Shukra Surya Yuti: ഏപ്രില്‍ മാസത്തില്‍ സീന്‍ മാറും; ഈ 3 രാശിക്കാരുടെ തലവര തെളിഞ്ഞു, സമ്പത്ത് കുമിഞ്ഞുകൂടും!

ഗ്രഹങ്ങളുടെ രാശിമാറ്റം ജ്യോതിഷത്തില്‍ ഏറെ പ്രധാനമാണ്. സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. 

 

Shukra Surya Yuti in April 2024: ഏപ്രില്‍ 24ന് സൂര്യ ശുക്ര സംയോഗം സംഭവിക്കുകയാണ്. ശുക്രാദിത്യ രാജയോഗം സൃഷ്ടിക്കപ്പെടുന്നതോടെ ചില രാശിക്കാരുടെ ജീവിതം മാറിമറിയും. 

1 /6

ഗ്രഹങ്ങളുടെ രാശിമാറ്റം സംഭവിക്കുമ്പോഴും പരസ്പരം സംയോജിക്കുമ്പോഴും ശുഭ - അശുഭ യോഗങ്ങള്‍ സൃഷ്ടിക്കപ്പെടാറുണ്ട്. ഇത് ഓരോ രാശിക്കാരെയും സംബന്ധിച്ച് വ്യത്യസ്തമായിരിക്കും.   

2 /6

ഏപ്രില്‍ 13ന് സൂര്യന്‍ മേടത്തില്‍ പ്രവേശിക്കും. ഏപ്രില്‍ 24ന് ശുക്രന്‍ മേട രാശിയിലും സംക്രമിക്കും. ഇതുവഴി ശുഭ യോഗങ്ങള്‍ സൃഷ്ടിക്കപ്പെടും. അതിനാല്‍ ഈ മാസം അവസാനിക്കും മുമ്പ് തന്നെ ചില രാശിക്കാരുടെ ജീവിതം അടിമുടി മാറും.  

3 /6

ഈ രാജയോഗത്തിലൂടെ മൂന്ന് രാശിക്കാരുടെ ജീവിതത്തിലാണ് അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നത്. ആ ഭാഗ്യരാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.  

4 /6

മേടം: സാമ്പത്തികമായി വന്‍ പുരോഗതിയാണ് മേടം രാശിക്കാരെ കാത്തിരിക്കുന്നത്. കട ബാധ്യതകളുണ്ടെങ്കില്‍ അവ തീര്‍ക്കാനാകും. സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം മാറും. ഇതിലൂടെ ആത്മവിശ്വാസം വര്‍ധിക്കും. തൊഴില്‍ മേഖലയിലും നേട്ടങ്ങളുണ്ടാകും. ജോലിയില്‍ പ്രൊമോഷന്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. ബിസിനസില്‍ നിന്ന് അപ്രതീക്ഷിത ലാഭം ലഭിക്കും.   

5 /6

തുലാം: രാജയോഗം സൃഷ്ടിക്കപ്പെടുന്നതോടെ വമ്പന്‍ നേട്ടങ്ങളാണ് തുലാം രാശിക്കാരെ കാത്തിരിക്കുന്നത്. സാമ്പത്തികമായി വന്‍ പുരോഗതി നേടാനാകും. ജീവിതശൈലിയില്‍ അടിമുടി മാറ്റങ്ങളുണ്ടാകും. തൊഴില്‍ രംഗത്ത് സ്ഥാനക്കയറ്റം ഉള്‍പ്പെടെ ലഭിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് നല്ല സമയമാണ്. അളവില്ലാത്ത ലാഭം കയ്യില്‍ വന്ന് നിറയും.   

6 /6

ചിങ്ങം : ജീവിത പുരോഗതിയും സാമ്പത്തിക നേട്ടങ്ങളുമാണ് ചിങ്ങം രാശിക്കാര്‍ക്ക് രാജയോഗത്തിലൂടെ ലഭിക്കുക. ഈ രാശിക്കാരുടെ തലവര തെളിയും. തൊട്ടതെല്ലാം പൊന്നാകും. ബിസിനസുകാരെയും രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും സംബന്ധിച്ച് നല്ല സമയമാണ്. എന്ത് ചെയ്താലും അതിനെല്ലാം ഭാഗ്യത്തിന്റെ അകമ്പടിയുണ്ടാകും. 

You May Like

Sponsored by Taboola