Shukra Gochar 2022: ശുക്രൻ കന്നി രാശിയിൽ; സെപ്റ്റംബർ 24 മുതൽ ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും!

Shukra Gochar impact on Zodiac Signs: ജ്യോതിഷ പ്രകാരം ശുക്രനെ സന്തോഷം, തേജസ്സ്, സൗന്ദര്യം, ആസ്വാദനം-ആഡംബരം, വിവാഹം എന്നിവയുടെ കരകനായിട്ടാണ് കണക്കാക്കുന്നത്. സെപ്തംബർ 24 ന് ശുക്രൻ കന്നിരാശിയിൽ പ്രവേശിക്കും.  ഇത് പല രാശിക്കാരേയും ബാധിക്കുമെങ്കിലും ശുക്രന്റെ സംക്രമണം ഈ മൂന്ന് രാശിക്കാരുടെ ഉറങ്ങിക്കിടക്കുന്ന ഭാഗ്യത്തെ ഉണർത്തും. 

1 /4

സെപ്റ്റംബർ 24 ന് രാവിലെ 8.51 ന് ശുക്രൻ കന്നിരാശിയിൽ സംക്രമണം നടത്തും. കന്നിരാശിയിൽ പ്രവേശിച്ച ശേഷം ശുക്രൻ നേരത്തെ ഇവിടെയുണ്ടായിരുന്ന സൂര്യനുമായി ബന്ധം സ്ഥാപിക്കുകയും ബുധനുമായി ചേരുകയും ചെയ്യും. അതിനാൽ കന്നി രാശിയിൽ ശുക്രന്റെ സംക്രമണം ഏതൊക്കെ രാശിക്കാർക്കാണ് ഉത്തമം എന്ന് നമുക്ക് നോക്കാം.    

2 /4

ഇടവം രാശിയുടെ അധിപൻ ശുക്രനാണ്. കന്നി രാശിയിൽ ശുക്രൻ പ്രവേശിക്കുന്നതോടെ ഇടവ രാശിക്കാരുടെ നടക്കാത്ത ആഗ്രഹങ്ങൾ സഫലമാകും. കൂടാതെ ബഹുമാനം വർദ്ധിക്കും. നിക്ഷേപത്തിന് നല്ല ലാഭം ലഭിക്കും.

3 /4

ശുക്രൻ കന്നി രാശിയിൽ പ്രവേശിക്കുന്നതോടെ മിഥുന രാശിയുടെ ഭാഗ്യം തെളിയും.  വരുമാനം വർദ്ധിക്കും. മിഥുനം രാശിക്കാർക്ക് ഈ സമയത്ത് പണത്തിന്റെ നേട്ടങ്ങൾ കാരണം ഒരു കുറവും ഉണ്ടാവില്ല.  ഇതോടൊപ്പം പങ്കാളിക്ക് ദാമ്പത്യ ജീവിതത്തിൽ നല്ല പിന്തുണ ലഭിക്കും. മിഥുനം രാശിക്കാർക്ക് എവിടെ നിന്നെങ്കിലും പെട്ടെന്ന് പണം ലഭിക്കുകയും നിയമപരമായ കാര്യങ്ങളിൽ വിജയിക്കുകയും ചെയ്യും. കൂടാതെ ജീവിതത്തിൽ സന്തോഷം നിറയുകയും, വീട് വാങ്ങാനുള്ള ആഗ്രഹം സഫലമാകുകയും ചെയ്യും.

4 /4

കന്നി രാശിക്കാർക്ക് ശുക്രന്റെ സംക്രമണം വളരെ നല്ലതായിരിക്കും. വരും ദിവസങ്ങൾ ഇവർക്ക് സുവർണ്ണ ദിനമായിരിക്കും. എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് വിജയം ലഭിക്കും.  ആത്മവിശ്വാസം വർധിക്കും. കന്നി രാശിക്കാർ അവരുടെ കരിയറിൽ പുതിയ ഉയരങ്ങൾ കൈവരിക്കും. ദീർഘകാലമായി വിദേശ യാത്രകൾ ആസൂത്രണം ചെയ്യുന്ന ആളുകൾക്ക് അത് സാധ്യമായേക്കാം.നിക്ഷേപത്തിനായി വരാനിരിക്കുന്ന സമയവും വളരെ മികച്ചതായിരിക്കും.

You May Like

Sponsored by Taboola