Shash Mahapurush Yoga: ജാതകത്തിലെ ശശ് മഹാപുരുഷയോഗം ഈ രാശിക്കാർക്ക് നൽകും രാജകീയ ജീവിതം, ലഭിക്കും വൻ സമ്പൽസമൃദ്ധി

Shani Shash Mahapurush Yoga: ജ്യോതിഷ പ്രകാരം ഏതെങ്കിലും ഗ്രഹത്തിന്റെ സംക്രമണം മൂലം നിരവധി ശുഭകരമായ യോഗങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ശനി സംക്രമം മൂലം ശശ് മഹാപുരുഷയോഗം രൂപപ്പെടുന്നു. ഇതിലൂടെ ഏതൊക്കെ രാശിക്കാർക്കാണ് ഗുണം ലഭിക്കുകയെന്ന് നോക്കാം.

Shash Mahapurush Yog Benefits: ജ്യോതിഷത്തിൽ ശനി നീതിയുടെ ദേവനായും കർമ്മദാതാവായുമൊക്കെയാണ് അറിയപ്പെടുന്നത്. ശനി ഒരു വ്യക്തിയുടെ നല്ലതും ചീത്തയുമായ പ്രവൃത്തികളുടെ കണക്ക് സൂക്ഷിക്കുകയും അതിനനുസരിച്ച് അവർക്ക് ഫലം നൽകുകയും ചെയ്യുന്നു. ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി.

1 /7

ജ്യോതിഷ പ്രകാരം ശനിയുടെ ദശാകാലം അതായത് ഏഴര ശനി നടക്കുന്നത് ഏഴര വർഷത്തേക്കാണ്.  ജനുവരി 17 ന് ശനി കുംഭ രാശിയിൽ പ്രവേശിച്ചു.  ഈ സമയത്ത് ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഏത് രാശിക്കാർക്കാണ് ഇത് ഗുണകരമാകുകയെന്ന് നോക്കാം...

2 /7

ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി.  ശനി ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാൻ രണ്ടര വർഷമെടുക്കും.  ശനി ദേവന്റെ കൃപ ആരിലാണോ ഉള്ളത് അവരെ പിച്ചക്കാരിൽ നിന്നും രാജാവാക്കുന്നു. എന്നാൽ ശനിയുടെ കോപം ആ വ്യക്തായിയുടെ ജീവിതത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

3 /7

ഇടവം (Taurus):  ജ്യോതിഷപ്രകാരം ശശ് മഹാപുരുഷയോഗം ഇടവ രാശിക്കാർക്ക് അനുകൂലമായ ഫലങ്ങൾ കൊണ്ടുവരും. ഈ സമയത്ത് ഈ രാശിക്കാരുടെ പ്രശ്‌നങ്ങൾ മാറും. 30 മാസം കൊണ്ട് ഈ രാശിക്കാർക്ക് ധാരാളം സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ഈ സമയത്ത് ജോലി, കരിയർ. ബിസിനസ് എന്നിവയിൽ പുരോഗതിയുണ്ടാകും. ഇത് മാത്രമല്ല ബിസിനസ് ചെയ്യുന്ന ആളുകൾക്ക് ഈ യോഗം വളരെ ഗുണം ചെയ്യും. ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകും, കുടുംബത്തിൽ സമാധാനവും ഉണ്ടാകും.  

4 /7

തുലാം (Libra):  ഈ രാശിക്കാരുടെ ജീവിതത്തിൽ ഈ സമയം സമാധാനമുണ്ടാകും.   കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും നിലനിൽക്കും. നിങ്ങൾക്ക് പുതിയ വസ്തുവോ വാഹനമോ വാങ്ങാം.  എല്ലാ ജോലിയിലും വിജയം കൈവരിക്കും. ഈ കാലയളവിൽ ഈ ആളുകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിരവധി പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. ഓഫീസർ വിഭാഗത്തിൽ നിന്ന് സഹകരണം ലഭിക്കും

5 /7

മിഥുനം (Gemini):  ഈ സമയത്ത് മിഥുന രാശിക്കാർക്ക് അവരുടെ തൊഴിലിലും തൊഴിൽ മേഖലയിലും മികച്ച ഫലങ്ങൾ ലഭിക്കും. ഓഫീസിലെ ജോലികളിൽ അഭിനന്ദനം അർഹിക്കും. മുതിർന്ന ഉദ്യോഗസ്ഥർ ഇവരുടെ പ്രവർത്തനത്തെ അഭിനന്ദിക്കും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. നിങ്ങൾ ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഈ സമയം അനുകൂലമാണ്.  

6 /7

ചിങ്ങം (Leo):  ശശ് മഹാപുരുഷയോഗം ഈ രാശിക്കാർക്ക് ശുഭവും ഫലദായകവുമായിരിക്കും.  ജോലിസ്ഥലത്തെ മുതിർന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധ നിങ്ങളിലേക്ക് ആകർഷിക്കപ്പെടും. സ്ഥാനാഭിമാനം വർദ്ധിക്കും. പ്രോപ്പർട്ടികളിൽ നിക്ഷേപിക്കുന്നതിന് പറ്റിയ സമയമാണിത്.  

7 /7

കുംഭം (Aquarus):  ഈ യോഗം മൂലം കുംഭം രാശിക്കാർക്ക് അവരുടെ കരിയറിൽ മാറ്റങ്ങൾ വരുത്താൻ കഴിയും. കഠിനാധ്വാനത്തിൽ വിജയം കൈവരിക്കും. മേഖലയിൽ വരുമാനം വർധിപ്പിക്കാൻ ധാരാളം അവസരങ്ങൾ ഉണ്ടാകും. കരിയറിൽ വളർച്ചയ്ക്ക് പൂർണ്ണ സാധ്യതയുണ്ട്. നിങ്ങളുടെ ആഗ്രഹം പോലെ നിങ്ങൾക്ക് ജോലി ലഭിക്കും. പ്രമോഷനോടൊപ്പം ഇൻക്രിമെന്റിനും എല്ലാത്തിനും സാധ്യതയുണ്ട്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola