Venus Transit 2023: ഈ രാശിക്കാരുടെ ജീവിതം ഉടന്‍ മാറി മറിയും, അടിപൊളി സമയം, പണത്തിന്‍റെ പെരുമഴ

Venus Transit 2023: വേദ ജ്യോതിഷമനുസരിച്ച്, സമ്പത്ത്-ആഡംബരം, ഭൗതിക സന്തോഷം, സ്നേഹം, സൗന്ദര്യം, പ്രണയം എന്നിവയുടെ ദാതാവാണ്‌ ശുക്രൻ.  ഒരു വ്യക്തിയുടെ ജാതകത്തില്‍ ശുക്രന്‍റെ സ്ഥാനം ശുഭമാണ്‌ എങ്കില്‍ ആ വ്യക്തി ജീവിതകാലം മുഴുവന്‍  സുഖ സമൃദ്ധമായ ആഡംബര ജീവിതം നയിക്കും എന്നാണ് പറയപ്പെടുന്നത്‌. 

സുഖദാതാവായ  ശുക്രന്‍ ഉടന്‍ സംക്രമിക്കാൻ പോകുന്നു. 2023 ജൂലൈ 7 ന് ശുക്രൻ ചിങ്ങം രാശിയിൽ സംക്രമിക്കും. ചിങ്ങം രാശിയിലെ ശുക്രന്‍റെ പ്രവേശനം മഹത്തായ ഐശ്വര്യ യോഗമാണ് സൃഷ്ടിക്കുന്നത്. അതായത് ശുക്രന്‍റെ സംക്രമണം 5 രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നല്‍കും. ശുക്രന്‍റെ സംക്രമണം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് അറിയാം... 

1 /5

ഇടവം (Taurus Zodiac Sign): ശുക്ര സംക്രമണം ഇടവം രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഭാഗ്യം നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടാകും. നിങ്ങളുടെ വരുമാനം വർദ്ധിക്കും. പുതിയ വാഹനം വാങ്ങാനുള്ള അവസരം ലഭിക്കും. ഭൂമി, വീട് ഇടപാടുകള്‍ നടത്താം. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ജോലിയിൽ സ്ഥിതി മെച്ചപ്പെടും. അവിവാഹിതര്‍ക്ക് പങ്കാളിയെ കണ്ടെത്താം.

2 /5

കര്‍ക്കിടകം ( Cancer Zodiac Sign): കര്‍ക്കിടക രാശിക്കാർക്ക് ശുക്ര സംക്രമണം ഏറെ ശുഭ നേട്ടങ്ങൾ നൽകും. നിങ്ങളുടെ വ്യക്തിത്വത്തിന്‍റെ ആകർഷണം വർദ്ധിക്കും. പണം ഗുണം ചെയ്യും. ധനസമ്പാദനത്തിന് പുതിയ മാർഗങ്ങൾ രൂപീകരിക്കും. നിങ്ങളുടെ ബാങ്ക് ബാലൻസ് വർദ്ധിക്കും. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. കരിയറിനെ സംബന്ധിച്ച് നല്ല വാർത്തകൾ ഉണ്ടാകാം. ബിസിനസ്സ് നന്നായി നടക്കും. 

3 /5

കന്നി (Virgo Zodiac Sign): ശുക്ര സംക്രമണം കന്നി രാശിക്കാർക്ക് ഏറെ സന്തോഷവും ഐശ്വര്യവും നൽകാൻ പോകുന്നു. പ്രത്യേകിച്ച് വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവർക്ക് വലിയ നേട്ടമുണ്ടാകും. വിദേശത്തേക്ക് പോകാനുള്ള ആഗ്രഹവും സഫലമാകും. നിങ്ങളുടെ സൗകര്യങ്ങൾക്കായി നിങ്ങൾ കൂടുതല്‍  ചെലവഴിക്കും. വരുമാനം വർദ്ധിക്കും, സൗകര്യങ്ങളും വർദ്ധിക്കും. 

4 /5

തുലാം  (Libra Zodiac Sign): തുലാം രാശിയുടെ അധിപൻ ശുക്രനാണ്, ശുക്രന്‍റെ സംക്രമണം ഈ രാശിക്കാർക്ക് വന്‍ നേട്ടങ്ങൾ നൽകും. ഈ രാശിക്കാരുടെ സാമ്പത്തിക നില അഭിവൃദ്ധിപ്പെടും.  മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. ജോലിയിൽ നിങ്ങളുടെ സ്ഥാനം വളരെ മികച്ചതായിരിക്കും. മുതിർന്ന ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും.   

5 /5

കുംഭം  (Aquarius Zodiac Sign): ശുക്രന്‍റെ സംക്രമണം കുംഭ രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും വർദ്ധിപ്പിക്കും. ജീവിത പങ്കാളിയുമായി നല്ല രീതിയിൽ ഇടപഴകും. വീട്ടുകാരുടെ പിന്തുണയുണ്ടാകും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. പുതിയ വരുമാന മാർഗങ്ങൾ ലഭിക്കും. എവിടെയെങ്കിലും ഒരു യാത്ര പോകാനുള്ള അവസരം ഉണ്ടാകും.  (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola