Panchagrahi Yoga 2023: അക്ഷയതൃതീയയിൽ പഞ്ചഗ്രഹ യോഗം; ഈ 5 രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ!

Akshaya Tritiya 2023: വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാം ദിവസമാണ് പൊതുവെ അക്ഷയതൃതീയ ദിനമായി ആഘോഷിക്കുന്നത്. അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണ്ണവും വെള്ളിയും വാങ്ങുന്നത് വളരെ ശുഭകരമാണെന്നാണ് പറയുന്നത്.

Panchagrahi Yoga: ഈ ദിവസം ലക്ഷ്മി ദേവിയെയും മഹാവിഷ്ണുവിനെയും ആരാധിക്കുന്നത് സന്തോഷവും അഭിവൃദ്ധിയും നൽകുമെന്നാണ് പറയപ്പെടുന്നത്.  ഈ വര്‍ഷം ഏപ്രില്‍ 22 നാണ് അക്ഷയതൃതീയ.  ജ്യോതിഷപ്രകാരം ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ദിനമാണ് അക്ഷയതൃതീയ.  ഇത് കൂടാതെ ഈ വര്‍ഷം അക്ഷയ തൃതീയ നാളില്‍ വ്യാഴം മേടം രാശിയിലേക്ക് വരുന്നത് വളരെ ശുഭകരമായ യോഗം സൃഷ്ടിക്കുന്നു. 

1 /6

സൂര്യന്‍, വ്യാഴം, ബുധന്‍, രാഹു, യുറാനസ് എന്നീ 5 ഗ്രഹങ്ങളുടെ സവിശേഷമായ സംയോജനമാണ് ഇത്തവണ അക്ഷയതൃതീയയില്‍ മേടം രാശിയില്‍ സംഭവിക്കാൻ പോകുന്നത്. അതുപോലേ ഈ ദിവസം ചന്ദ്രനും ശുക്രനും ഇടവത്തില്‍ വളരെ അനുകൂലവും ഫലദായകവുമായ സ്ഥാനത്ത് ആയിരിക്കും സ്ഥിതി ചെയ്യുക. അതുകൊണ്ടുതന്നെ ഇത്തവണത്തെ അക്ഷയതൃതീയ ഈ 5 രാശിക്കാര്‍ക്ക് വളരെ ഐശ്വര്യപ്രദമായിരിക്കും. ഈ ദിനം ഏത് രാശികളിലാണ് രാജയോഗം ഉണ്ടാകുന്നതെന്ന് നമുക്ക് അറിയാം...

2 /6

മേടം (Aries): അക്ഷയതൃതീയ നാളിൽ സൃഷ്ടിക്കുന്ന ശുഭ യോഗങ്ങള്‍ മേടം രാശിക്കാര്‍ക്ക് വൻ നേട്ടം നല്‍കും. ഇക്കുറി അക്ഷയതൃതീയ നാളില്‍ മേടം രാശിക്കാര്‍ക്ക് എല്ലാ ഭാഗത്തുനിന്നും നേട്ടങ്ങള്‍ ഉണ്ടാകും.  ഇതിലൂടെ ഈ രാശിക്കാർക്ക് സ്ഥാനമാനങ്ങൾ വര്‍ദ്ധിക്കും. ഇവർക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മംഗളകരമായ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാന്‍ യോഗമുണ്ടാകും.  പണവും സ്വര്‍ണവും നേടാനുള്ള അവസരവും ഉണ്ടാകും.  

3 /6

ഇടവം (Taurus): അക്ഷയതൃതീയ നാളില്‍ ഇടവം രാശിയുടെ അധിപനായ ശുക്രന്‍ സ്വന്തം രാശിയില്‍ നില്‍ക്കുന്നതിനാല്‍ ഇവർക്ക് രാജയോഗത്തിന് സമാനമായ ഗുണങ്ങൾ ലഭിക്കും. കലയുമായും സര്‍ഗ്ഗാത്മക മേഖലയുമായും ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ സമയത്ത് അഭിനന്ദനവും നേട്ടങ്ങളും ലഭിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കും.

4 /6

കര്‍ക്കടകം (Cancer): കര്‍ക്കടക രാശിക്കാര്‍ക്ക് അക്ഷയ തൃതീയ നാളില്‍ വാൻ ഐശ്വര്യമുണ്ടാകും. ഈ രാശിയുടെ അധിപന്‍ പതിനൊന്നാം ഭാവത്തില്‍ ശുക്രനോടൊപ്പം ഇരിക്കുകയും പഞ്ചഗ്രഹ യോഗ രാശിയില്‍ നിന്ന് പത്താം ഭാവത്തില്‍ തുടരുകയും ചെയ്യുന്നതോടെ ഇവർക്ക്  തൊഴില്‍ മേഖലയില്‍ മുന്നോട്ട് പോകാന്‍ ധാരാളം അവസരങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നതിനാല്‍ മനസ്സ് സന്തോഷിക്കും. ആഭരണങ്ങള്‍ വാങ്ങാനും സാധ്യതയുണ്ട്.

5 /6

ചിങ്ങം (Leo): ചിങ്ങം രാശിയുടെ അധിപനായ സൂര്യന്‍ അക്ഷയതൃതീയ നാളില്‍ അതിന്റെ ഉന്നത രാശിയായ മേടത്തില്‍ സംക്രമണം നടത്തുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ അക്ഷയതൃതീയ ചിങ്ങം രാശിക്കാർക്ക് ശുഭകരവും ഫലദായകവുമാണ്. നിങ്ങളുടെ ഉദ്യമങ്ങളില്‍ കുടുംബക്കാരുടെ സഹകരണവും അനുഗ്രഹവും ഉണ്ടാകും ഒപ്പം സമൂഹത്തിലും കുടുംബത്തിലും നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും. ചിങ്ങം രാശിക്കാര്‍ക്ക് അക്ഷയതൃതീയയില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ വരുമാനമുണ്ടാകും.  കൂടാതെ ഈ അക്ഷയ തൃതീയ ദിനം നിങ്ങള്‍ക്ക് ശുഭകരവും ഐശ്വര്യപ്രദവുമാക്കാന്‍ സ്വര്‍ണ്ണമോ ചെമ്പോ സാധനങ്ങള്‍ വാങ്ങുക. 

6 /6

വൃശ്ചികം (Scorpio): വൃശ്ചികം രാശിക്കാര്‍ക്ക് ഈ അക്ഷയതൃതീയ ദിനത്തിൽ വളരെയേറെ ഗുണങ്ങൾ നൽകും. വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അത് നടക്കും.  വീടും സ്ഥലവും വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അക്ഷയതൃതീയ ദിനം വളരെ നല്ലതാണ്.  വൃശ്ചിക രാശിയില്‍ ചന്ദ്രന്റെയും ശുക്രന്റെയും ശുഭ ഭാവം നിങ്ങള്‍ക്ക് ബിസിനസ്സിലും നല്ല ലാഭം ഉണ്ടാക്കും. യാദൃശ്ചികമായ ചില യാത്രകൾക്ക് സാധ്യത.    

You May Like

Sponsored by Taboola