Sachin Tendulkar's Birthday: സച്ചിൻ ടെണ്ടുൽക്കർക്ക് 50ാം പിറന്നാൾ: ക്രിക്കറ്റ് ദൈവത്തെ കുറിച്ചുള്ള ചില രസകരമായ കാര്യങ്ങൾ

Sachin Tendulkar Turns 50: ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 

ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കറിന്റെ 50ാം ജന്മദിനമാണ് ഇന്ന്. ലോകമെമ്പാടും നിരവധി ആരാധകരുള്ള ക്രിക്കറ്റ് ഇതിഹാസം കൂടിയാണ് സച്ചിൻ. ആരാധകർ തങ്ങളുടെ ക്രിക്കറ്റ് ഇതിഹാസത്തിന് പിറന്നാൾ ദിവസം ആശംസകൾ അറിയിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിൻ 34,000-ത്തിലധികം റൺസ് നേടിയിട്ടുണ്ട്. കൂടാതെ 100 അന്താരാഷ്ട്ര സെഞ്ചുറികളുടെ റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. സച്ചിൻ ടെണ്ടുൽക്കറെ കുറിച്ചുള്ള രസകരമായ 5 വസ്തുതകൾ അറിയാം. 

1 /7

1990-ൽ മുംബൈ എയർപോർട്ടിൽ വച്ചാണ് സച്ചിൻ ആദ്യമായി ഭാര്യ അഞ്ജലിയെ കാണുന്നത്. അന്ന് അദ്ദേഹത്തിന് 17 വയസ്സായിരുന്നു. 22-ാം വയസ്സിലാണ് സച്ചിൻ വിവാഹിതനായത്.  

2 /7

പ്രശസ്ത സംഗീതസംവിധായകൻ സച്ചിൻ ദേവ് ബർമന്റെ പേരിനോട് സാമ്യപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ പിതാവ് രമേഷ് ടെണ്ടുൽക്കർ സച്ചിൻ എന്ന പേര് നൽകിയത്.  

3 /7

മാരുതി-800 ആയിരുന്നു സച്ചിന്റെ ആദ്യ കാർ.  

4 /7

പാക്കിസ്ഥാനെതിരായ ഏകദിന അരങ്ങേറ്റത്തിൽ അദ്ദേഹം ഡക്ക് ഔട്ട് ആയി.  

5 /7

1990-ൽ ശ്രീലങ്കയ്‌ക്കെതിരെ home international അരങ്ങേറ്റം കുറിച്ചു.  

6 /7

200-ാം ടെസ്റ്റ് മത്സരം കളിച്ചതിന് ശേഷം 2013 നവംബറിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും സച്ചിൻ വിരമിച്ചു. 664 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ കളിച്ച അദ്ദേഹം 34,357 റൺസ് നേടിയിട്ടുണ്ട്.   

7 /7

2023 ഐപിഎല്ലിൽ സച്ചിന്റെ മകൻ അർജുൻ ടെണ്ടുൽക്കർ മുംബൈ ഇന്ത്യൻസിന് വേണ്ടി ഐപിഎൽ അരങ്ങേറ്റം കുറിച്ചു. 

You May Like

Sponsored by Taboola