Shani Dev: ഈ രാശിക്കാർക്ക് ശനിയുടെ അനു​ഗ്രഹം; 2024ൽ രാജകീയ ജീവിതം

ശനിദേവൻ കാലാകാലങ്ങളിൽ സ്ഥാനചലനം നടത്തുന്നു. ഇത് പല രാശിക്കാരുടെയും ജീവതത്തിൽ നല്ല ഫലങ്ങൾ കൊണ്ടുവരും.

  • Jan 14, 2024, 08:28 AM IST

കർമ്മഫലം നൽകുന്ന ശനിദേവൻ ഇപ്പോൾ കുംഭം രാശിയിലാണ് സഞ്ചരിക്കുന്നത്. ശനിയുടെ രാശിമാറ്റം 2024ൽ അഞ്ച് രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങളും സമൃദ്ധിയും സന്തോഷവും നൽകും.

1 /5

മേടം: 2024 മേടം രാശിക്കാർക്ക് മികച്ച വർഷമായിരിക്കും. വസ്തു വാങ്ങലും വിൽപനയും നല്ല ലാഭം നൽകും. ബിസിനസിൽ നിന്ന് ലാഭവും വലിയ വരുമാനവും ലഭിക്കും. വിവാഹിതരായ ദമ്പതികൾക്ക് സന്താനഭാ​ഗ്യം ഉണ്ടാകും. വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിക്കും.

2 /5

ഇടവം: ഇടവം രാശിക്കാർ ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. വിവാഹം നടക്കും. സന്താനഭാഗ്യം ഉണ്ടാകും. സമൂഹത്തിൽ മാന്യത വർധിക്കും.

3 /5

കർക്കടകം: കർക്കടക രാശിക്കാർക്ക് 2024 നല്ല വർഷമായിരിക്കും. ഈ കാലയളവിൽ നിങ്ങൾക്ക് ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നാലും, അവ നിങ്ങൾക്ക് അനുകൂലമായി മാറും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

4 /5

ചിങ്ങം: ശനിയുടെ സംക്രമത്തിന്റെ അനുകൂല ഫലം ചിങ്ങം രാശിയിലും കാണുന്നു. ജോലി സ്ഥലം മാറ്റത്തിനായി കാത്തിരിക്കുന്നവർക്ക് അനുകൂല ഫലം ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ശനി ഭഗവാൻ നിങ്ങളുടെ ജീവിതത്തിൽ ​ഗുണഫലമായ മാറ്റങ്ങൾ കൊണ്ടുവരും.

5 /5

കുംഭം: കുംഭം രാശിക്കാർക്ക് നല്ല വാർത്തകൾ ലഭിക്കും. ജോലിസ്ഥലത്ത് സമാധാനം ഉണ്ടാകും. ശനി കുംഭം രാശിക്കാരുടെ രാശിനാഥനായതിനാൽ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. ഭിന്നശേഷിക്കാരെ സഹായിക്കുക. പ്രായമായവർക്ക് ദാനം ചെയ്യുന്നത് ജീവിതത്തിൽ ​ഗുണങ്ങൾ നൽകും.

You May Like

Sponsored by Taboola