ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുക. ക്രിക്കറ്റിലേക്ക് തിരികെയെത്തിയ താരം മോശമല്ലാത്ത പ്രകടനമാണ് ഐപിഎല്ലിൽ ഇതുവരെ കാഴ്ചവെച്ചിട്ടുള്ളത്.

ഐപിഎല്ലിലൂടെ ക്രിക്കറ്റിലേക്ക് തിരികെയെത്തിയ താരം ഫിറ്റ്നെസ് തെളിയിച്ചിരുന്നു. കൂടാതെ ടൂർണമെന്റിൽ ഇതുവരെ മോശമല്ലാത്ത ഫോമും പന്ത് തുടരുന്നുണ്ട്. അതിനാലാണ് താരത്തെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്കെത്തിക്കാൻ സെലക്ടർമാർ തയ്യാറെടുക്കുന്നതെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നത്. സീസണിൽ ഇതുവരെ അഞ്ച് മത്സരങ്ങളിൽ കളിച്ച് താരം രണ്ട് അർധ സെഞ്ചുറിയുമായി 30 റൺസ് ശരാശരിയിൽ 153 റൺസെടുത്തിട്ടുണ്ട്. ബാറ്റിങ്ങിന് പുറമെ വിക്കറ്റിന് പിന്നിലും പന്ത് മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ALSO READ : IPL 2024 : ലഖ്നൗ സൂപ്പർ ജെയ്ന്റ്സിന് പരിക്കിന്റെ ഭീതി; ജിടിക്കെതിരെയുള്ള മത്സരത്തിനിടെ എൽഎസ്ജിയുടെ പേസ് താരം കളം വിട്ടു

അതേസമയം മറ്റ് റിപ്പോർട്ടുകൾ പ്രകാരം പന്തിന് പുറമെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് കെ.എൽ രാഹുലിനെയും സെലക്ടമാർ പരിഗണന നൽകുന്നുണ്ട്. എന്നാൽ മലയാളി താരം സഞ്ജു സാംസണിന് ഇത്തവണയും അവഗണനയായിരിക്കുമെന്ന് സൂചനയാണ് റിപ്പോർട്ടിൽ നിന്നും ലഭിക്കുന്നത്. ഐപിഎല്ലിൽ നാല് മത്സരങ്ങളിൽ നിന്നും സഞ്ജു 59 റൺസ് ശരാശരിയിൽ 178 റൺസാണ് എടുത്തിട്ടുള്ളത്. കൂടാതെ വിരാട് കോലിയെ ടീമിൽ പ്രത്യേക പരിഗണന സെല്കടർമാർ നൽകുന്നുണ്ടെന്ന് ക്രിക്ക്ബസ്സിന്റെ റിപ്പോർട്ടിൽ പറയുന്നു.

ജൂണ്‍ 1 മുതല്‍ 29 വരെ യുഎസ്എയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കുക. ജൂണ്‍ 5ന് ന്യൂയോര്‍ക്കില്‍ അയര്‍ലണ്ടിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇതേ ഗ്രൗണ്ടില്‍ തന്നെയാണ് ഇന്ത്യ - പാകിസ്താന്‍ പോരാട്ടവും നടക്കുക. ആതിഥേയരായ യുഎസ്എയും കാനഡയുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ള മറ്റ് ടീമുകള്‍.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News