Summer Diet: വേനൽച്ചൂടിനെ പ്രതിരോധിക്കാൻ ഇതാ അഞ്ച് ആയുർവേദ പരിഹാരങ്ങൾ

വേനൽച്ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളുണ്ട്. ആയുർവേദ സസ്യങ്ങളും വേനൽച്ചൂടിനെ പ്രതിരോധിക്കാൻ മികച്ചതാണ്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ​ഗുണം ചെയ്യും.

  • Apr 23, 2024, 18:25 PM IST
1 /5

കറ്റാർവാഴ നിരവധി ആരോ​ഗ്യ​ഗുണങ്ങളുള്ള സസ്യമാണ്. ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതാക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും വിഷാംശങ്ങൾ നീക്കുന്നതിനും കറ്റാർവാഴ മികച്ചതാണ്. ഇത് വേനൽച്ചൂടിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് തണുപ്പ് നൽകും.

2 /5

ചുമ, ജലദോഷം, പനി, വിവിധ അണുബാധകൾ എന്നിവയെ പ്രതിരോധിക്കാനും വേനൽച്ചൂടിനെ പ്രതിരോധിക്കാനും തുളസിയില മികച്ചതാണ്. ഇത് ശരീരത്തിലെ വിഷാംശങ്ങൾ നീക്കാനും ശരീരത്തെ തണുപ്പിക്കാനും സഹായിക്കും. ദിവസവും നാലോ അഞ്ചോ തുളസിയില കഴിക്കുന്നതും തുളസി ചേർത്ത ഐസ് ടീ കുടിക്കുന്നതും ശരീരത്തിന് തണുപ്പ് നൽകാൻ സഹായിക്കും.

3 /5

പുതിന ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മനസിനും ശരീരത്തിനും ഉന്മേഷം നൽകും. പുതിനയ്ക്ക് നിരവധി ഔഷധ ​ഗുണങ്ങളുണ്ട്. ഇത് ദഹനത്തിന് മികച്ചതാണ്. പുതിനയില ചേർത്ത വെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് ശരീരത്തിന് തണുപ്പ് നൽകും.

4 /5

മല്ലിയില ആന്റി ഓക്സിഡന്റ് സമ്പുഷ്ടമാണ്. ദഹനം മികച്ചതാക്കാനും ശരീരത്തിൽ തണുപ്പ് നിലനിർത്താനും മല്ലിയില മികച്ചതാണ്. മല്ലിയില ഭക്ഷണത്തിൽ ഉൾപ്പെടുത്തിയും ജ്യൂസ് രൂപത്തിലും കഴിക്കാം.

5 /5

ദഹനക്കേട്, വയറു വീർക്കൽ തുടങ്ങിയ ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ ഇഞ്ചി മികച്ചതാണ്. ഇഞ്ചിയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ഉള്ളതിനാൽ വേനൽക്കാലത്ത് ഭക്ഷണത്തിൽ ഇഞ്ചി ചേർക്കുന്നത് നല്ലതാണ്. ഇത് രോ​ഗപ്രതിരോധശേഷി മികച്ചതാക്കാനും സഹായിക്കുന്നു.

You May Like

Sponsored by Taboola