OTT: പുതിയ കാലത്തിനൊരു സിനിമാ തീയ്യേറ്റർ ഒടിടിയെ പറ്റി അറിയുമോ ?

1 /4

ഒാവർ ദ ടോപ്(Over The Top) എന്നാണ് ഒടിടിയുടെ പൂർണ രൂപം. സിനിമകളും,പരമ്പരകളും,ചാനൽ ഷോകളും ഇന്റർനെറ്റ് വഴി പ്രേക്ഷകരിലേക്ക് നേരിട്ട് എത്തിക്കുന്ന മാധ്യമമാണ് ഒ.ടി.ടി

2 /4

വിവിധ ഒ.ടി.ടി ആപ്ലിക്കേഷനുകൾ ഇന്ന് നിലവിലുണ്ട് നെറ്റ് ഫ്ലിക്സ്,ഹോട്ട് സ്റ്റാർ,ആമസോൺ തുടങ്ങി നിരവധി ആപ്ലിക്കേഷനുകൾ ഇതിൽ ചിലതാണ്. പ്രദർശനാനുമതി പണം നൽകി നിർമ്മാതാക്കളിൽ നിന്നും വാങ്ങിയാണ് ഒാരോ ആപ്ലിക്കേഷനുകളും നിങ്ങളിലേക്ക് സിനിമകളും പരമ്പരകളുമെത്തിക്കുന്നത്. സ്മാർട്ട് ഫോണിൽ ഒരോ ഒ.ടി.ടി ആപ്പുകളും ഉപയോ​ഗിക്കുന്ന ഉപഭോക്താവിൽ നിന്നും നിശ്ചിത സബ്സ്ക്രിപ്ഷൻ തുക ഇൗടാക്കുന്നു.

3 /4

2008-ൽ ആരംഭിച്ച ബി​ഗ് ഫ്ലിക്സാണ് ഇന്ത്യയിലെ  ആദ്യത്തെ ഒ ടി ടി പ്ലാറ്റ് ഫോം.റിലയൻസാണ് ഇത് ലോഞ്ച് ചെയ്തത്. 2010ൽ ഡിജിവൈവ്(Digivive) ഇന്ത്യയിലെ ആദ്യ ഒ.ടി.ടി ആപ്പ് ലോഞ്ച് ചെയ്തു. nexGTv എന്നായിരുന്നു അതിന്റെ പേര്. നിലവിൽ ഇന്ത്യയിൽ ഒന്നിലധികം ഭാഷകളിലായി 40 ഒാളം ഒടിടി പ്ലാറ്റ് ഫോമുകളുണ്ട്. ലോകത്ത് ആദ്യമായി നെറ്റ് ഫ്ലിക്സാണ് സ്ട്രീമിങ്ങ് സർവ്വിസ് എന്ന ആശയം എത്തിച്ചത്.

4 /4

2018ലെ സാമ്പത്തിക വർഷത്തിൽ 2150 കോടിയായിരുന്ന വരുമാനം. 3500 കോടിയായി 2019-ൽ ഉയർന്നു 5000 കോടിക്ക് മുകളിലാണ് 2020ലെ വരുമാനം.    

You May Like

Sponsored by Taboola