Cricket World Cup Final 2023 : സ്മിത്തിന്റെ വിക്കറ്റ് ഔട്ടല്ലായിരുന്നു; ട്രാവിസ് ഹെഡ് വേണ്ട എന്നു പറഞ്ഞതുകൊണ്ട് റിവ്യും ചെയ്തില്ല, വീഡിയോ

Cricket World Cup Final 2023 Steve Smith Wicket : ജസ്പ്രിത് ബുമ്രയുടെ ബോളിൽ എൽബിഡബ്ല്യുവിലൂടെയാണ് സ്റ്റീവ് സ്മത്ത് പുറത്തായത്

Written by - Jenish Thomas | Last Updated : Nov 19, 2023, 08:11 PM IST
  • സ്റ്റീവ് സ്മിത്താണ് പുറത്താകലാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
  • എൽബിഡബ്ല്യുവിലൂടെ ബുമ്രയാണ് സ്മിത്തിനെ പുറത്താക്കുന്നത്.
Cricket World Cup Final 2023 : സ്മിത്തിന്റെ വിക്കറ്റ് ഔട്ടല്ലായിരുന്നു; ട്രാവിസ് ഹെഡ് വേണ്ട എന്നു പറഞ്ഞതുകൊണ്ട് റിവ്യും ചെയ്തില്ല, വീഡിയോ

അഹമ്മദബാദ് : ബോളിങ് ആക്രമണത്തിൽ ഇന്ത്യയെ തകർത്ത ഓസ്ട്രേലിയയെ അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. തുടക്കത്തിൽ തന്നെ മൂന്ന് ഓസീസ് ബാറ്റർമാരെ പുറത്താക്കികൊണ്ട് പേസർമാരായ മുഹമ്മദ് ഷമിയും  ജസ്പ്രിത് ബുമ്രയും ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണറായ ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. ഇതിൽ സ്റ്റീവ് സ്മിത്താണ് പുറത്താകലാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

എൽബിഡബ്ല്യുവിലൂടെ ബുമ്രയാണ് സ്മിത്തിനെ പുറത്താക്കുന്നത്. എന്നാൽ തന്റെ വിക്കറ്റ് വീഴ്ച റിവ്യു ചെയ്യാൻ മുൻ ഓസീസ് നായകൻ തയ്യാറായില്ല, കാരണം നോൺ സ്ട്രൈക്കർ താരമായിരുന്നു ട്രാവിസ് ഹെഡ് ഡിആർഎസ് എടുക്കേണ്ടയെന്ന് സ്മിത്തിനോട് നിർദേശിക്കുകയായിരുന്നു. ഇതെ തുടർന്ന് സ്മിത്ത് റിവ്യു ചെയ്യാതെ ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങുകയും ചെയ്തു.

ALSO READ : Cricket World Cup Final 2023 : ഫൈനൽ മത്സരത്തിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സുരക്ഷ വീഴ്ച; കോലിയെ ആലിംഗനം ചെയ്ത് പലസ്തീൻ അനുകൂലി

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

എന്നാൽ സ്മത്തിന്റെ വിക്കറ്റ് വീഴ്ചയുടെ റിപ്ലേയിൽ അത് ഔട്ടല്ലെന്ന് വ്യക്തമായി കാണാൻ സാധിക്കും. ഇംപാക്ട് ലൈനിന്റെ പുറത്ത് പതിക്കുന്ന പന്ത് സ്റ്റംമ്പിൽ കൊള്ളാതെ പോകുന്നത് ഗ്രാഫിക്സിലൂടെ കാണാൻ സാധിക്കുന്നണ്ട്. ഇതോടെ ആ വീഡിയോ വൈറലാകുകയും ചെയ്തു. വീഡിയോ കാണാം: 

നിലവിൽ പുരോഗമിക്കുന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 120 റൺസെന്ന നിലയിലാണ്. ഓപ്പണർ ട്രാവിസ് ഹെഡ് അർധസെഞ്ചുറി നേടുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോലിയുടെയും കെ.എൽ രാഹുലിന്റെയും അർധസെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ ഓസീസിനെതിരെ പ്രതിരോധിക്കാവുന്ന സ്കോർ നേടിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News