Diabetes Control Tips: രാവിലെ ഷു​ഗർ ലെവൽ കൂടുന്നുവോ...? നിങ്ങൾ ചെയ്യുന്ന ഈ തെറ്റുകളാണ് കാരണം

Diabetes Control Tips Reasons Of Sugar Level Spike in Morning:  ഇന്ന് രാജ്യത്ത് പ്രമേഹ രോ​ഗികളുടെ എണ്ണം വർദ്ധിച്ച് വരുകയാണ്. നമ്മുടെ ജീവിതശൈലിയും അനാരോ​ഗ്യകരമായ ഭക്ഷണശീലങ്ങളും തന്നെയാണ് ഇതിലെ പ്രധാന കാരണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് പല തരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. 

ചിലർക്കാണെങ്കിൽ രാവിലെ ഉണരുന്ന സമയത്ത് ഷൂ​ഗർ പരിശോധിക്കുമ്പോൾ അത് വളരെ ഉയർന്നതായി കാണാം. ആ സമയത്തിന് ശേഷം പരിശോധിക്കുമ്പോൾ കുറഞ്ഞ അളവിലും ആയിരിക്കും. ഇതിന്റെ കാരണത്തെക്കുറിച്ചും പ്രതിവിധിയെക്കുറിച്ചുമാണ് ഇവിടെ പറയുന്നത്. 

 

 

 

1 /8

പ്രമേഹ രോ​ഗികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് എപ്പോഴും നിയന്ത്രണത്തിൽ വെക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങൾ ചെയ്യുന്ന ചില തെറ്റുകളാണ് രാവിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കാനുള്ള കാരണമാകുന്നത്.   

2 /8

രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിന് പല കാരണങ്ങളാണ് ഉള്ളത്. പ്രധാനമായും നിങ്ങളുടെ അനാരോ​ഗ്യകരമായ ജീവിത ശൈലി. ഇത് നിങ്ങളുടെ ഹോർമോണിൽ പലതരത്തിലുള്ള വ്യതിയാനങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നു.   

3 /8

രാത്രിയിൽ ഉറങ്ങുന്ന സമയത്ത് ഹോർമോണുകളെ നിയന്തിക്കുന്നതിനായി ശരീരം കൂടുതൽ ഇൻസുലിൻ ഉൽപാദിപ്പിക്കുന്നു. ഇതു മൂലം രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നു. കൂടാതെ നാം ഏതെങ്കിലും തരത്തിലുള്ള ടെൻഷനുകൾ അനുഭവിക്കുന്നവരാണെങ്കിലും ഹോർമോണിൽ വ്യതിയാനങ്ങൾ ഉണ്ടാകാം. ഇതും ഷു​ഗർ ലെവൽ കൂടുന്നതിന് കാരണമാകാം.   

4 /8

ശാരീരികമായി വ്യായാമം ഒന്നും ചെയ്യാത്തവരിലും രാവിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കാം. ദിവസവും വ്യായാമം ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലായിരിക്കും.   

5 /8

രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരാണ് നിങ്ങളെങ്കിൽ രാവിലെ ഉണർന്ന് നോക്കുന്ന സമയത്ത് ഷു​ഗർ ലെവൽ കൂടുതലായിരിക്കും. മാത്രമല്ല രാത്രി വൈകി ഭക്ഷണം കഴിക്കുന്നതോടടൊപ്പെ വൈകി ഉണർന്ന് വൈകി എഴുന്നേൽക്കുന്നതും ഷു​ഗർ ലെവൽ കൂടാൻ കാരണമാകും. അതിനാൽ ഈ കാര്യങ്ങളിൽ ഒരു കൃത്യത കൊണ്ടുവരേണ്ടത് വളരെ പ്രധാനമാണ്.  

6 /8

കൂടാതെ രാത്രിയിൽ ഭക്ഷണം കഴിച്ച് ഉടനെ ഉറങ്ങുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കിലും രാവിലെ ഷു​ഗറിന്റെ ലെവൽ കൂടും. അതിനാൽ ഉറങ്ങുന്നതിന് ഒരു മൂന്ന് മണിക്കൂർ മുന്നേയെങ്കിലും ഉറങ്ങുക.   

7 /8

രാവിലെ ഉയരുന്ന നിങ്ങളുടെ ഷൂ​ഗർ ലെവൽ കുറയ്ക്കാനായി നിങ്ങൾ അമിതഭാരം കുറയ്ക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ ഹോർമോൺ ലെവൽ ബാലൻസ്ഡ് ആയെങ്കിൽ മാത്രമേ ഷു​ഗർ നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധിക്കൂ.   

8 /8

ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ കാര്യങ്ങളേയും പഠനങ്ങളേയും അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ് സീ മീഡിയ ഇത് സ്ഥിരീകരിക്കുന്നില്ല. 

You May Like

Sponsored by Taboola