Today Horoscope: അത്ഭുതങ്ങൾ സംഭവിക്കും, എല്ലാം രം​ഗത്തും അഭിവൃദ്ധി, രോ​ഗമുക്തി! ഹനുമാൻ ജയന്തി ദിനത്തിൽ ഈ രാശിക്കാർക്ക് രാജകീയ ജീവിതം

Daily Rash Phalam: ഇന്ന് ഹനുമാൻ ജയന്തി. രാജ്യത്തെ പല ഹനുമാൻ ക്ഷേത്രങ്ങളിലും ഇന്ന് പല വിശേഷാൽ പൂ‍ജകളും നടക്കും. ആ സാഹചര്യത്തിൽ ഇന്നത്തെ ദിവസം നിങ്ങൾ കർമ്മങ്ങളിലേക്ക് കടക്കുന്നതിന് മുന്നോടിയായി ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ശുഭമായിരിക്കും.

നിങ്ങളുടെ ഒരു ദിവസം ആരംഭിക്കുന്നതിന് മുന്നേയായി ഇന്ന് നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് ഒരു സൂചന ലഭിക്കാൻ ആ​ഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ ഉപകാരമായേക്കാം. 

1 /12

മേടം: ഹനുമാൻ ജയന്തി ദിനം മേടം രാശിക്കാർക്ക് മംഗളകരമായി ആണ് കാണുന്നത്. കർമ്മരംഗത്ത് ഉയർച്ചയുണ്ടാവും കലാരംഗത്ത് പ്രവർത്തിക്കുന്നവരെ സംബന്ധിച്ച് ഇന്ന് നല്ല ദിവസമാണ്. പൊതുപ്രവർത്തകർക്കും അനുയോജ്യ ദിനം. ആരോഗ്യനില മെച്ചപ്പെടും. ബിസിനസുകാരെ സംബന്ധിച്ച് അത്ര നല്ല ദിവസമല്ല. ധനപരമായ ഇടപാടുകൾ ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കുക.  

2 /12

ഇടവം: ഇടവം രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. ജീവിതത്തിൽ പുതിയ സംഭവങ്ങൾ നടക്കാനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളിൽ പല മാറ്റങ്ങളും കൊണ്ടുവരും. ബിസിനസ് രംഗത്തുള്ളവർക്ക് ഇന്ന് വലിയ ലാഭം ഉണ്ടാകാനുള്ള സാധ്യത കാണുന്നു. യശസ് വർദ്ധിക്കും. ഉദ്ദേശിച്ച കാര്യങ്ങൾ എല്ലാം നല്ല രീതിയിൽ  നടക്കും.  

3 /12

മിഥുനം: ഈ രാശിക്കാരെ സംബന്ധിച്ച് ഇന്ന് ജീവിതത്തിൽ പല നേട്ടങ്ങളും കാത്തിരിക്കുന്ന ഒരു ദിവസമാണ്. അത്ഭുതകരമായ പല സംഭവങ്ങളും നടക്കാൻ സാധ്യതയുണ്ട്. അതിലൂടെ നിങ്ങൾക്ക് ഭഗവാനോടുള്ള വിശ്വാസവും ആരാധനയും വർദ്ധിക്കും. നിങ്ങൾ ഏതെങ്കിലും രോഗങ്ങൾക്ക് ചികിത്സിക്കുന്ന വ്യക്തിയോ രോഗങ്ങളിൽ നിന്നും മുക്കി നേടാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ ഇന്നത്തെ ദിവസം അത്ഭുതകരമായി പല മാറ്റങ്ങളും നിങ്ങളുടെ ആരോഗ്യകാര്യത്തിൽ സംഭവിച്ചേക്കാം. അപ്രതീക്ഷിതമായി ഇന്ന് ഏതെങ്കിലും പുതിയ വ്യക്തികളെ പരിചയപ്പെടുകയും അതിൽ നിന്ന് നിങ്ങൾക്ക് ഗുണങ്ങൾ ലഭിക്കുകയും ചെയ്യും. ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്താൻ പറ്റിയ സമയമാണ്. കുടുംബവുമായി ബന്ധപ്പെട്ട് നല്ല മുഹൂർത്തങ്ങൾ ഉണ്ടാകും.  

4 /12

കർക്കടകം : വളരെ നല്ല ദിവസമായിരിക്കും. വിദേശയാത്രക്ക് ശ്രമിക്കുന്നവർക്ക് അതിനുള്ള വഴി തുറക്കും. ജീവിതത്തിൽ പല നല്ല തീരുമാനങ്ങളും കൈക്കൊള്ളും. പൊതുവിവ്‍ കർക്കടക രാശിക്കാരുടെ ജീവിതത്തില്‌ ഇന്ന് സമാധാനം നിറഞ്ഞ അന്തരീക്ഷം ആയിരിക്കും.   

5 /12

ചിങ്ങം : ചിങ്ങം രാശിക്കാർക്ക് ഇന്ന് ജീവിതത്തിൽ എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും അല്പം ശ്രദ്ധ നൽകുക. പ്രത്യേകിച് വാഹനമോടിക്കുന്നവർ വളരെ കരുതലോടെ വാഹനം ഓടിക്കുക. കുടുംബത്തിൽ ഇന്ന് ചില അസ്വസ്ഥതകൾ ഉണ്ടാവാനുള്ള സാധ്യത കാണുന്നു. മകനുമായോ അല്ലെങ്കിൽ സഹോദരനുമായൊ ഏതെങ്കിലും തരത്തിലുള്ള വാക്ക് തർക്കങ്ങൾ ഉണ്ടാകാൻ സാധ്യത.  

