Shani Auspicious Indication: ശനി ദേവന്‍ നല്‍കും മുന്നറിയിപ്പുകള്‍, കൃപയും കോപവും കണ്ടെത്താം

ശനിദശ തുടങ്ങുന്നു എന്നു കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും ഉള്ളിലൊരു ഭയമാണ്.  മരണകാരകനാണ് ശനി എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാവാം ഒരുപക്ഷേ എല്ലാവരും ശനിദശയെ ഭയപ്പെടുന്നത്.  ശനിയുടെ കോപത്താൽ മനുഷ്യർ മാത്രമല്ല ദൈവങ്ങളും വിറയ്ക്കുന്നതായി മതഗ്രന്ഥങ്ങൾ പറയുന്നു. 

Shani Auspicious Indication: ശനിദശ തുടങ്ങുന്നു എന്നു കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും ഉള്ളിലൊരു ഭയമാണ്.  മരണകാരകനാണ് ശനി എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാവാം ഒരുപക്ഷേ എല്ലാവരും ശനിദശയെ ഭയപ്പെടുന്നത്.  ശനിയുടെ കോപത്താൽ മനുഷ്യർ മാത്രമല്ല ദൈവങ്ങളും വിറയ്ക്കുന്നതായി മതഗ്രന്ഥങ്ങൾ പറയുന്നു. 

 

1 /5

ശനി ദേവന്‍ കർമ്മഫലദാതാ എന്നും അറിയപ്പെടുന്നു. ശനിദേവന്‍ ഒരു വ്യക്തിയുടെ നല്ലതും ചീത്തയുമായ പ്രവൃത്തികൾ നിരീക്ഷിക്കുകയും അതിനനുസരിച്ച് ഫലം നൽകുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്നു. സൽകർമ്മങ്ങൾ ചെയ്യുന്നവർക്ക് നല്ല ഫലങ്ങളും മോശം പ്രവൃത്തികൾ ചെയ്യുന്നവർക്ക് ശിക്ഷയും  ലഭിക്കും. ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളിലൂടെ ശനി ദേവന്‍റെ കൃപയും കോപവും കണ്ടെത്താൻ കഴിയുമെന്നാണ് ജ്യോതിഷികള്‍ പറയുന്നത്. 

2 /5

ശനി ദേവ് പ്രസാദിച്ചാൽ, ദേവന്‍റെ  കൃപയാൽ ഒരു വ്യക്തി  ദാരിദ്യത്തിന്‍റെ പടുകുഴിയില്‍ നിന്ന്  മാളികയില്‍ എത്തുന്നു. നികൃഷ്ടനിൽ നിന്ന് നീതിമാനാകുന്നു, ആ വ്യക്തിയുടെ ജീവിതത്തിൽ എല്ലാ സന്തോഷവും സമ്പത്തും പ്രതാപവും ഐശ്വര്യവും ലഭിക്കുന്നു. നേരെമറിച്ച്, ഒരു നിഷേധാത്മക അനുഭവം ഉണ്ടാകുമ്പോൾ, വ്യക്തി സിംഹാസനത്തിൽ നിന്ന് നിലം പൊത്തുന്നു... 

3 /5

ശനിദേവന്‍റെ  അനുഗ്രഹത്താൽ ഒരു വ്യക്തിക്ക് എല്ലാ പ്രവൃത്തികളിലും വിജയം ലഭിക്കും. ദേവൻ തന്‍റെ ഭക്തർക്ക് പ്രശസ്തിയും സമ്പത്തും സ്ഥാനവും ബഹുമാനവും നൽകുന്നു. നേരെമറിച്ച്, ജാതകത്തിൽ ശനിയുടെ അശുഭ സ്ഥാനംമൂലം  ഒരു വ്യക്തിക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരും. ശനിദേവന്‍റെ കൃപ ഒരു വ്യക്തിക്ക് ലഭിക്കുന്നുണ്ടോ അതോ ദേവന്‍റെ കോപത്തിന് ഇരയായി മാറിയോ  എന്ന്  പലപ്പോഴും ആളുകൾക്ക് അറിയില്ല. അത്തരമൊരു സാഹചര്യത്തിൽ, ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെ ഇത് കണ്ടെത്താന്‍ സാധിക്കും. 

4 /5

ശനിദേവന്‍  അനുഗ്രഹം ചൊരിഞ്ഞാൽ അത്തരക്കാർക്ക് സമൂഹത്തിൽ വലിയ ബഹുമാനമാണ് ലഭിക്കുക.  ഇത്തരക്കാർ വലിയ അപകടത്തിന് ശേഷവും എങ്ങനെയെങ്കിലും അതിജീവിക്കുന്നു. ശനി ഭഗവാൻ ദയയുള്ളവനാണെങ്കിൽ, ആ വ്യക്തിയുടെ ആരോഗ്യം എല്ലായ്പ്പോഴും മികച്ചതായിരിക്കും. ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു, തൊഴിൽ, വ്യാപാരം എന്നിവയിൽ പുരോഗതിയുണ്ടാകുന്നു. ക്ഷേത്രത്തിൽ നിന്ന് ചെരിപ്പുകളും ഷൂസും മോഷണം പോയാല്‍ അത് ശനിദേവന്‍റെ  ശുഭസൂചനയായി കണക്കാക്കപ്പെടുന്നു.

5 /5

ശനി ദേവന്‍റെ അനുഗ്രഹം ഒരു വ്യക്തിയില്‍ ഇല്ലെങ്കിൽ, അത്തരം ആളുകളുടെ ആരോഗ്യം എല്ലായ്പ്പോഴും മോശമായി തുടരും. എത്ര ശ്രമിച്ചിട്ടും പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടുന്നില്ല. പണനഷ്ടമുണ്ട്. കഠിനാധ്വാനം ചെയ്തിട്ടും പണമില്ല, പുരോഗതിയുടെ എല്ലാ വഴികളും അടഞ്ഞുതുടങ്ങുന്നു.   (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola