ഏഷ്യൻ കിക്ബോക്സിങ് ചാന്പ്യൻഷിപ്പ് വെങ്കലം നേടി മലയാളി താരം

കേരള ചരിത്രത്തിൽ ആദ്യമായി ഏഷ്യൻ കിക്ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഏക വ്യക്തിയും, മെഡൽ നേടിയ ഏക വനിതയുമാണ് എം.എസ് സഞ്ജു

Written by - Zee Malayalam News Desk | Last Updated : Dec 18, 2022, 11:31 AM IST
  • ഡിസംബർ 10 മുതൽ 18 വരെ ബാങ്കോക്കിലായിരുന്നു മത്സരം
  • ഏഷ്യൻ കിക്ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഏക വ്യക്തി
ഏഷ്യൻ  കിക്ബോക്സിങ്  ചാന്പ്യൻഷിപ്പ്  വെങ്കലം നേടി മലയാളി താരം

തിരുവനന്തപുരം: തായ്ലാൻറിൽ വച്ച് നടന്ന ഏഷ്യൻ  കിക്ബോക്സിങ്  ചാന്പ്യൻഷിപ്പ് 2022ൽ 48 കിലോ വിഭാഗത്തിൽ വെങ്കല മെഡൽ നേടി സഞ്ജു. എം. എസ് (വേൾഡ് കോമ്പാക്റ്റ് ഗെയിം സെലക്ഷൻ).ഡിസംബർ 10 മുതൽ 18 വരെ  ബാങ്കോക്കിലായിരുന്നു മത്സരം. കേരള ചരിത്രത്തിൽ ആദ്യമായി ഏഷ്യൻ കിക്ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഏക വ്യക്തിയും, മെഡൽ നേടിയ ഏക വനിതയുമാണ് എം.എസ് സഞ്ജു. ഒപ്പം സഞ്ജുവിന്റെ കോച്ചും, ഇൻറർ നാഷണൽ റഫറിയുമായ എ.എസ് വിവേകും (ജനറൽ സെക്രട്ടറി, കേരള സ്‌റ്റേറ്റ് അമച്വർ കിക് ബോക്സിങ് അസോസിയേഷൻ) ഉണ്ടായിരുന്നു.

FIFA World Cup 2022: ലോകകപ്പ് വിജയിക്ക് ലഭിക്കുന്ന തുക എത്രയെന്ന് അറിയാമോ? ഒരു സംസ്ഥാനം തന്നെ വാങ്ങാം അത് കൊണ്ട്

ഡിസംബർ 18 ഞായറാഴ്ച ഫ്രാൻസും അർജന്റീനയും തമ്മിൽ നടക്കുന്ന ഫൈനലോടെ ഫിഫ ലോകകപ്പ് 2022 ന്റെ ക്ലൈമാക്‌സ് അവസാനിക്കുകയാണ്. നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസും ലയണൽ മെസ്സി നയിക്കുന്ന അർജന്റീനയും തമ്മിൽ കടുത്ത മത്സരമാണ് ഫുട്‌ബോൾ പ്രേമികൾ പ്രതീക്ഷിക്കുന്നത്. 1978ലും 1986ലും അർജന്റീന കിരീടം നേടിയപ്പോൾ ഫ്രാൻസ് 1998ലും 2018ലും കിരീടം നേടിയിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം, ഫിഫ ലോകകപ്പ് 2022 ഫൈനലിലെ വിജയിക്ക് 42 മില്യൺ ഡോളർ സമ്മാനം ലഭിക്കും (347 കോടി  ഇന്ത്യൻ രൂപ)റണ്ണർഅപ്പിന് 30 മില്യൺ ഡോളർ ലഭിക്കും. അതിനാൽ. അതേസമയം മൂന്നാം സ്ഥാനത്തെത്തുന്ന ടീമിന് 27 മില്യൺ ഡോളറും നാലാം സ്ഥാനത്തെത്തുന്ന ടീമിന് 25 മില്യൺ ഡോളറും ലഭിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News