6 /12

കന്നി: കന്നി രാശിക്കാർക്ക് ഇന്ന് പൊതുവിൽ അലച്ചിൽ നിറഞ്ഞ ഒരു ദിവസമായിരിക്കും. മനസ്സിൽ ഭീതി ഉണ്ടാകാനുള്ള സാധ്യത. നിങ്ങൾക്ക് പ്രിയപ്പെട്ട ഏതെങ്കിലും ഒരു വ്യക്തിയുടെ ആരോഗ്യനില മോശമായി വന്നേക്കാം. ബിസിനസിൽ പണമിടപാടുകൾ നടത്തുമ്പോൾ വളരെയധികം ശ്രദ്ധിക്കുക. നഷ്ടം സംഭവിക്കാനുള്ള സാധ്യത കാണുന്നു. സംസാരത്തിൽ മിതത്വം പാലിക്കുക. അല്ലാത്തപക്ഷം നിങ്ങൾക്ക് മറ്റുള്ളവരുമായി വഴക്കുണ്ടാവാനുള്ള സാധ്യത കാണുന്നു.  

7 /12

തുലാം: നെഗറ്റീവ് സംഭവങ്ങൾ നിറഞ്ഞ ഒരു ദിവസമായിരിക്കും ഇന്ന്. ഇന്ന് മറ്റുള്ളവർ നിങ്ങളുടെ നന്മയെ കരുതി പറയുന്ന കാര്യങ്ങൾ പോലും തിരിച്ചറിയാൻ സാധിക്കാതെ വരും. അനാവശ്യമായി മറ്റുള്ള ആളുകളുമായി വാക്കു തർക്കം ഉണ്ടാകാനുള്ള സാധ്യത കാണുന്നു. അതിനാൽ സംസാരത്തിൽ മിതത്വം പാലിക്കുക. പൂർവികസ്വത്തുമായി ബന്ധപ്പെട്ട് വലിയ തർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു.  

8 /12

വൃശ്ചികം : വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഗുണങ്ങളും ദോഷങ്ങളും നിറഞ്ഞ ഒരു മിശ്രമാണ്. അതിനാൽ തന്നെ വളരെയധികം ക്ഷമയോടെയും യുക്തിയോടെയും മാത്രം കാര്യങ്ങൾ ചെയ്യുക. അപരിചിതരെ വിശ്വസിക്കാതിരിക്കുക. കരുതലോടെ മുന്നോട്ടുപോകുക.  

9 /12

ധനു: ഇന്ന് നിങ്ങൾ എന്ത് കാര്യം ചെയ്യുമ്പോഴും ചെറിയ ആശയക്കുഴപ്പം ഉണ്ടായേക്കാം. ആരോഗ്യപരമായി ഇന്ന് ഈ രാശിക്കാർക്ക് നല്ല ദിവസമല്ല. ഇന്ന് ആർക്കും തന്നെ പണം കടം കൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വീട്ടിൽ സ്വത്ത് സംബന്ധിച്ച് പല തർക്കങ്ങളും ഉണ്ടാകാനുള്ള സാധ്യത കാണുന്നു.   

10 /12

മകരം: മാനസിക സംഘർഷങ്ങൾ നിറഞ്ഞ ദിവസമായിരിക്കും. ബിസിനസ്സിൽ എന്ത് തീരുമാനങ്ങൾ എടുക്കുമ്പോഴും വളരെ ശ്രദ്ധയോടെ ചെയ്യുക. പണമിടപാടുകൾ നടത്തുമ്പോൾ വളരെയധികം ശ്രദ്ധിക്കുക. കുട്ടികളുടെ ആരോഗ്യത്തിന് അല്പം ശ്രദ്ധ നൽകുക. പുതിയ വരുമാനം മാർഗ്ഗങ്ങൾ തുറക്കാനുള്ള സാധ്യതയും കാണുന്നു.   

11 /12

കുംഭം: ജീവിതത്തിൽ ചില തടസ്സങ്ങൾ ഒക്കെ ഉണ്ടാകും എന്നാൽ ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്താൽ എല്ലാം സുഗമമായി തന്നെ നടക്കും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക്  അനുകൂലമായ ദിവസമാണ്. വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കും.  

12 /12

മീനം: മീനം രാശിക്കാർക്ക് വളരെ സുപ്രധാനമായ ഒരു ദിവസമാണ് ഇന്ന്.  നിങ്ങളുടെ ജീവിതത്തിനായി ഒരു വലിയ തുക ഇന്ന് നിക്ഷേപിക്കാം. അത് നിങ്ങളുടെ ഭാവി സുരക്ഷിതമാക്കും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ ഇന്ന് ആരെയും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക.  പണമിടപാടുകൾ നടത്തുമ്പോൾ വളരെയധികം ശ്രദ്ധിക്കുക. കാരണം നഷ്ടം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കുടുംബത്തിലുള്ളവരോട് സംസാരിക്കുമ്പോൾ മിതത്വം പാലിക്കുക. വാക്കുതർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു.

You May Like

Sponsored by Taboola