AFC Asian Cup 2023 : എഷ്യൻ കപ്പിൽ ഇനി പ്രതീക്ഷ ആശ്വാസ ജയം മാത്രം; എതിരാളികൾ സിറിയ, സഹൽ കളിച്ചേക്കും

India vs Syria Live Streaming AFC Asian Cup 2023 : ഇന്ത്യൻ സമയം വൈകിട്ട് അഞ്ച് മണിക്കാണ് മത്സരം

Written by - Jenish Thomas | Last Updated : Jan 23, 2024, 10:51 AM IST
  • വൈകിട്ട് അഞ്ച് മണിക്കാണ് കിക്കോഫ്
  • സഹൽ ഇന്ന് കളിച്ചേക്കും
  • കെ പി രാഹുൽ ഇന്ന് പ്ലേയിങ് ഇലവനിൽ ഉണ്ടായേക്കും
AFC Asian Cup 2023 : എഷ്യൻ കപ്പിൽ ഇനി പ്രതീക്ഷ ആശ്വാസ ജയം മാത്രം; എതിരാളികൾ സിറിയ, സഹൽ കളിച്ചേക്കും

AFC Asian Cup 2023 Live Streaming India vs Syria : എ എഫ് സി ഏഷ്യൻ കപ്പ് ടൂർണമെന്റിൽ ആശ്വാസം ജയം തേടി ഇന്ത്യ ഇന്നിറങ്ങും. ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിൽ തോറ്റ ഇന്ത്യക്ക് ഇന്നത്തെ മത്സരത്തിൽ ആശ്വാസം ജയമെങ്കിലും കണ്ടെത്തേണ്ടിയിരിക്കുന്നു. സിറിയയാണ് ഇന്നത്തെ മത്സരത്തിലെ ഏതിരാളി. ടൂർണമെന്റിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള പ്രവേശനം സാധ്യത അസ്തമിച്ചതോടെ ഖത്തറിൽ നിന്നും ഒരു ആശ്വാസ ജയം കണ്ടെത്താനാണ് ഇഗോർ സ്റ്റിമാക്കും സംഘവും ശ്രമിക്കുക. ഇന്ത്യൻ സമയം വൈകിട്ട് അഞ്ച് മണിക്ക് ഖത്തറിലെ അൽ ബയ്ത് സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യ-സിറിയ മത്സരത്തിന്റെ കിക്കോഫ്.

ടൂർണമെന്റിൽ ഓസ്ട്രേലിയയോടും ഉസ്ബെക്കിസ്ഥാനോടും തോൽവി വഴിങ്ങിയതോടെയാണ് ഇന്ത്യക്ക് ഇന്നത്തെ മത്സരത്തോടെ ഖത്തർ വിടേണ്ട സ്ഥിതി വന്നിരിക്കുന്നത്. ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യന്മാരെ മികച്ച രീതിയിൽ പ്രതിരോധിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ ഉസ്ബെക്കിസ്ഥാനോട് തകർന്നടിയുകയായിരുന്നു. അതേസമയം ടൂർണമെന്റിൽ ഇതുവരെ ഇന്ത്യൻ ബൂട്ടുകളിൽ നിന്നും ഒരു ഗോൾ പോലും പിറന്നിട്ടില്ല. അതേസമയം ഇന്ത്യയുടെ സ്റ്റാർ താരം സഹൽ അബ്ദുൽ സമദ് ഇന്ന് കളിക്കും. സഹൽ പ്ലേയിങ് ഇലവനിലേക്കെത്തുമ്പോൾ ആക്രമണം കുറെ കൂടി മെച്ചപ്പെട്ടേക്കും. എന്നാൽ പരിക്ക് മാറി എത്തുന്ന താരത്തെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താതെ പകരക്കാരനായി കോച്ച് ഇറക്കാനാകും സാധ്യത.

ALSO READ : Lionel Messi: സൗഹൃദ മത്സരത്തിനായി ലയണൽ മെസി കേരളത്തിൽ വരും; ഉറപ്പ് നൽകി മന്ത്രി വി അബ്ദുറഹിമാൻ

ഗ്രൂപ്പിൽ ഘട്ടത്തിൽ കഴിഞ്ഞ രണ്ട് മത്സരത്തിൽ നിന്നും ഒരു സമനില മാത്രമുള്ള സിറിയയുടെ പ്രീക്വാർട്ടർ പ്രവേശനം ഏകദേശം അസ്തമിച്ചിരിക്കുകയാണ്. ഇന്ത്യക്കെതിരെ മികച്ച ഗോൾ വ്യത്യാസത്തിൽ ജയം നേടുകയും ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ഉസ്ബെക്കിസ്ഥാൻ ഓസ്ട്രേലിയയോട് തോൽക്കുകയും ചെയ്താൽ സിറിയയ്ക്ക് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാൻ സാധിക്കും. ഫിഫാ റാങ്കിൽ 91-ാം സ്ഥാനത്താണ് സിറിയ. ഇന്ത്യ 102-ാം സ്ഥാനത്താണ്.

ഇന്ത്യയുടെ ഇന്നത്തെ സാധ്യത പ്ലേയിങ് ഇലവൻ

ഗുർക്രീത് സിങ് സന്ധു, നിഖിൽ പൂജാരി, സന്ദേഷ് ജിങ്കൻ, രാഹുൽ ഭെകെ, ആകാശ് മിശ്ര, സുരേഷ് സിങ്, അനിരുദ്ധ താപ്പാ, ലലെങ്മാവ്യ റാൽട്ടെ, കെപി രാഹുൽ, സുനിൽ ഛേത്രി, മൻവീർ സിങ്

ഇന്ത്യ-സിറിയ മത്സരം എവിടെ ലൈവായി കാണാൻ സാധിക്കും?

ഇന്ത്യൻ സമയം വൈകിട്ട് മണിക്കാണ് ഇന്ത്യ-സിറിയ മത്സത്തിന്റെ കിക്കോഫ്. ഖത്തറിൽ അൽ-ബെയ്ത് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. നെറ്റ്വർക്ക് 18നാണ് എ എഫ് സി ഏഷ്യൻ കപ്പിന്റെ ഇന്ത്യയിലെ സംപ്രേഷണവകാശമുള്ളത്. സ്പോർട്സ് 18 ചാനലിലൂടെയാണ് മത്സരത്തിന്റെ ടെലിവിഷൻ സംപ്രേഷണമുള്ളത്. ജിയോ സിനിമ ആപ്പിലൂടെ മത്സരത്തിന്റെ തത്സമയം സംപ്രേഷണം ഓൺലൈനിലൂടെ കാണാൻ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News