Shane Warne Death : ഷെയ്ൻ വോണിന്റെ മൃതദേഹം കൊണ്ടുപോയ ആംബുലൻസിൽ അഞ്ജാതയായ ജർമൻ വനിതാ; സുരക്ഷ വീഴ്ചയെന്ന് ഓസീസ് മാധ്യമങ്ങൾ

തായിലാൻഡിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ മരിച്ച ഷെയ്ൻ വോണിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം നിലനിൽക്കവെയാണ് താരത്തിന്റെ മൃതദേഹം കൊണ്ടുപോയ ആംബുലൻസിൽ  ജർമൻ വനിതയുടെ സാന്നിധ്യം വാർത്തകളിൽ ഇടം പിടിക്കുന്നത് . 

Written by - Zee Malayalam News Desk | Last Updated : Mar 7, 2022, 05:47 PM IST
  • മരണത്തിന്റെ മൂല കാരണം മനസ്സിലാക്കാനതിനായി ഓട്ടോപ്സിക്കായി കൊണ്ടുപോകവെയാണ് ആംബുലൻസിൽ ജർമൻ യുവതിയുടെ സാന്നിധ്യം കണ്ടെത്തിയത്.
  • അഞ്ജാതയായ യുവതിയുടെ സാന്നിധ്യം താരത്തിന്റെ മരണത്തിലെ ദുരൂഹതയുമായി ബന്ധമുണ്ടെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
Shane Warne Death : ഷെയ്ൻ വോണിന്റെ മൃതദേഹം കൊണ്ടുപോയ ആംബുലൻസിൽ അഞ്ജാതയായ ജർമൻ വനിതാ; സുരക്ഷ വീഴ്ചയെന്ന് ഓസീസ് മാധ്യമങ്ങൾ

ബാങ്കോക്ക് : സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്റെ ആകസ്മികമായ വിയോഗത്തിലെ ദുരൂഹത വർധിക്കുന്നു. ഓസ്ട്രേലിയൻ താരത്തിന്റെ മൃതദേഹം കൊണ്ടുപോയ അംബുലൻസിൽ അഞ്ജാതയായ ജർമൻ വനിതയുടെ സാന്നിധ്യം കണ്ടെത്തി. തായിലാൻഡിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ മരിച്ച ഷെയ്ൻ വോണിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം നിലനിൽക്കവെയാണ് താരത്തിന്റെ മൃതദേഹം കൊണ്ടുപോയ ആംബുലൻസിൽ  ജർമൻ വനിതയുടെ സാന്നിധ്യം വാർത്തകളിൽ ഇടം പിടിക്കുന്നത് . 

മരണത്തിന്റെ മൂല കാരണം മനസ്സിലാക്കാനതിനായി ഓട്ടോപ്സിക്കായി കൊണ്ടുപോകവെയാണ് ആംബുലൻസിൽ ജർമൻ യുവതിയുടെ സാന്നിധ്യം കണ്ടെത്തിയത്. അഞ്ജാതയായ യുവതിയുടെ സാന്നിധ്യം താരത്തിന്റെ മരണത്തിലെ ദുരൂഹതയുമായി ബന്ധമുണ്ടെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ALSO READ : ഷെയ്ൻ വോണിന്റെ മരണകാരണം എന്ത്? കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് തായ്‌ലൻഡ് പോലീസ്

ഓട്ടോപ്സിക്കായി ഷെയ്ൻ വോണിന്റെ മൃതദേഹം കൊണ്ടുപോകുന്നതിനിടെ സുരക്ഷ വീഴ്ചയുണ്ടായി എന്ന് ന്യൂസ്. കോം.എയു റിപ്പോർട്ടു ചെയ്യുന്നു. വോണിന്റെ മൃതദേഹം ഓട്ടോപ്സിക്കായി കൊണ്ടു പോകുന്ന വഴിയിൽ വെച്ച് ജർമൻ വനിതാ കൈയ്യിൽ പൂക്കളുമായി അംബുലൻസിനുള്ളിൽ പ്രവേശിക്കുകയും ഏകദേശം 40 സക്കൻഡുകളോളം അതിൽ ചെലവഴിക്കുകയും ചെയ്തു. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ തായി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

അതേസമയം ജർമൻ വനിതാ വോണിന്റെ ആരാധകയാണെന്നും താരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയതാണും തായി പോലീസ് പറയുന്നു. എന്നാൽ മരിച്ച ഓസീസ് താരവുമായി അടുത്ത ബന്ധമുണ്ടെന്ന് അറിയിച്ചതിന് പിന്നാലെയാണ് തായി അധികാരികർ ജർമൻ വനിതയെ വോണിനെ കാണാൻ അനുവദിച്ചത് എന്നാണ് ഓസട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ALSO READ : Shane Warne: ക്രിക്കറ്റ് സൂപ്പർ സ്റ്റാർ, സ്പിൻ മാന്ത്രികൻ; പുൽമൈതാനത്തിന് പുറത്ത് വിവാദങ്ങളുടെ തോഴൻ

വോണിനെ തനിക്കറിയാമെന്നും താരത്തിന്റെ സുഹൃത്തമാണെന്നും തായി അധികാരികളെ അറിയിച്ചതിന് പിന്നാലെയാണ് ജർമൻ വനിതയെ അംബുലൻസിനുള്ളിലേക്ക് കടത്തി വിട്ടത്. 

അതേസമയം സ്പിൻ ഇതിഹാസത്തിന്റെ മരണത്തിന് പിന്നിൽ യാതൊരു ദുരൂഹതയുമില്ലെന്നും മരണകാരണം ഹൃദയാഘാതമാണെന്ന് ഓട്ടോപ്സി റിപ്പോർട്ടിൽ പറയുന്നു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News